1 GBP = 91.30 INR                       

BREAKING NEWS

രോഹിത് ശര്‍മ്മയുടെ ഇടിവെട്ട് ഡബിള്‍ സെഞ്ച്വറി; അജിങ്ക്യ റഹാനെയുടെ ക്ലാസിക് ടെസ്റ്റ് സെഞ്ച്വറി; രവീന്ദ്ര ജഡേജയ്ക്ക് അര്‍ധ സെഞ്ച്വറി; വാലറ്റത്ത് ഉമേഷ് യാദവിന്റെ ചെറിയ ഒരു വെടിക്കെട്ട്; സൗത്താഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് മേല്‍ ക്രൂരത തുടര്‍ന്ന് ഇന്ത്യന്‍ ബാറ്റിങ് നിര; റാഞ്ചി ടെസ്റ്റിലും ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍; ഒന്നാമിന്നിങ്സ് ഡിക്ലയര്‍ ചെയ്തത് 497 റണ്‍സ് അടിച്ച് കൂട്ടിയതിന് ശേഷം

Britishmalayali
kz´wteJI³

റാഞ്ചി: ആദ്യ ദിവസം നിര്‍ത്തിയ സ്ഥലത്ത് നിന്ന് തന്നെയാണ് ഇന്ത്യന്‍ താരങ്ങളായ റഹാനെയും രോഹിത്തും രണ്ടാം ദിവസവും തുടങ്ങിയത്. തലേദിവസത്തെ സെഞ്ച്വറി ഇരട്ട സെഞ്ച്വറിയാക്കി മാറ്റി രോഹിത്തും അര്‍ധ സെഞ്ച്വറി സെഞ്ച്വറിയാക്കി റഹാനെയും മുന്നേറിയപ്പോള്‍ സൗത്താഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് മറുപടിയില്ലാതായി. പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നാം ടെസ്റ്റിലും ഇന്ത്യന്‍ ബാറ്റിങ് നിര കത്തിക്കയറിയപ്പോള്‍ ആദ്യ ഇന്നിങ്സ് നായകന്‍ കോലി ഡിക്ലയര്‍ ചെയ്തത് 497ന്9 എന്ന നിലയില്‍.

സെഞ്ച്വറി നേടിയ റഹാനെ 115(192) പുറത്തായതിന് ശേഷം ആറാമനായി ക്രീസിലെത്തിയത് രവീന്ദ്ര ജഡേജ. ഒരു വശത്ത് രോഹിത് കത്തിക്കയറിയപ്പോള്‍ മികച്ച പിന്തുണയുമായി ജഡ്ഡു ഒപ്പം നിന്നു. ഇതിനിടയില്‍ കരിയറില്‍ തന്റെ ആദ്യ ടെസ്റ്റ് ഇരട്ട സെഞ്ച്വറി നേട്ടവും രോഹിത് പിന്നിട്ടു. 28 ഫോറും ആറ് സിക്സും അടങ്ങിയ ഇന്നിങ്സ് 212(255) അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 370ന് 5

പിന്നീട് സാഹയെ കൂട്ടുപിടിച്ച് ജഡേജ മുന്നോട്ട് പോയി. ജഡേജ 51(119) വൃദ്ധിമാന്‍ സാഹ 24(42), രവിചന്ജ്രന്‍ അശ്വിന്‍ 14(16) ഉമേഷ് യാദവ് 31(10) എന്നിങ്ങനെയാണ് ഇന്ന് പുറത്തായ മറ്റ് ബാറ്റ്സ്മാന്മാരുടെ സ്‌കോര്‍. ഷാബാസ് നദീം 1*(5) മുഹമ്മദ് ഷമി 10*(11) എന്നിവര്‍ പുറത്താകാതെ നിന്നു. അവസാന നിമിഷങ്ങളില്‍ അഞ്ച് സിക്സറുകള്‍ പറത്തി വെടിക്കെട്ട് തീര്‍ത്തു.ഒന്നാം ദിവസം മികച്ച തുടക്കമാണ് സൗത്താഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് ലഭിച്ചത്.. പരമ്പരയില്‍ ആദ്യമായിട്ടാണ് ഇന്ത്യന്‍ മുന്‍നിരയ്ക്ക് സൗത്താഫ്രിക്കന്‍ ബൗളര്‍മാര്‍ വെല്ലുവിളി ഉയര്‍ത്തുന്നത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണര്‍ മായങ്ക് അഗര്‍ലവാള്‍ 10(19), ചെതേശ്വര്‍ പുജാര 0(9), വിരാട് കോലി 12(22) എന്നിവരുടെ വിക്കറ്റുകളാണ് പെട്ടന്ന് നഷ്ടമായത്. ഇന്ത്യയെ വിറപ്പിച്ചായിരുന്നു കാഗിസോ റബാഡ, ആന്റിച്ച് നോര്‍ട്ടേ സഖ്യം ബൗള്‍ ചെയ്തത്. സ്‌കോര്‍ 12ല്‍ എത്തിയപ്പോള്‍ റബാഡ മായങ്കിനെ മടക്കി. സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് കൂടി എത്തിയപ്പോള്‍ മൂന്നാമനായി വന്ന പുജാര റബാഡയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. കഴിഞ്ഞ മത്സരത്തിലെ ഇരട്ട സെഞ്ച്വറി വീരന്‍ വിരാട് കോലിയെ നോര്‍ട്ടെ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ ഇന്ത്യ 39ന് മൂന്ന് എന്ന നിലയിലേക്ക് വീണു. പിന്നീടാണ് മത്സരത്തില്‍ ഇന്ത്യക്ക് മേല്‍ക്കൈ നേടിക്കൊടുത്ത രോഹിത് റഹാനെ കൂട്ടുകെട്ട് പിറന്നത്.

സൗത്താഫ്രിക്കയ്ക്ക് വേണ്ടി ജോര്‍ജ് ലിന്‍ഡെ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കാഗിസോ റബാഡ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആന്‍ റിച്ച് നോര്‍ട്ടെ, ഡെയ്ന്‍ പീറ്റ് എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. മൂന്ന് മത്സര പരമ്പരയില്‍ വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റിലും പൂണെയില്‍ നടന്ന രണ്ടാം ടെസ്റ്റിലും വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം തന്നെ സ്വന്തമാക്കിക്കഴിഞ്ഞു. പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ഇരട്ട സെഞ്ച്വറി പിറന്നു എന്ന റെക്കോഡും ഇന്ത്യക്ക് സ്വന്തം. ആദ്യ ടെസ്റ്റില്‍ മായങ്ക് അഗര്‍വാള്‍, രണ്ടാം ടെസ്റ്റില്‍ വിരാട് കോലി എന്നിവര്‍ ഇരട്ട സെഞ്ച്വറി നേടിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category