1 GBP = 91.30 INR                       

BREAKING NEWS

ഈജിപ്ഷ്യന്‍ നടന്‍ വിമാനം പറത്തിയപ്പോള്‍ പുലിവാല് പിടിച്ചത് പൈലറ്റ്; ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെ ആജീവനാന്തകാലത്തേക്ക് റദ്ദാക്കിയത് പൈലറ്റിന്റെ ലൈസന്‍സ്; സംഗതി വിവാദമായതോടെ രാജി വെച്ചത് സ്മാര്‍ട്ട് ഏവിയേഷന്‍സിന്റെ സിഇഒ

Britishmalayali
kz´wteJI³

കെയ്റോ: ഈജിപ്ഷ്യന്‍ നടനും ഗായകനുമായ മുഹമ്മദ് റമദാന്‍ വിമാനം പറത്തിയെന്ന് അവകാശപ്പെട്ട് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെ പുലിവാല് പിടിച്ചത് പൈലറ്റാണ്. കഷ്ടപ്പെട്ട് നേടിയ ലൈസന്‍സ് ആജീവനാന്തകാലത്തേക്ക് റദ്ദാക്കിയിരിക്കുകയാണ് അധികൃതര്‍. കഴിഞ്ഞ 13ാം തിയതി റമദാന്‍ പോസ്റ്റ് ചെയ്ത വിഡിയോയുടെ അടിസ്ഥാനത്തിലാണ് ഈജിപ്ഷ്യന്‍ സിവില്‍ ഏവിേയഷന്‍ മന്ത്രാലയം നടപടി എടുത്തത്. ഈജിപ്ഷ്യന്‍ നിയമ പ്രകാരം പറന്നുകൊണ്ടിരിക്കുമ്പോള്‍ വിമാന ജീവനക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും കോക്പിറ്റില്‍ കയറാന്‍ അനുവാദം പോലുമില്ല. ഈ സാഹചര്യത്തിലാണ് റമദാനെ കോക്ക്പിറ്റില്‍ കയറ്റിയത് പോരാഞ്ഞിട്ട് പറത്താനുള്ള അവസരവും നല്‍കിയത്.

ഈജിപ്റ്റ് ആസ്ഥാനമായുള്ള സ്മാര്‍ട്ട് ഏവിയേഷന്‍ എന്ന പ്രൈവറ്റ് ചാര്‍ട്ടേഡ് കമ്പനിയുടെ വിമാനത്തിലായിരുന്നു സംഭവം അരങ്ങേറിയത്. സൗദിയിലേയ്ക്ക് പറന്ന വിമാനത്തിന്റെ പറക്കലിനിടെയാണ് കോക്പിറ്റില്‍ പൈലറ്റ് സീറ്റിലിരുന്ന് നടന്‍ വിഡിയോ ചിത്രീകരിച്ചത്. വിമാന ക്യാപ്റ്റന്റെ ലൈസന്‍സ് ആജീവനാന്തകാലത്തേയ്ക്ക് റദ്ദാക്കിയ ഈജിപ്ഷ്യന്‍ സിവില്‍ ഏവിേയഷന്‍ മന്ത്രാലയം, കോപൈലറ്റിന് ഒരു വര്‍ഷത്തേയ്ക്കു വിലക്കും നല്‍കി. സംഗതി വിവാദമായതോടെ സ്മാര്‍ട്ട് ഏവിയേഷന്‍സ് സിഇഒയും തല്‍സ്ഥാനത്തു നിന്ന് രാജി വെക്കുകയും ചെയ്തു. ഇരിക്കുന്ന സീറ്റില്‍ എഴുന്നേറ്റ് റമദാന്‍ പോകുന്നത് മുതലാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് ക്യാപ്റ്റന്റെ സീറ്റിലേക്ക് പോകുകയും വിമാനം പറത്താന്‍ ആരംഭിക്കുകയും ചെയ്തു. പൈലറ്റിന്റെ മുഖവും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category