1 GBP = 92.60 INR                       

BREAKING NEWS

നിയന്ത്രണ രേഖയ്ക്ക് അപ്പുറമുള്ള ഭീകര ക്യാമ്പുകള്‍ തകര്‍ത്തത് ആര്‍ട്ടിലിറി ഗണ്ണുകള്‍ മാത്രം ഉപയോഗിച്ച്; കത്തി ചാമ്പലായത് നുഴഞ്ഞു കയറ്റത്തിന് ഭീകരരെ സജ്ജമാക്കി നിര്‍ത്തുന്ന പാക് സൈന്യം കവചം തീര്‍ക്കുന്ന ഭീകര ക്യാമ്പ്; പാക് അധീന കാശ്മീരില്‍ വായു സേനയുടെ സഹായമില്ലാതേയും ആക്രമണങ്ങള്‍ക്ക് കരുത്തുണ്ടെന്ന് തെളിയിച്ച് ഇന്ത്യന്‍ ആര്‍മി; ഇത് അഞ്ച് കൊല്ലത്തിനിടെ സൈന്യം നടത്തുന്ന മൂന്നാമത്തെ മിന്നലാക്രണം; ഇമ്രാന്‍ ഖാന് നല്‍കുന്നത് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ യുദ്ധമെങ്കില്‍ യുദ്ധമെന്ന സന്ദേശം

Britishmalayali
kz´wteJI³

ശ്രീനഗര്‍: നിയന്ത്രണ രേഖ കടന്നുള്ള ആക്രമണത്തിലൂടെ ഇന്ത്യ നല്‍കുന്നത് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം അതിര്‍ത്തിയിലേക്ക് വെടിയുതിര്‍ത്താല്‍ ഇനി വെറുതെ ഇരിക്കില്ലെന്ന സന്ദേശം. കാശ്മീരിലേക്ക് നുഴഞ്ഞു കയറ്റം വ്യാപിപ്പിക്കാനാണ് അതിര്‍ത്തിയിലേക്കുള്ള പാക് സൈനികരുടെ വെടിയുതിര്‍ത്തല്‍. ഈ സാഹചര്യത്തിലാണ് ഏത് ക്യാമ്പില്‍ നിന്നാണോ നുഴഞ്ഞു കയറ്റത്തിന് ഭീകരര്‍ എത്തിയത്, ആ ക്യാമ്പ് തന്നെ സൈന്യം തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയാണ് അതിര്‍ത്തിക്കപ്പുറം പ്രവര്‍ത്തിക്കുന്ന തീവ്രവാദക്യാമ്പുകളിലേക്ക് ഇന്ത്യ നടത്തിയ ശക്തമായ പ്രത്യാക്രമണം. കരസേനയ്ക്കും നിയന്ത്രണ രേഖയ്ക്ക് അപ്പുറമുള്ള കേന്ദ്രങ്ങള്‍ തകര്‍ക്കാനാകുമെന്ന് തെളിയിക്കുക കൂടിയാണ് സൈന്യം.

ആക്രമണത്തില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നീലം വാലിയിലെ തീവ്രവാദ ക്യാമ്പുകളിലേക്കാണ് ആക്രമണം നടത്തിയത്. നാല് തീവ്രവാദ ക്യാമ്പുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് സൈന്യം അറിയിക്കുന്നത്. പാക് സൈന്യം പുലര്‍ച്ചെ ആക്രമണം നടത്തിയ അതേ താങ്ധര്‍ സെക്ടറിലാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് തീവ്രവാദികളെ നുഴഞ്ഞു കയറാന്‍ സഹായിക്കുന്ന പാക് സൈന്യത്തിന്റെ നടപടിക്ക് തിരിച്ചടിയായാണിതെന്ന് സൈന്യം വ്യക്തമാക്കി. ആര്‍ട്ടിലറി ഗണ്ണുകള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്. സ്ഥിരമായി ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് തീവ്രവാദികളെ എത്തിക്കുന്നത് ഈ ക്യാമ്പില്‍ നിന്നാണെന്ന് ഇന്ത്യക്ക് വിവരം ലഭിച്ചിരുന്നു.ഇന്ന് പുലര്‍ച്ചെയാണ് ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുള്ള താങ്ധര്‍ സെക്ടറിലേക്ക് പാക് സൈന്യം വെടിവച്ചത്. ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. മൂന്ന് പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ആക്രമണത്തില്‍ രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.

ഇന്ത്യന്‍ മണ്ണിലെ ഭീകരാക്രമണങ്ങള്‍ ബദലായി വായു സേന നിയന്ത്രണ രേഖ കടന്ന് രണ്ട് ആക്രമണങ്ങളാണ് നടത്തിയത്. അതില്‍ രണ്ടാമത്തേത് പാക് മണ്ണിലെ ബലാക്കോട്ടിലായിരുന്നു നടന്നത്. ഇതില്‍ നിന്നുള്ള പാഠം പഠിക്കാതെ മുന്നോട്ട് പോയാല്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന സന്ദേശമാണ് ഇന്ത്യ ഇന്ന് നടത്തിയ തിരിച്ചടിയിലൂടെ നല്‍കുന്നത്. ഉപഗ്രഹ സഹായത്താല്‍ പാക് മണ്ണിലെ ഓരോ ക്യാമ്പും ഭീകരര്‍ വരുന്ന വഴിയും ഇന്ത്യ തിരിച്ചറിയുന്നുണ്ട്. ഇത് പാക്കിസ്ഥാനെ മനസ്സിലാക്കി കൊടുക്കുന്നതു കൂടിയാണ് ഇപ്പോഴത്തെ ആക്രമണം.

ഭീകരര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് എഫ് എ ടി എഫ് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ മുന്നോട്ട് പോകുന്ന പാക്കിസ്ഥാന് അന്താരാഷ്ട്ര ഉപരോധമൊന്നും താങ്ങാനാവുന്ന അവസ്ഥയിലല്ല. അപ്പോഴും പാക് സൈന്യം പ്രകോപനം തുടരുകയാണ്. ഈ സാഹചര്യത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അധിനിവേശ കാശ്മീരിലെ തിരിച്ചടിയിലൂടെ ഇന്ത്യ ശക്തമായ സന്ദേശം നല്‍കുന്നത്. ഇത് ഇമ്രാന്‍ ഖാന് കടുത്ത ഭീഷണിയാണ്. അതിര്‍ത്തി കടന്ന് ആരും ഒന്നും ചെയ്യരുതെന്ന് പാക് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. അതു പോലും കേള്‍ക്കാതെയാണ് സൈന്യം ഇടപെടല്‍ നടത്തുന്നത്.

പത്താന്‍കോട്ടിലെ വ്യോമസേന താവളത്തില്‍ പാക് ഭീകരന്മാര്‍ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യന്‍ സേന 2016 സെപ്റ്റബര്‍ 28 അര്‍ദ്ധരാത്രിയില്‍ മിന്നലാക്രമണം നടത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇന്ത്യ പ്രതിരോധ സേന പുറത്തുവിട്ടുകയും ചെയ്തു. ഇന്ത്യയുടെ യഥാര്‍ഥ കരുത്ത് അതിര്‍ത്തിക്കപ്പുറം പാക്കിസ്ഥാന്‍ തിരിച്ചറിഞ്ഞ ആക്രമണമായിരുന്നു ഇത്. ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തിനു മറുപടിയായിട്ടായിരുന്നു അര്‍ധരാത്രിയില്‍ പാക് അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ കമാന്‍ഡോകളുടെ മിന്നലാക്രമണം. ഉറി ഭീകരാക്രമണം നടന്ന് പത്തുദിവസങ്ങള്‍ക്ക് േശഷമായിരുന്നു ആദ്യ സര്‍ജിക്കല്‍ സ്ട്രൈക്ക്.

'സര്‍ജിക്കല്‍ സ്ട്രൈക്ക്' എന്നുരാജ്യം അഭിമാനത്തോടെ വിശേഷിപ്പിച്ച ആ മിന്നലാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പാരാഷൂട്ട് റെജിമെന്റിന്റെ ഭാഗമായ പാരാകമാന്‍ഡോകളായിരുന്നു. 1971നു ശേഷം ആദ്യമായിട്ടായിരുന്നു 2016ലെ നിയന്ത്രണരേഖ കടന്നുള്ള പാക്കിസ്ഥാനു നേരെയുള്ള ഇന്ത്യന്‍ ആക്രമണം. പാക് അധീന കശ്മീരില്‍(പിഒകെ) മൂന്ന് കിലോമീറ്റര്‍ വരെ ഉള്ളിലെത്തി ഭീകരരുടെ ഇടത്താവളങ്ങള്‍ ആക്രമിച്ചു തകര്‍ക്കുകയായിരുന്നു നമ്മുടെ കമാന്‍ഡോകള്‍.സെപ്റ്റംബര്‍ 18നായിരുന്നു ഇന്ത്യയെ പ്രകോപിപ്പിച്ച ഉറി ആക്രമണം. അന്നു സൈനിക ക്യാംപില്‍ വീരമൃത്യു വരിച്ചത് 17 ഇന്ത്യന്‍ ജവാന്മാരായിരുന്നു. അതിനും ഏഴു മാസം മുന്‍പാണ് പഠാന്‍കോട്ടെ ഇന്ത്യന്‍ വ്യോമസേനയുടെ ആസ്ഥാനത്ത് പാക് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. അന്നു വീരമൃത്യ വരിച്ചതാകട്ടെ എഴു സൈനികരും.

പിന്നീട് പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് ആക്രമണമേറ്റ് 12 ദിവസങ്ങള്‍ക്ക് ശേഷം 12 മിറാഷ് വിമാനങ്ങള്‍ പാക്കിസ്ഥാന്‍ മണിണിലെ ഭീകരര്‍ക്ക് മറുപടി നല്‍കി. പുലര്‍ച്ചെയാണ് പാക് അധീന കശ്മീരിലെ ഭീകരതാവളം ആക്രമിച്ച് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തു. ആക്രമിച്ചതില്‍ ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് താവളവുണ്ടായിരുന്നു. ആയിരം കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു വ്യോമസേനയുടെ മിന്നാലക്രമണം. ആക്രമണം പാക്കിസ്ഥാനും സമ്മതിച്ചു. വ്യോമാക്രമണത്തിന്റെ ചിത്രങ്ങള്‍ പാക്കിസ്ഥാന്‍ പുറത്തുവിട്ടു. 1000 കിലോ ബോംബ് ഭീകരക്യാംപുകളില്‍ വര്‍ഷിച്ചു.

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായ മിറാഷ് യുദ്ധവിമാനങ്ങളാണ് തിരിച്ചടി നല്‍കാന്‍ ഉപയോഗിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രം ഏല്‍പിക്കുന്ന ഏതു ദൗത്യവും നടപ്പാക്കാന്‍ തയാറാണെന്നു സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ പ്രകടനത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍നിന്നു പറന്നുയര്‍ന്ന മിറാഷ്-2000 വിമാനങ്ങളാണു ഭീകരക്യാംപുകളില്‍ മിന്നലാക്രമണം നടത്തി മടങ്ങിയെത്തിയത്. ബാലാക്കോട്ടില്‍ ആക്രമണം നടന്നത് ഈ വര്‍ഷം ഫെബ്രുവരി 26നായിരുന്നു. തൊട്ടടുത്ത ദിവസം അതിര്‍ത്തിയില്‍ ഇന്ത്യ-പാക്ക് യുദ്ധവിമാനങ്ങള്‍ ഏറ്റുമുട്ടുന്നതും വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനിലൂടെ ഇന്ത്യയുടെ സൈനിക അഭിമാനം വാനോളം ഉയരുകയും ചെയ്തു. ഇതെല്ലാം മനസ്സിലാക്കിയാണ് ഇന്ത്യയെ അതിര്‍ത്തി കടന്ന് പ്രകോപിപ്പിക്കരുതെന്ന മുന്നറിയിപ്പ് ഇമ്രാന്‍ തന്നെ നല്‍കിയത്. എന്നാല്‍ പാക്കിസ്ഥാനിലെ സൈനിക നേതൃത്വം ഇത് തള്ളി. ഇതാണ് അതിര്‍ത്തിയില്‍ പാക് സൈന്യം പ്രകോപനവുമായെത്താനും കാരണം. ഇത് മനസ്സിലാക്കിയാണ് തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി.

നിയന്ത്രണ രേഖയ്ക്ക് അപ്പുറമുള്ള പാക് ഭീകര കേന്ദ്രം തകര്‍ക്കാന്‍ കരസേനയ്ക്ക് തന്നെ കഴിയുമെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ ആക്രമണങ്ങള്‍. വ്യോമ സേനയെ അയയ്ക്കാതെയാണ് ഇത്തരമൊരു ആക്രമണ പദ്ധതി അതിവേഗം കരസേന നല്‍കിയത്. യുദ്ധമെങ്കില്‍ യുദ്ധമെന്ന സന്ദേശമാണ് ഇന്ത്യ ഇതിലൂടെ നല്‍കുന്നത്. ഒരു പ്രകോപനവുമില്ലാതെ ഉണ്ടായ ഈ ആക്രമണത്തിന് അപ്പോള്‍ത്തന്നെ ശക്തമായ തിരിച്ചടി നല്‍കിയതായി സൈന്യം അറിയിച്ചിരുന്നു. വെടിവെപ്പ് ഉണ്ടായ പാക് സൈനിക പോസ്റ്റുകള്‍ക്കെതിരെ ശക്തമായ വെടിവെപ്പ് നടത്തി. കത്വയിലെ അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്തും ഇന്ന് പുലര്‍ച്ചെ വെടിവെപ്പ് നടന്നിരുന്നു. ബാരാമുള്ളയിലും രജൗരിയിലും കഴിഞ്ഞയാഴ്ച പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികരാണ് കൊല്ലപ്പെട്ടത്.

സാധാരണക്കാരെ ലക്ഷ്യമിട്ട് ഇത്തരം വെടിവെപ്പ് നടത്തുന്നതിനെതിരെ ഇന്ത്യ പല തവണ പാക്കിസ്ഥാന് താക്കീത് നല്‍കിയിരുന്നതാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനം ശക്തമായതാണ്. ജൂലൈയില്‍ മാത്രം 296 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുണ്ടായെങ്കില്‍ ഓഗസ്റ്റ് ആകുമ്പോഴേക്ക് അത് 307 ആയി കൂടി. സെപ്റ്റംബറില്‍ അത് 292 ആയി. അതേ മാസം തന്നെ, മോര്‍ട്ടാറുള്‍പ്പടെ വന്‍ ആയുധങ്ങള്‍ ഉപയോഗിച്ച് 61 തവണ ആക്രമണങ്ങളുണ്ടായി. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ മരിച്ചത് 21 പേരാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category