1 GBP = 92.90 INR                       

BREAKING NEWS

തയ്യല്‍ക്കടയില്‍ എത്തിയിരുന്ന എന്‍ഐടി അദ്ധ്യാപികയും തമ്മില്‍ ഉണ്ടായിരുന്നത് വെറും സൗഹൃദമെന്ന് മൊഴി പച്ചക്കള്ളമോ? വര്‍ഷങ്ങളുടെ പരിചയമുള്ള ആത്മമിത്രത്തിന്റെ മൊഴി വിശ്വസിക്കാതെ പൊലീസ്; കൊയിലാണ്ടിക്കാരിയെ വീണ്ടും ചോദ്യം ചെയ്തേക്കും; റാണിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് കൂട്ടക്കൊലയുടെ കുരുക്കഴിക്കുന്ന വസ്തുതകള്‍; അമേരിക്കയിലും കൂടത്തായി! സയനൈയ്ഡ് ജോളിയുടെ ക്രിമിനല്‍ മനസ്സ് ചര്‍ച്ചയാക്കി ദ ന്യൂയോര്‍ക്ക് ടൈംസും

Britishmalayali
സ്വന്തം ലേഖകന്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ജോസഫുമായുള്ള സുഹൃത്ത് റാണിയെ വീണ്ടും പൊലീസ് ചോദ്യം ചെയ്യും. എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന സമയമാണ് ജോളിയെ പരിചയപ്പെട്ടതെന്ന് റാണി പൊലീസിനോട് പറഞ്ഞിരുന്നു. ജോളി എന്‍ഐടി അദ്ധ്യാപികയാണെന്നായിരുന്നു പറഞ്ഞിരുന്നത്. താന്‍ ജോലി ചെയ്തിരുന്ന തയ്യല്‍ക്കടയില്‍ ജോളി നിത്യസന്ദര്‍ശകയായിരുന്നെന്നും യുവതി പറഞ്ഞു. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല.

ജോളിയുടെ ഭര്‍ത്താവ് റോയി മരിച്ച സമയം ജോളിയുടെ വീട്ടില്‍ പോയിരുന്നു. ഇതിനിടെ തയ്യല്‍ക്കട പൂട്ടിപ്പോയെങ്കിലും സൗഹൃദം തുടരുകയായിരുന്നു. ഈ വര്‍ഷത്തെ എന്‍ഐടിയിലെ രാഗം ഫെസ്റ്റിന് എത്തിയപ്പോള്‍ അവിചാരിതമായാണ് ജോളിയെ കണ്ടതെന്നും യുവതി മൊഴികൊടുത്തിരുന്നു. എന്നാല്‍ ഈ മൊഴി അന്വേഷണസംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. പറയുന്നതിന് അപ്പുറത്തേക്കുള്ള ബന്ധം ഇവര്‍ക്കിടയില്‍ ഉണ്ടെന്നാണ് സംസയം. ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് റാണിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. പൊലീസ് യുവതി അന്വേഷണം ആരംഭിച്ചതോടെ റാണി പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

പൊലീസ് യുവതിയെ അന്വേഷിക്കാന്‍ ആരംഭിച്ചതോടെ കൊയിലാണ്ടിക്കാരിയായ യുവതി പൊലീസിന് മുന്നില്‍ കീഴടങ്ങികയായിരുന്നു. കൂടത്തായി കൊലപാതക വാര്‍ത്തകള്‍ പുറത്തെത്തിയതോടെ ബന്ധുക്കളുടെ നിര്‍ദ്ദേശ പ്രകാരം തലശ്ശേരിയിലെ ബന്ധുവീട്ടിലേക്ക് മാറി. എന്നാല്‍ പൊലീസ് തന്നെ തിരക്കുന്നുണ്ടെന്ന വാര്‍ത്ത എത്തിയതോടെ യുവതി ഹാജരാവുകയായിരുന്നു. റാണിയെ കുറിച്ചൊന്നും ജോളി വെളിപ്പെടുത്തുന്നുമില്ല. ഇതാണ് പൊലീസിനെ വലയ്ക്കുന്നത്. സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാറില്‍ നിന്ന് സയനൈഡ് സംഘടിപ്പിച്ച് നല്‍കിയത് താനാണെന്ന് രണ്ടാം പ്രതിയും ജോളിയുടെ ബന്ധുവുമായ ജൂവലറി ജീവനക്കാരന്‍ മാത്യു പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ആറ് കൊലപാതകങ്ങളും ആറ് സംഘങ്ങളാണ് അന്വേഷിക്കുന്നത്. കോയമ്പത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ജോളിക്ക് എവിടെ നിന്നെല്ലാം സയനൈഡ് കിട്ടി, കൊലപാതകങ്ങളില്‍ ആരെല്ലാം സഹായിച്ചു, ആര്‍ക്കെല്ലാം അറിവുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് വിശദമായി പരിശോധിക്കുന്നത്. ജോളിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇത് ക്യാമറയില്‍ ചിത്രീകരിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, മൂന്നാം പ്രജു കുമാറിന് സൈനഡ് നല്‍കിയതായി അന്വേഷണ സംഘം കരുതുന്ന പേരാമ്പ്ര സ്വദേശി സത്യനെ കോയമ്പത്തൂരില്‍ വെച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

അമേരിക്കയിലും കൂടത്തായി!

അമേരിക്കയിലും ചര്‍ച്ചായാണ് ഇപ്പോള്‍ കൂടത്തായി കൊലപാതകം. കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരകള്‍ വാര്‍ത്തയാക്കി പ്രശസ്ത അമേരിക്കന്‍ ദിനപ്പത്രം 'ദ ന്യൂയോര്‍ക്ക് ടൈംസ്'. കൂടത്തായിയില്‍ ആറു കൊലപാതകങ്ങള്‍ നടത്തിയ മുഖ്യപ്രതി ജോളിയെയും പൊന്നാമറ്റം തറവാടിനെയും വിശദമായി പരാമര്‍ശിച്ചു കൊണ്ടുള്ള വാര്‍ത്തയില്‍ കേസിലെ നാള്‍വഴികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരാണ് കൂടത്തായി കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. കൊലപാതകങ്ങള്‍ നടത്തിയത് താന്‍ തന്നെയാണെന്ന് പ്രതി ജോളി പൊലീസിനോട് സമ്മതിച്ചിരുന്നു.

ബിഎസ്എന്‍ എല്‍ ജീവനക്കാരനായ ജോണ്‍സണുമായുള്ള വിവാഹം നടക്കാന്‍ ജോണ്‍സന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും ജോളി പൊലീസിന് മൊഴി നല്‍കിയിരുന്നു. മുഖ്യ പ്രതി ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോണ്‍സണ്‍ മൊഴി നല്‍കിയിരുന്നു. ആ സൗഹൃദത്തിലാണ് ഫോണില്‍ സംസാരിച്ചതെന്നും ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും മൊഴിയില്‍ ഉണ്ടായിരുന്നു. ഈ കഥകളെല്ലാം വലിയ പ്രാധാന്യത്തോടെയാണ് അമേരിക്കയിലെ മാധ്യമവും ചര്‍ച്ചയാക്കുന്നത്.
ജോളിയുടെ ജീവിതവുമായി ബന്ധപ്പെട്ട് ഇനിയും ഒട്ടേറെ ദുരൂഹതകളാണ് ചുരുളഴിയാനുള്ളത്. ജോളി ഇതുവരെ നല്‍കിയ പല മൊഴികളും പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. അതിവിദഗ്ധയായ കുറ്റവാളി എന്നാണ് ജോളിയെക്കുറിച്ച് അന്വേഷണ സംഘം കരുതുന്നത്. അതുകൊണ്ട് തന്നെ ജോളി നല്‍കിയ മൊഴികളില്‍ പലതും അന്വേഷണത്തെ വഴിതെറ്റിക്കാനുദ്ദേശിച്ച് കൊണ്ടുള്ളതാണോ എന്ന സംശയം പൊലീസിനുണ്ട്. ജോളിയുടെ വെളിപ്പെടുത്തലുകള്‍ അന്വേഷണ സംഘം ഇഴകീറി പരിശോധിക്കുകയാണ്. ഒപ്പം ജോളിക്കെതിരെ സാക്ഷിമൊഴികള്‍ അടക്കമുള്ള കുരുക്ക് മുറുക്കുകയും ചെയ്യുന്നു. ജോളിക്കെതിരെ ഷാജുവിന്റെയും സിലിയുടേയും മകന്‍ പൊലീസിന് നിര്‍ണായക മൊഴി നല്‍കിയിരിക്കുകയാണ്.

റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി ജോസഫ് രണ്ടാം വിവാഹം കഴിച്ചതാണ് ഷാജുവിനെ. റോയിയുടേയും ഷാജുവിന്റെ ഭാര്യയായ സിലിയുടേയും മരണത്തിന് ശേഷമായിരുന്നു ഇരുവരുടേയും രണ്ടാം വിവാഹം. സിലിയുടേയും ഷാജുവിന്റെയും ഇളയ മകളായ ആല്‍ഫൈനെ അതിന് മുന്‍പ് തന്നെ ജോളി കൊലപ്പെടുത്തി തന്റെ വഴിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. പെണ്‍കുഞ്ഞായതുകൊണ്ട് തങ്ങള്‍ക്ക് ബാധ്യതയാവും എന്ന് മുന്‍കൂട്ടി കണ്ടായിരുന്നു ഈ കൊലപാതകം. മൂത്തമകന്‍ പക്ഷേ ജോളിയുടെ കൈകളില്‍ നിന്ന് രക്ഷപ്പെട്ടു. പത്താംക്ലാസ്സുകാരനായ ഈ കുട്ടിയില്‍ നിന്ന് പൊലീസ് കഴിഞ്ഞ ദിവസമാണ് മൊഴി രേഖപ്പെടുത്തിയത്. ജോളിയുടെ ക്രൂരതകള്‍ കുട്ടി പൊലീസിന് മുന്നില്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാനമ്മയായ ജോളി തന്നെ കഠിനമായി ഉപദ്രവിച്ചിരുന്നു എന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.

2016 ജനുവരി 11നാണ് സിലി കൊല്ലപ്പെടുന്നത്. താമശേരിയിലെ ദന്താശുപത്രിയില്‍ വച്ചായിരുന്നു മരണം. മരണ സമയത്ത് മകനും സിലിക്കൊപ്പമുണ്ടായിരുന്നു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം ഷാജുവിനെ ദന്ത ഡോക്ടറെ കാണിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ താമരശേരിയിലെ ആശുപത്രിയില്‍ എത്തിയത്. ഷാജു ഡോക്ടറെ കാണാന്‍ കയറിയ നേരത്താണ് ജോളി കൊല നടത്തിയത്. സിലിയുടെ കൊലപാതകത്തില്‍ പൊലീസ് കഴിഞ്ഞ ദിവസം ജോളിയെ അറസ്റ്റ് ചെയ്തു. സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന മകന്റെ മൊഴി കേസില്‍ നിര്‍ണായകമാവും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category