1 GBP = 92.10 INR                       

BREAKING NEWS

ശ്രീറാമിനോപ്പം ഉണ്ടായിരുന്നത് വഫയെങ്കില്‍ ഡോക്ടര്‍ ജയറാമിന് ഒപ്പം സഞ്ചരിച്ചത് ആത്മമിത്രം; ഊബര്‍ ഈറ്റ്‌സുകാരനെ ഇടിച്ചിട്ട ശേഷം പിന്നോട്ടെടുത്ത വണ്ടി അതിവേഗം ചീറിപാഞ്ഞതിന് പിന്നില്‍ സുമിത് മോഹന്റെ കുബുദ്ധി; നടന്നതുകൊലപാതക ശ്രമമെന്ന് മൊഴി കൊടുത്തിട്ടും കേസെടുത്തത് നിസ്സാര വകുപ്പുകള്‍ ചുമത്തി; കണ്ണുരോഗ വിദഗ്ധന്‍ പൊലീസുകാരുടെ ഉറ്റ സുഹൃത്ത്; മ്യൂസിയം സ്റ്റേഷനില്‍ രണ്ട് ദിവസം മുമ്പ് നടന്നതും പ്രതിയെ രക്ഷപ്പെടുത്തല്‍ നാടകം തന്നെ

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: മനഃപൂര്‍വം കാറിടിച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയിട്ടും പ്രിസൈസ് ഐ ആശുപത്രിയുടെ ഡയറക്ടര്‍ ആയ ഡോക്ടര്‍ വി.ആര്‍.ജയറാമിനെതിരെ മ്യൂസിയം പൊലീസ് ജാമ്യം കിട്ടുന്ന വകുപ്പുകള്‍ ചുമത്തിയത് വിവാദത്തില്‍. മദ്യപിച്ച് വാഹനം ഓടിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് നടത്തിയ നരഹത്യ മുന്നിലുണ്ടായിരുന്നതിനാല്‍ എല്ലാ നടപടിക്രമങ്ങളും അപകടം നടന്നയുടന്‍ തന്നെ മ്യൂസിയം പൊലീസ് പൂര്‍ത്തിയാക്കിയെങ്കിലും ജയറാമിനെ അധികം കുരുക്കിലാക്കാതെ വിടുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്. അപകടം നടന്ന ശേഷമുള്ള ജയറാമിന്റെ ചെയ്തികള്‍ വീക്ഷിച്ചാണ് തന്നെ ജയറാം തന്നെ മനഃപൂര്‍വം കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് ആദര്‍ശ് മൊഴി നല്‍കിയത്. കാറിലേക്ക് ബൈക്കിടിച്ച് കയറ്റിയശേഷമുള്ള ഡോക്ടറുടെ ചെയ്തികള്‍ തന്നെ ഞെട്ടിച്ചെന്നാണ് ആദര്‍ശ് മൊഴി നല്‍കിയത്.

അപകടശേഷം ആദര്‍ശിനു പരുക്ക് പറ്റിയോ രക്ഷപ്പെട്ടോ എന്നൊന്നും നോക്കാതെ കാര്‍ ബൈക്കിനു മുകളിലൂടെ കയറ്റിയിറക്കുകയാണ് മദ്യപിച്ച് മദോന്മത്തനായിരുന്ന ഡോക്ടര്‍ ജയറാം ചെയ്തത്. വീണു കിടന്ന ബൈക്കിനു നേരെ കാര്‍ ചീറിപ്പാഞ്ഞു വരുന്നത് കണ്ടു ആദര്‍ശ് ഉരുണ്ടുമാറി രക്ഷപ്പെടുകയാണ് ചെയ്തത്. അങ്ങിനെ രക്ഷപ്പെട്ടിരുന്നില്ലെങ്കില്‍ തന്റെ മുകളിലൂടെ ഡോക്ടര്‍ കാര്‍ കയറ്റിയിറക്കുമായിരുന്നുവെന്നാണ് ആദര്‍ശ് നല്‍കിയ മൊഴിയില്‍ പറയുന്നത്. എന്നിട്ടും ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമുള്ള കേസില്‍ നിന്നും ജയറാം തലയൂരുകയായിരുന്നു. ഐപിസി 134, 337, മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് 279, 185,134 എന്നിവ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് ചാര്‍ജ് ചെയ്തത്.

ഡിജിപിമാര്‍ അടക്കമുള്ളവരുമായി ഉറ്റ ബന്ധമാണ് ജയറാമിനുള്ളത്. ഡിജിപി റാങ്കിലുള്ളവരുടെ ഡോക്ടര്‍ കൂടിയാണ് ഡോക്ടര്‍ ജയറാം. അതുകൊണ്ട് തന്നെ അപകട ശേഷം ശക്തമായ വകുപ്പുകള്‍ ഉള്ള കേസ് ആദര്‍ശിന്റെ മൊഴി പ്രകാരം ജയറാമിന് നേരെ വന്നില്ല. നിലവിലെ ഉന്നത തല ബന്ധങ്ങള്‍ തന്നെയാണ് അതിനു ജയറാമിന് തുണയായത് എന്നാണ് ലഭിക്കുന്ന സൂചനകള്‍. അലക്ഷ്യമായി വാഹനം ഓടിച്ചു, വണ്‍വേ കട്ട് ചെയ്തു, മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി എന്നൊക്കെയുള്ള വകുപ്പുകള്‍ ആണ് ജയറാമിനെതിരെ മ്യൂസിയം പൊലീസ് ചുമത്തിയത്. ഇതിന്നിടയിലാണ് മനഃപൂര്‍വമുള്ള നരഹത്യാ വകുപ്പുകള്‍ മാറ്റി നിര്‍ത്തപ്പെട്ടത്. ജയറാം അപകടമുണ്ടാക്കിയപ്പോള്‍ സംഭവം അറിഞ്ഞു മ്യൂസിയം എസ്ഐ നേരിട്ട് സ്ഥലത്തെത്തിയാണ് തുടര്‍ നടപടികള്‍ കൈക്കൊണ്ടത്.

എഫ്ഐആര്‍ ഉടനടി രേഖപ്പെടുത്തിയാണ് ജയറാമുമായി രക്തപരിശോധനയ്ക്ക് നീങ്ങിയത്. രാത്രിക്ക് രാത്രി തന്നെ ആദര്‍ശിന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. എഫ്ഐആര്‍ ഇടാതെ രക്തപരിശോധനയ്ക്ക് കൊണ്ട് പോകുന്നത് നടപ്പില്ലാത്ത കാര്യമായതിനാല്‍ എഫ്ഐആര്‍ രേഖപ്പെടുത്തിയ ശേഷമാണ് രക്ത പരിശോധനയ്ക്ക് നീങ്ങിയത്. ഡോക്ടര്‍ മദ്യപിച്ചെന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മ്യൂസിയം പൊലീസിന്റെ കൈവശമുണ്ട്. അതുകൊണ്ട് തന്നെ തുടര്‍നടപടികള്‍ രാവിലെ ചെയ്താല്‍ മതിയെങ്കിലും എല്ലാം രാത്രി തന്നെ മ്യൂസിയം പൊലീസ് പൂര്‍ത്തിയാക്കിയിരുന്നു. പക്ഷെ ആദര്‍ശിന്റെ മൊഴി പ്രകാരം മനഃപൂര്‍വമുള്ള നരഹത്യയ്ക്കുള്ള വകുപ്പുകള്‍ പൊലീസ് ഒഴിവാക്കുക തന്നെ ചെയ്തു. അതുകൊണ്ടാണ് രാത്രി തന്നെ ജാമ്യത്തില്‍ ഇറങ്ങാന്‍ ഡോക്ടര്‍ക്ക് കഴിഞ്ഞത്. ഡോക്ടറുടെ ചെയ്തികള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്താമായിരിക്കെയാണ് നിസാര വകുപ്പുകള്‍ ഡോക്ടര്‍ക്ക് മേല്‍ ചുമത്തപ്പെട്ടത്. ശ്രീരാം വെങ്കിട്ടരാമന്‍ കേസ് പോലെ ഉന്നത തല ബന്ധങ്ങള്‍ ആണ് ഡോക്ടര്‍ക്കും തുണയായത് എന്നാണു ലഭിക്കുന്ന സൂചനകള്‍.

പാളയത്ത് വണ്‍ വേ കട്ട് ചെയ്താണ് ഡോക്ടര്‍ ജയറാം കാറുമായി അമിത വേഗതയില്‍ കടന്നു വന്നത്. പാളയത്ത് നിന്ന് നേരെ ബേക്കറിയിലേക്ക് വരാനുള്ള ശ്രമമാണ് വണ്‍ വേ കട്ട് ചെയ്ത് ജയറാം നടത്തിയത്. യൂണിവേഴ്സിറ്റി വഴി റോഡിന്റെ സൈഡ് റോഡ് വഴി വന്നാണ് ജയറാം വണ്‍വേ കട്ട് ചെയ്തത്. ഇങ്ങിനെ വന്നാല്‍ ഒന്നുകില്‍ ലെഫ്റ്റ് അല്ലെങ്കില്‍ റൈറ്റ് ഈ റോഡുകളില്‍ മാത്രമേ പോകാന്‍ കഴിയൂ. ജയറാം നേരെ റോഡ് മുറിച്ച് കടന്നു ജൂബിലി വഴിയുള്ള റോഡിലൂടെ വണ്‍ വേ കട്ട് ചെയ്യാന്‍ ശ്രമിച്ചു. ബേക്കറി വഴിയില്‍ നിന്ന് പാളയത്തേക്ക് കയറിവരുകയായിരുന്നു ജയറാം. അപ്പോഴാണ് ജയറാം ആദര്‍ശിന്റെ ബൈക്കിലെക്ക് കാര്‍ ഇടിച്ചു കയറ്റിയത്. മദ്യപിച്ച നിലയില്‍ ആയതിനാല്‍ സ്വന്തം രക്ഷ മാത്രമാണ് ജയറാം നോക്കിയതും. ഇതോടെ കാര്‍ ഇടിച്ച ബൈക്കിലേക്ക് വീണ്ടും ജയറാം കയറ്റി ഇറക്കുകയായിരുന്നു. ബൈക്കിനു സമീപത്ത് നിന്ന് ഉരുണ്ടു മാറിയില്ലെങ്കില്‍ ആദര്‍ശിന്റെ മുകളിലൂടെ കാര്‍ കയറി ഇറങ്ങുമായിരുന്നു. കാര്‍ വരുന്നത് കണ്ടു ആദര്‍ശ് ഉരുണ്ട് മാറുകയായിരുന്നു. ഇതോടെയാണ് വലിയ പരുക്കില്ലാതെ ആദര്‍ശിന് രക്ഷപ്പെടാന്‍ കഴിഞ്ഞത്.

ജയറാമിന്റെ ഉറ്റമിത്രമായിരുന്ന സുമിത് മോഹനാണ് ഈ സമയം ഡോക്ടറുടെ അടുക്കലുണ്ടായിരുന്നത്. ബൈക്കിനു മുകളിലൂടെ കാര്‍ കയറ്റി ഇറക്കാന്‍ ഡോക്ടറെ പ്രേരിപ്പിച്ചത് സുമിത് മോഹനാണ് എന്നാണ് ലഭിക്കുന്ന സൂചനകള്‍. ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമ പ്രവര്‍ത്തകന്‍ ബഷീറിനെ കാറിടിച്ച് കൊല്ലുമ്പോള്‍ അതിനു സാക്ഷിയായി വഫ ഫിറോസ് ആണ് ശ്രീറാമിനോപ്പം ഉണ്ടായിരുന്നത്. അന്നത്തെ അപകടത്തിന്റെ കാരണഭൂതകളില്‍ ഒന്ന് വഫ ആയിരുന്നെങ്കില്‍ പാളയത്ത് നടന്ന അപകടത്തില്‍ വഫയുടെ സീറ്റില്‍ ഉണ്ടായിരുന്നത് സുമിത് മോഹനായിരുന്നു. മുന്‍പ് പ്രിസൈസ് ഐ ആശുപത്രിയില്‍ ജീവനക്കാരനായിരുന്നു സുമിത് മോഹന്‍. അവിടെ നിന്ന് പുറത്താക്കപ്പെട്ടതാണ്. ജയറാം നടത്തിപ്പ് പങ്കാളികളില്‍ ഒരാളായിരിക്കെയാണ് ജയറാമിന്റെ വലം കൈകളില്‍ ഒരാളായ സുമിത് മോഹന്‍ പുറത്താക്കപ്പെടുന്നത്.

അതുകൊണ്ട് തന്നെ സ്മിത്തിന്റെ കയ്യിലിരിപ്പുകള്‍ വ്യക്തമാണ്. മറ്റൊരു ആശുപത്രിയില്‍ ജോലിക്ക് കയറിയെങ്കിലും അവിടെയും സുമിതിനു നില്‍ക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഡോക്ടര്‍ ജയറാം നേരിട്ട് ഇടപെട്ടാണ് മറ്റൊരു ആശുപത്രിയില്‍ സുമിതിനെ മാനേജര്‍ ആക്കിയത് എന്നാണ് ലഭിക്കുന്ന സൂചനകള്‍. ജയറാമിന് ഒപ്പമല്ല എന്ന സൂചനകള്‍ ആണ് സുമിത് സുഹൃദ് വൃന്ദങ്ങളില്‍ പരത്തിയിരുന്നത്. താനും ജയറാമും തമ്മില്‍ അകല്‍ച്ചയില്‍ ആണെന്ന് പറഞ്ഞു പരത്തുകയും ചെയ്തിരുന്നു. എന്നിട്ടും സ്മിത്തിനെ അപകടവേളയില്‍ ജയറാമിന് ഒപ്പം കണ്ടപ്പോള്‍ കണ്ണ് തള്ളിയത് ഇവരുടെ സുഹൃദ് വൃന്ദങ്ങള്‍ക്കാണ്. ജയറാമിന്റെ ഒരു കള്ളികൂടിയാണ് അപകട സമയത്ത് പൊളിഞ്ഞു പോയത്. സുമിത്തിനു ആണെങ്കില്‍ ക്യാമറാ കണ്ണുകളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞതുമില്ല. അപകടം സ്മിത്തിന്റെയും യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുകയും ചെയ്തു.

പാളയത്ത് മദ്യപിച്ച് വാഹനം ഓടിച്ച് ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തിയ പ്രിസൈസ് ഐ ആശുപത്രി നടത്തിപ്പ് പങ്കാളികളില്‍ ഒരാളായ ഡോക്ടര്‍ വി.ആര്‍.ജയറാം രണ്ടു സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയാണെന്ന് ഇന്നലെ മറുനാടന്‍ വാര്‍ത്ത നല്‍കിയിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ച് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് സാധാരണക്കാരുടെ മരണങ്ങള്‍ക്ക് ഉത്തരവാദികള്‍ ആകുന്നത് ഉന്നതതലബന്ധങ്ങള്‍ ഉള്ളവരാണെന്ന് ശ്രീറാം വരുത്തിയ അപകടത്തോടെ വ്യക്തമായിരുന്നു. ഒരു മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന ശേഷം ഒരു രോമത്തിനു പോലും പരുക്കില്ലാതെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ രക്ഷപ്പെട്ടത്. ഇതോടെയാണ് രാത്രിയുള്ള കാര്‍ അപകടങ്ങളും ഇത്തരം അപകടങ്ങള്‍ വരുത്തുന്നവര്‍ക്കുള്ള ഉന്നത തല ബന്ധങ്ങളും ചര്‍ച്ചയാകുന്നത്. ബൈക്ക് യാത്രികനെ കാറിടിച്ച ശേഷം അതെ ബൈക്കില്‍ കാര്‍ കയറ്റിയിറക്കി രക്ഷപ്പെടാന്‍ ജയറാമിന് അവസരം ഒരുങ്ങിയതും ഡിജിപി വരെ നീളുന്ന ഉന്നതതല ബന്ധങ്ങള്‍ തന്നെയാണ്. ഈ ജയറാമിന്റെ സാമ്പത്തിക തട്ടിപ്പിന്റെ കഥയാണ് ഇന്നലെ മറുനാടന്‍ പുറത്തു വിട്ടത്. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന് മുന്നിലും എറണാകുളത്തെ സാമ്പത്തിക കോടതിയിലും നടന്നു വരുന്ന രണ്ടു വ്യത്യസ്ത കേസുകളിലെ പ്രതികൂടിയാണ് ജയറാം.

ഇപ്പോള്‍ നടന്നുവരുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് ജയറാം. എറണാകുളത്തെ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ നോക്കുന്ന പ്രത്യേക കോടതിയിലെ ഒരു കേസിലെ പ്രതിയാണ് ജയറാം. ഒരു കോടിയോളം രൂപ തട്ടിച്ച കേസില്‍ ജാമ്യത്തില്‍ നില്‍ക്കുകയാണ് ജയറാം. ഈ കേസിലെ വാദം ഇപ്പോള്‍ എറണാകുളത്തെ കോടതിയില്‍ നടന്നുവരികയാണ്. അതിസമര്‍ഥമായുള്ള കബളിപ്പിക്കല്‍ വന്നതിനെ തുടര്‍ന്നാണ് മുന്‍പ് നടത്തിയിരുന്ന ഹെല്‍ത്ത് ഓറിയന്റഡ് കമ്പനിയുമായി ബന്ധപ്പെട്ടു സാമ്പത്തിക കോടതിയില്‍ ജയറാമിനെതിരെ കേസ് വന്നത്. ജെആര്‍കെ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ജയറാമും മറ്റൊരു പങ്കാളിയും ചേര്‍ന്ന് തുടങ്ങിയത്. ഈ കമ്പനിക്ക് വേണ്ടി ജയറാം പലരില്‍ നിന്നും പണം സമാഹരിച്ചിരുന്നു. ജയറാമും മറ്റൊരു പങ്കാളിയുമായിരുന്നു ഡയറക്ടര്‍മാര്‍.

ജയറാം ഒരു സുപ്രഭാതത്തില്‍ പങ്കാളിയെ വിളിച്ച് കമ്പനി അവസാനിപ്പിക്കുന്നതായി അറിയിച്ചു. പങ്കാളിയുടെ പണം തിരികെ നല്‍കുകയും ചെയ്തു. എന്നാല്‍ കമ്പനി ജയറാം സ്വകാര്യമായി മുന്നോട്ടു കൊണ്ടുപോയി. ഈ കമ്പനിയില്‍ പലരും പണം നിക്ഷേപിച്ചു. മൂന്നു വര്‍ഷം കഴിയുമ്പോള്‍ ലാഭവിഹിതം സഹിതം പണം മടക്കി നല്‍കാം എന്നാണ് ജയറാം പറഞ്ഞത്. എന്നാല്‍ ആര്‍ക്കും ജയറാം ലാഭവിഹിതം നല്‍കിയില്ല. ഒടുവില്‍ പണം തിരികെ ആവശ്യപ്പെട്ടവരോട് ജയറാം പറഞ്ഞത് പകുതി പണം ഞാന്‍ നല്‍കാം. ബാക്കിയുള്ള പണം ഡയറക്ടര്‍ ആയ പങ്കാളി നല്‍കും എന്നായിരുന്നു. പണം ലഭിക്കാനുള്ളവര്‍ ഡയറക്ടറെ ബന്ധപ്പെട്ടപ്പോള്‍ മാത്രമാണ് ജയറാം ഒപ്പിച്ച പണി മനസിലാകുന്നത് ഇതോടെയാണ് ജയറാമിനെതിരെ പങ്കാളി സാമ്പത്തിക കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ കേസ് നല്‍കിയത്. ഈ കേസില്‍ ജാമ്യത്തില്‍ തുടരുകയാണ് ജയറാം.

ജയറാം സ്വന്തമായി തുടങ്ങിയ രണ്ടു ഐ ആശുപത്രികളിലും ജയറാമിന്റെ പുതിയ പങ്കാളിയുമായും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ രണ്ടു ആശുപത്രിയിലും പങ്കാളിയെ കബളിപ്പിച്ചു എന്നാണ് ജയറാമിനെതിരെ ഉയര്‍ന്നു പരാതി. രണ്ടു ആശുപത്രിയിലും ചതിയിലൂടെയാണ് ജയറാം സ്വന്തം പങ്കാളിയെ പുറത്താക്കിയത്. ഫിനാന്‍സ് കാര്യങ്ങള്‍ സ്വയം നോക്കും എന്ന് പറഞ്ഞതിനാല്‍ കമ്പനിയുടെയും ആശുപത്രിയുടെയും ഫിനാന്‍സ് കാര്യങ്ങള്‍ ജയറാം ആണ് നിയന്ത്രിച്ചത്. ഇങ്ങിനെയാണ് ജയറാം രണ്ടു ആശുപത്രികളും കൈവശമാക്കിയത്.

തുല്യ ഷെയറില്‍ തുടങ്ങിയ കമ്പനിയില്‍ തട്ടിപ്പിലൂടെ ജയറാം ഷെയറുകള്‍ കൈവശപ്പെടുത്തി. അതിനു ശേഷം പൊലീസ് സഹായം വഴി പങ്കാളിയുടെ കാര്‍ വരെ ജയറാം അടിച്ചു മാറ്റുകയും ചെയ്തു. കരുനാഗപ്പള്ളിയിലെ പ്രിസൈസ് ആശുപത്രിയില്‍ പങ്കാളി എത്തിയപ്പോള്‍ കാര്‍ ജയറാം അടിച്ചു മാറ്റി. ആശുപത്രി മാനേജര്‍ വഴിയാണ് കാര്‍ അടിച്ചു മാറ്റിയത്. കരുനാഗപ്പള്ളി പ്രിസൈസ് ആശുപത്രിയില്‍ കാറില്‍ എത്തിയ പങ്കാളി മടങ്ങാന്‍ നോക്കിയപ്പോള്‍ കാറില്ല. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് കാര്‍ ജയറാം എടുത്തുമാറ്റുകയായിരുന്നു. അതിനു ശേഷം പൊലീസിനു ഉപയോഗിച്ച് ഉപയോഗിച്ച് പങ്കാളിയെ ഇറക്കിവിട്ടു. ഈ പ്രശ്‌നത്തില്‍ പങ്കാളി നല്‍കിയ കേസ് പൊലീസ് തള്ളിക്കളഞ്ഞപ്പോള്‍ ജയറാം നല്‍കിയ പരാതിയില്‍ കരുനാഗപ്പള്ളി പൊലീസ് കേസ് എടുക്കുകയും ചെയ്തു. ഒരേ പ്രശ്‌നത്തില്‍ നല്‍കിയ പരാതിയില്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയ ജയറാമിന്റെ കേസ് സ്വീകരിക്കുന്നതില്‍ പൊലീസ് ഒരു മടിയും കാട്ടിയതുമില്ല. എല്ലാത്തിലും തെളിയുന്നത് ജയറാമിന്റെ ഉന്നത തല ബന്ധങ്ങളും.

ജയറാമിന്റെ സ്വാധീനം കാരണം സ്വന്തം ആശുപത്രിയില്‍ നിന്നാണ് പങ്കാളിക്ക് പടി ഇറങ്ങേണ്ടി വന്നത്. ഇതോടെയാണ് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിലും വഞ്ചിയൂര്‍ കോടതിയിലും പങ്കാളി കേസ് നല്‍കിയത്. ഈ കേസ് ഇപ്പോള്‍ ചെന്നൈയിലെ കമ്പനി ലോ ട്രിബ്യൂണലില്‍ നടന്നു വരികയാണ്. സിജെഎം കോടതിയില്‍ നല്‍കിയ പരാതി മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് വന്നു. പക്ഷെ ഉന്നത തല സ്വാധീനം കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. ഈ പരാതിയില്‍ ജയറാമിനെതിരെ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതിനും പിന്നിലും ആരോപിക്കപ്പെടുന്നത് ഉന്നതതല പൊലീസ് ബന്ധങ്ങള്‍ തന്നെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category