1 GBP = 92.60 INR                       

BREAKING NEWS

ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പയെ സയനൈഡ് കൊടുത്ത് കൊന്നതാണോ? ജോണ്‍ പോള്‍ രണ്ടാമന്‍ രക്ഷപ്പെട്ടത് മാഫിയയ്ക്ക് കീഴടങ്ങിയത് കൊണ്ട്? വത്തിക്കാനെ നിയന്ത്രിക്കുന്ന കര്‍ദിനാള്‍മാരടങ്ങിയ വമ്പന്‍ മാഫിയ സംഘത്തിന്റെ ഉള്ളറക്കഥകള്‍ തുറന്ന് പറഞ്ഞ് പുസ്തകം

Britishmalayali
kz´wteJI³

ത്തിക്കാന്‍ സിറ്റിയിലെ കൊള്ളസംഘാഗങ്ങളും കര്‍ദിനാള്‍മാരും  ഉള്‍പ്പെട്ട ബില്യണ്‍ ഡോളറിന്റെ തട്ടിപ്പ് പുറത്ത് കൊണ്ടു വരാന്‍ ശ്രമിച്ചതിന്റെ പേരില്‍ ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പയെ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന ഞെട്ടിക്കുന്ന സൂചനയേകി കൊളംബോ മാഫിയ കുടുംബത്തിലെ കുറ്റവാളികളിലൊരാളായ 69കാരന്‍ അന്തോണി റൈയ്മോണ്ടി രംഗത്തെത്തി.തന്റെ പുതിയ നോവലായ വെന്‍ ദി ബുള്ളറ്റ് ഹിറ്റ്സ് ബോണിലൂടെയാണ് അദ്ദേഹം ഇത് സംബന്ധിച്ച സൂചനയേകിയിരിക്കുന്നത്.വത്തിക്കാന്‍ സിറ്റിയിലെ കൊള്ളസംഘാഗങ്ങളും കര്‍ദിനാള്‍മാരും  ഉള്‍പ്പെട്ട  ബില്യണ്‍ ഡോളറിന്റെ തട്ടിപ്പ് പുറത്ത് കൊണ്ടു വരാന്‍ ശ്രമിച്ചതിന്റെ പേരില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയ്ക്ക് നേരെയും വധശ്രമം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം മാഫിയക്ക്ക് കീഴടങ്ങിയത് കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും നോവലില്‍ സൂചനയുണ്ട്. ഇത്തരത്തില്‍ ഈ മാഫിയാ സംഘത്തിന്റെ ഉള്ളറക്കഥകള്‍ വെളിപ്പെടുത്തുന്ന പുസ്തകമാണിത്.

1978ലായിരുന്നു താന്‍ ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പയെ കൊലപ്പെടുത്താന്‍ സഹായിച്ചിരുന്നതെന്നും റൈയ്മോണ്ടി വെളിപ്പെടുത്തുന്നു.വത്തിക്കാന്‍ ബാങ്കിലായിരുന്നു കര്‍ദിനാള്‍മാരും ക്രിമിനല്‍ സംഘാംഗങ്ങളും ഉള്‍പ്പെട്ട പണത്തട്ടിപ്പ് നടന്നിരുന്നത്. ഇത് സംബന്ധിച്ച വിശദാംശങ്ങളെല്ലാം പുറത്ത് വിടാന്‍ ശ്രമിച്ചതിനുള്ള പ്രതികാരമായിട്ടാണ് ജോണ്‍ പോള്‍ ഒന്നാമനെ വക വരുത്തിയിരുന്നത്. കൊക്കക്കോള പോലുള്ള അമേരിക്കന്‍ കമ്പനികള്‍ക്ക് വ്യാജ സ്റ്റോക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിറ്റായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പയെ കൊലപ്പെടുത്താനായി  റൈയ്മോണ്ടിയെ അയാളുടെ കസിനായ പോള്‍ മാര്‍കിന്‍കസായിരുന്നു റിക്രൂട്ട് ചെയ്തിരുന്നത്.

ജോണ്‍പോള്‍ ഒന്നാമന് കുടിക്കാനുള്ള ചായയില്‍ വാലിയം കലര്‍ത്തുകയും സയനൈഡ് നല്‍കുകയുമായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതേ കാരണത്താല്‍ ജോണ്‍ പോള്‍ രണ്ടാമനെ വധിക്കുമെന്നും ഇതേ സംഘം ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ താന്‍ ഈ തട്ടിപ്പുകള്‍ വെളിപ്പെടുത്തില്ലെന്ന് രണ്ടാമന്‍ മാര്‍പ്പാപ്പ സമ്മതിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ വധിക്കാതെ വിടുകയായിരുന്നു.ന്യൂയോര്‍ക്ക് സിറ്റിയിലെ അഞ്ച് കുപ്രസിദ്ധ ഇറ്റാലിയന്‍ മാഫിയാ കുടുംബങ്ങളിലൊന്നായ കൊളംബോ കുടുംബത്തിലെ അംഗമാണ് റൈയ്മോണ്ടി.

വാടകക്കൊലകള്‍, ആയുധക്കടത്ത്, തുടങ്ങിയ നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കുപ്രസിദ്ധമാണ് കൊളംബോ കുടുംബം. റൈയ്മോണ്ടിയുടെ കസിനായ പോളായിരുന്നു വത്തിക്കാന്‍ സിറ്റിയില്‍ വത്തിക്കാന്‍ ബാങ്ക് നടത്തിയിരുന്നത്. ഇവിടെ നടന്ന തട്ടിപ്പുകളായിരുന്നു മാര്‍പ്പാപ്പമാര്‍ വെളിച്ചത്ത് കൊണ്ട് വരാന്‍ ശ്രമിച്ചിരുന്നത്.   ഔപചാരികമായി ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വര്‍ക്ക്സ് ഓഫ് റിലീജിയന്‍സ് എന്നറിയപ്പെടുന്ന വത്തിക്കാന്‍ ബാങ്ക് ലോകത്തില്‍ ഏറ്റവും രഹസ്യാത്മകമായിപ്രവര്‍ത്തിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളിലൊന്നാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category