1 GBP = 91.30 INR                       

BREAKING NEWS

പരിശീലനത്തിനിടെ മിന്നലേറ്റ് മരിച്ചത് സന്തോഷ് ട്രോഫി ഫുട്ബോള്‍ മുന്‍ താരം അഭിജിത് ഗാംഗുലി; പരിക്കേറ്റത് കൂടെ ഉണ്ടായിരുന്ന രണ്ട് കളിക്കാര്‍ക്ക്; സംഭവം ബിസ്ര മുണ്ട സ്റ്റേഡിയത്തില്‍

Britishmalayali
kz´wteJI³

ധന്‍ബാദ്: ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടെ സന്തോഷ് ട്രോഫി ഫുട്ബോള്‍ മുന്‍ താരവും പരിശീലകനുമായ അഭിജിത് ഗാംഗുലി മിന്നലേറ്റ് മരിച്ചു. കൂടെ ഉണ്ടായിരുന്ന രണ്ട് കളിക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബിസ്ര മുണ്ട സ്റ്റേഡിയത്തില്‍ രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. ധന്‍ബാദ് റെയില്‍വേ ഡിവിഷനിലെ പരിശീലകനായ ഗാംഗുലി, കുട്ടികള്‍ക്ക് രാവിലെ പതിവു പരിശീലനം നല്‍കുന്നതിനിടെയാണ് മിന്നലേറ്റത്. ഒപ്പമുണ്ടായിരുന്ന ദേശീയ താരമായ രവി ലാല്‍ ഹെംബ്രാം, യുവതാരം ചന്ദന്‍ ടാഡു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മിന്നലേറ്റ ഉടന്‍ ബോധരഹിതനായി വീണ ഗാംഗുലിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോം ഗാംഗുലിയാണ് ഭാര്യ. അഭിഷേക് ഏക മകന്‍. 1993 ലെ സന്തോഷ് ട്രോഫിയില്‍ ബിഹാര്‍ ടീമിനായി കളിച്ചിട്ടുണ്ട് ഗാംഗുലി. 1990 കളിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാള്‍ ആയിരുന്നു. റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ചശേഷം ഇന്റര്‍സോണ്‍ ചാംപ്യന്‍ഷിപ്പില്‍ കിഴക്കന്‍ റെയില്‍വേ ടീമിനായി കളത്തിലിറങ്ങി. പിന്നീട് ധന്‍ബാദ് റെയില്‍വേ ഡിവിഷന്റെ പരിശീലകനായി മാറി. യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനായി ബിസ്ര മുണ്ട ഫുട്ബോള്‍ ക്ലബ് സ്ഥാപിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category