
കോഴിക്കോട്: സിലിയെ കൊലപ്പെടുത്തിയതിനു പിന്നില്‍ ജോളി തന്നെയെന്ന സിലിയുടെ മകന്റെ മൊഴി അന്വേഷണത്തില്‍ അതിനിര്‍ണ്ണായകമാകും. ജോളി നല്കിയ വെള്ളം കുടിച്ച ശേഷമാണ് അമ്മയുടെ ബോധം നഷ്ടപ്പെട്ടതെന്ന് പതിനാറുകാരനായ മകന് പൊലീസിന് മൊഴി നല്കി. 'അമ്മയുടെ മരണശേഷം ജോളി പലതവണ ഉപദ്രവിച്ചു. അവരില്‍ നിന്നു തരംതിരിവുണ്ടായി. കൂടത്തായിയിലെ വീട്ടില്‍ അപരിചിതനെപ്പോലെയാണു ജീവിച്ചത്.'- മകന് പറഞ്ഞു. സിലിയുടെ മരണശേഷം അവരുടെ ഭര്‍ത്താവായിരുന്ന ഷാജു ജോളിയെ വിവാഹം ചെയ്തിരുന്നു. ഇതോടെയാണ് മകന് പൊന്നാമറ്റം വീട്ടിലെത്തിയത്. ഈ വീട്ടില്‍ അപരിചിതനെ പോലെയാണ് കഴിഞ്ഞിരുന്നതെന്നും മകന് മൊഴി നല്കി.
സിലിയുടെ കൊലപാതകത്തിന് പിന്നില്‍ ജോളി തന്നെയാണെന്ന് തെളിയിക്കുന്നതാണ് സിലിയുടെ മകന്റെ മൊഴി. ശനിയാഴ്ചയാണ് പൊലീസ് സിലിയുടെ മകന്റെ മൊഴിയെടുത്തത്. അതേസമയം, ജോളിക്ക് സയനൈഡ് ലഭിച്ചത് കോയമ്പത്തൂരില്‍ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. കോയമ്പത്തൂരില്‍ പ്രജികുമാറിന് സയനൈഡ് നല്കിയ സത്യന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. സത്യന് സയനൈഡ് നല്കിയ വ്യക്തി അഞ്ചുമാസം മുന്‍പ് മരിച്ചു. ഇയാള്‍ക്ക് സയനൈഡ് കൈവശം വെയ്ക്കുന്നതിന് ലൈസന്‍സ് ഉണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റും അന്വേഷണ സംഘം ശേഖരിച്ചു. ജോളി കോയമ്പത്തൂരിലേക്കു പലതവണ പോയതിന്റെ തെളിവുകളും നേരത്തേ ലഭിച്ചിരുന്നു.
വീണ്ടും കസ്റ്റഡിയില്‍ ലഭിക്കുന്ന പക്ഷം ജോളിയെ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. ജോളിയുമായി അടുത്ത ബന്ധമുള്ള ബി.എസ്.എന്‍.എല്‍ ജീവനക്കാരന് ജോണ്സണ് ജോലി ചെയ്യുന്നതും കോയമ്പത്തൂരാണ്. അതുകൊണ്ടു ജോളിയുടെ കോയമ്പത്തൂര്‍ യാത്രയുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്നത് ഉറപ്പിക്കേണ്ടതുണ്ട്. കോയമ്പത്തൂരില്‍ പോകുമ്പോള്‍, എന്‍.ഐ.ടിയില്‍ നിന്നു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ടൂര്‍ പോകുന്നുവെന്നാണ് ജോളി ബന്ധുക്കളോടു പറഞ്ഞിരുന്നത്. ഇത് കളവാണെന്ന് തെളിഞ്ഞു കഴിഞ്ഞു. അതിനിടെ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മൊബൈല്‍ നമ്പര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് ജോണ്‍സണാണെന്നും കണ്ടെത്തി. റോയിയുടെ മരണ ശേഷം ഈ നമ്പര്‍ ജോണ്സണ് സ്വന്തമാക്കുകയായിരുന്നു. ബി എസ് എന്‍ എല്‍ ബന്ധം ഉപയോഗിച്ചാണോ ഇത് ചെയ്തതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
റോയി തോമസിന്റെ ഫോണിലേക്ക് വിളിക്കുന്നവരുടെ വിവരങ്ങള്‍ അറിയാനുള്ള ഗൂഢാലോചനയായും ഇതിനെ സംശയിക്കുന്നുണ്ട്. അതുകൊണ്ടാണ് വിശദ അന്വേഷണം നടത്തുന്നത്. ഔദ്യോഗിക പദവി ഇതിനായി ദുരുപയോഗപ്പെടുത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ബി എസ് എന്‍ എല്‍ അധികാരികളെ അറിയിക്കും. ഇതോടെ ജോണ്‍സണിനെതിരെ വകുപ്പ് തല നടപടിയുണ്ടാകാന്‍ സാധ്യത ഏറെയാണ്. ജോളിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് സൂചന. ഇതോടെ സയനൈഡ് വാങ്ങാന്‍ ജോളി കോയമ്പത്തൂരിലെത്തിയതും ജോണ്‍സണിന്റെ അറിവോടെയാണോ എന്ന സംശയം ബലപ്പെടുന്നുണ്ട്.
കോയമ്പത്തൂരിലെ ഈ വ്യാപാരിയില്‍ നിന്നു പേരാമ്പ്ര പാലേരി സ്വദേശിയായ സ്വര്‍ണപ്പണിക്കാരനാണു സയനൈഡ് വാങ്ങിയത്. ഇയാളില്‍ നിന്നാണു പ്രജികുമാറിനു സയനൈഡ് ലഭിക്കുന്നത്. ഇയാളെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വര്‍ണപ്പണിക്കെന്ന പേരിലാണു പ്രജികുമാര്‍ സയനൈഡ് വാങ്ങിയിരുന്നതെന്ന് ഇയാള്‍ അന്വേഷണസംഘത്തിനു മൊഴി നല്കി. സ്പെഷല്‍ ബ്രാഞ്ച് എസ്ഐ ജീവന് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രണ്ടുദിവസം മുന്‍പാണ് കോയമ്പത്തൂരിലെത്തിയത്. കോയമ്പത്തൂരില്‍ നിന്നു സയനൈഡ് കേരളത്തിലെ സ്വര്‍ണപ്പണിക്കാരുടെ കയ്യിലെത്തുന്ന വഴികളെക്കുറിച്ച് പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്.
കൂടത്തായി കൊലപാതക പരമ്പരയില്‍ കൂടുതല്‍ അറസ്റ്റിന് അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. അഞ്ച് പേരുടെ മരണത്തില്‍കൂടി കേസെടുത്തതോടെ ജോളിയുമായി അടുത്ത ബന്ധമുള്ളവരെയാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. റോയ് തോമസിന്റെ മരണത്തില്‍ മാത്രമാണ് അന്വേഷണം ലക്ഷ്യസ്ഥാനത്തെത്തിയത്. സിലിയുടെ മരണത്തിലും ജോളിയുടെ അറസ്റ്റോടെ കൂടുതല്‍ പേരിലേക്ക് അന്വേഷണെമെത്തും. ഷാജു, പിതാവ് സഖറിയാസ് തുടങ്ങിയവര്‍ക്ക് കൊലപാതക പരമ്പരയില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നത് അന്വേഷണ സംഘം പരിശോധിച്ചു വരുകയാണ്കൊലപാതകങ്ങളെക്കുറിച്ച് മൂവര്‍ക്കും അറിയാമായിരുന്നെന്ന് ജോളിയുടെ മൊഴിയിലുണ്ടെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അഭാവമാണ് അറസ്റ്റിന് തടസ്സമാകുന്നത്.
സിലിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കാര്യം ജോളി അറിയിച്ചിരുന്നതായി ഷാജു മൊഴി നല്‍കിയിരുന്നു. ജോണ്‍സണെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പക്ഷേ കൊലപാതക പരമ്പരയില്‍ ജോണ്സന് പങ്കുള്ളതിന് തെളിവുകളൊന്നും തന്നെ അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. മറ്റുള്ളവരുടെ കൊലപാതകങ്ങളെക്കൂടി കേസില്‍ ബന്ധിപ്പിക്കുന്നതോടെ കൂടുതല്‍ അറസ്റ്റിലേക്ക് കാര്യങ്ങള്‍ പോകുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്കുന്ന സൂചന. തിങ്കളാഴ്ച്ച ജോളിയെ കസ്റ്റഡിയില്‍ കിട്ടുകയാണെങ്കില്‍ കൂടുതല്‍ തെളിവെടുപ്പും അനുബന്ധ അറസ്റ്റുമുണ്ടാകുമെന്നാണ് വിവരം.
ഇതിന് വേണ്ടി കൂടിയാണ് സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയെ ചോദ്യം ചെയ്യാനായി അന്വേഷണസംഘം നാളെ കോടതിയില്‍ അപേക്ഷ നല്‍കുന്നത്. ജോളിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടാനായിരിക്കും അപേക്ഷ. സിലിയുടെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്ന ജോളിയെ തെളിവെടുപ്പിനും കൊണ്ടുപോകും. പൊന്നാമറ്റം വീട്ടിലെ ആറു കൊലപാതകങ്ങളും ആറ് പൊലീസ് സംഘങ്ങളാണ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് അറസ്റ്റിലായേക്കുമെന്ന് സൂചനയുണ്ട്.
ജോളിയെ ചോദ്യം ചെയ്യുന്നത് ക്യാമറയില്‍ പകര്‍ത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ജോളി ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ കോടതി ഇവരെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam