1 GBP = 92.10 INR                       

BREAKING NEWS

ബോക്സിംഗിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കില്‍ അഭിപ്രായം പറയരുത്; ഞാന്‍ ഷൂട്ടിങ്ങിനെക്കുറിച്ച് അഭിപ്രായം പറയാറില്ലല്ലോ; നിഖാത് സരീന്‍ വിഷയത്തില്‍ അഭിനവ് ബിന്ദ്രക്ക് മറുപടിയുമായി മേരികോം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അഭിനവ് ബിന്ദ്രയ്ക്ക് മറുപടിയുമായി മേരി കോം രംഗത്ത്. ഒളിമ്പിക്സ് ടീം പ്രഖ്യാപനത്തിനു മുമ്പ് മേരി കോമിനെതിരെ ട്രയല്‍സിന് അനുമതി നല്‍കണമെന്ന ആവശ്യത്തില്‍ യുവതാരം നിഖാത് സരീനെ പിന്തുണച്ച ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയുടെ നടപടിക്കാണ് മേരി കോം മറുപടി നല്‍കിയത്. ബോക്സിംഗിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കില്‍ അഭിപ്രായം പറയരുതെന്നാണ് മേരി കോം പറയുന്നത്. ഞാന്‍ ഷൂട്ടിംഗിനെക്കുറിച്ച് അഭിപ്രായം പറയാറില്ലല്ലോയെന്നും മേരികോം പറഞ്ഞു. ബോക്സിംഗിലെ നിയമങ്ങളെക്കുറിച്ചോ പോയിന്റ് സന്പ്രദായത്തെക്കുറിച്ചോ അദ്ദേഹത്തിന് ഗ്രാഹ്യമില്ല. യുവതാരം നിഖാത് സരീന്‍ തന്റെ പേര് എന്തിനാണ് വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നറിയില്ലെന്നും മേരികോം ചോദിച്ചു.

ഒളിമ്പിക്സിന് ആരെ അയക്കണമെന്ന് തീരുമാനിക്കേണ്ടത് ബോക്സിങ് ഫെഡറേഷനാണ്. ട്രയല്‍സില്‍ പങ്കെടുക്കില്ലെന്നോ ഒളിമ്പിക്സിന് തന്നെ അയയ്ക്കണമെന്നോ പറഞ്ഞിട്ടില്ലെന്ന് മേരി പറഞ്ഞു. ഫെഡറേഷന്‍ ആവശ്യപ്പെട്ടാല്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ തയാറാണെന്നും മേരി കോം കൂട്ടിച്ചേര്‍ത്തു. ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്തുന്ന വനിതാ താരങ്ങളെയും സെമിയിലെത്തുന്ന പുരുഷ താരങ്ങളെയും ചൈനയില്‍ നടക്കുന്ന ഒളിമ്പിക്സ് യോഗ്യതാ ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കുമെന്നായിരുന്നു ദേശീയ ബോക്സിങ് ഫെഡറേഷന്റെ പ്രഖ്യാപനം. പക്ഷേ, ലോകചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ ജേതാക്കള്‍ക്ക് ഡല്‍ഹിയില്‍ ഒരുക്കിയ സ്വീകരണത്തില്‍, സെമിയില്‍ തോറ്റ വനിതാതാരങ്ങളെയും ചൈനയിലേക്ക് അയയ്ക്കുമെന്ന് ഫെഡറേഷന്‍ നിലപാട് മാറ്റി. അങ്ങനെ വന്നാല്‍ മേരി കോമിന് ട്രയല്‍സില്‍ മത്സരിക്കാതെ ചൈനയിലെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാം. ഇതാണ് യുവതാരം നിഖാത് സരീന്‍ ചോദ്യം ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category