1 GBP = 92.60 INR                       

BREAKING NEWS

അടുത്ത പൊലീസ് വേഷം അഭിനയിക്കുമ്പോള്‍ അത് യതീഷ് ചന്ദ്രയായിരിക്കും എന്നു വെളിപ്പെടുത്തി നടന്‍ ജയസൂര്യ; സിനിമയില്‍ അഭിനയിച്ചൂ കൂടേയെന്ന എന്ന അവതാരികയുടെ ചോദ്യത്തിന് യതീഷ് ചന്ദ്ര മറുപടി ഒരു ചിരിയില്‍ ഒതുക്കി കമ്മീഷണര്‍; യതീഷിനൊപ്പം സൂംബ നൃത്തം കളിച്ച ജയസൂര്യ പറഞ്ഞത് 'നല്ല സ്റ്റാമിന വേണമല്ലേ ഇതൊക്കെ കളിക്കാന്‍. ഇവരെ സമ്മതിക്കണം' എന്ന്; സ്റ്റൈല്‍ മന്നനായി എത്തി ടൊവിനോയും; തൃശ്ശൂരില്‍ മാരത്തണ്‍ ഉദ്ഘാടന വേദിയിലെ താരക്കാഴ്ച്ചകള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

തൃശ്ശൂര്‍: കേരളാ പൊലീസില്‍ ശാരീരിക ക്ഷമത സൂക്ഷിക്കുന്ന കാര്യത്തിലും പ്രൊഫഷണലിസത്തിന്റെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര ഐപിഎസ്. സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരുള്ള ഈ സൂപ്പര്‍കോപ്പ് കഴിഞ്ഞ മണ്ഡലകാലത്ത് വിവാദത്തിലും ചാടിയിരുന്നു. കേന്ദ്രമന്ത്രിയുമായി കോര്‍ത്തതിന്റെ പേരിലായിരുന്നു അദ്ദേഹം വിവാദത്തില്‍ നിറഞ്ഞത്. എന്നാല്‍, തൃശ്ശൂരില്‍ കമ്മീഷണറായ യതീഷ് ചന്ദ്ര വീണ്ടും തന്റെ ഇമേജ് ഉയര്‍ത്തി. ഇപ്പോള്‍ യുവാക്കള്‍ അടക്കമുള്ള തൃശ്ശൂരുകാരുടെ പ്രിയങ്കരനായ ഉദ്യോഗസ്ഥനാണ് അദ്ദേഹം.

അടിപൊളി ഗെറ്റപ്പുള്ള സിറ്റി പൊലീസ് കമ്മീഷണര്‍ ആയ യതീഷ് ചന്ദ്രയായി വെള്ളിത്തിരയില്‍ വേഷമിടുമെന്നാണ് നടന്‍ ജയസൂര്യ വെളിപ്പെടുത്തിയത്. യതീഷ് ചന്ദ്രയായി അഭിനയിക്കാന്‍ തയ്യാറാണെന്നു അദ്ദേഹം വെളിപ്പെടുത്തി. തൃശ്ശൂരില്‍ നടന്ന മാരത്തണ്‍ ഉദ്ഘാടന വേദിയില്‍ വച്ചായിരുന്നു ജയസൂര്യ ഇക്കാര്യം പറഞ്ഞത്. ഓട്ടം ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ എത്തിയതായിരുന്നു ജയസൂര്യ. ഓട്ടത്തിനു മുന്‍പ് വാം അപ് ചെയ്യാനായി സംഘടിപ്പിച്ച സൂംബ നൃത്തത്തില്‍ ജയസൂര്യയും യതീഷ് ചന്ദ്രയും ഒന്നിച്ചു നൃത്തം ചവിട്ടി. സൂംബ കഴിഞ്ഞതിനുശേഷം ജയസൂര്യ പറഞ്ഞതിങ്ങനെയായിരുന്നു- 'നല്ല സ്റ്റാമിന വേണമല്ലേ ഇതൊക്കെ കളിക്കാന്‍. ഇവരെ സമ്മതിക്കണം.'

തുടര്‍ന്ന് ഓട്ടക്കാരോടായി ഇങ്ങനെ പറഞ്ഞു- 'അടുത്ത പൊലീസ് വേഷം അഭിനയിക്കുമ്പോള്‍ ഉറപ്പായിട്ടും അത് യതീഷ് ചന്ദ്രയായിരിക്കും. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയും പെരുമാറ്റവും സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്.' ഷൂട്ടിങ് കഴിഞ്ഞു കൊച്ചിയിലേക്ക് ഇന്നലെ മടങ്ങേണ്ടിയിരുന്നെങ്കിലും യതീഷ് ചന്ദ്രയുടെ ക്ഷണത്തെത്തുടര്‍ന്നാണ് ജയസൂര്യ യാത്ര മാറ്റിവെച്ചത്. കമ്മീഷണര്‍ ഓഫീസ് മുതല്‍ അശ്വിനി ജംഗ്ഷന്‍ വരെയുള്ള അഞ്ച് കിലോമീറ്റര്‍ ഓട്ടത്തില്‍ അഞ്ഞൂറിലേറെപ്പേരാണു പങ്കെടുത്തത്. രാവിലെ ആറരയോടെയാണ് മാരത്തണ്‍ ആരംഭിച്ചത്. സിനിമയില്‍ അഭിനയിച്ചൂകൂടേയെന്ന എന്ന അവതാരികയുടെ ചോദ്യത്തിന് യതീഷ് ചന്ദ്ര മറുപടി ഒരു ചിരിയില്‍ ഒതുക്കി. അച്ഛനും മകനുമൊപ്പമായിരുന്നു യതീഷ് ചന്ദ്ര മാരത്തണിനെത്തിയത്.

അതേസമയം ജയസൂര്യയെ കൂടാതെ നടന്‍ ടൊവിനോ തോമസും യതീഷിനൊപ്പം എത്തിയിരുന്നു. കൂളിങ് ഗ്ലാസ്സും പൊലീസ് ജാക്കറ്റും. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കില്‍ സ്റ്റൈല്‍ മന്നനായി ടൊവിനോ അമര്‍ന്നിരുന്നപ്പോള്‍ കാണികളില്‍ അമ്പരപ്പ്. അടുത്തിടെ പുറത്തിറങ്ങിയ എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രത്തിലെ കഥാപാത്രമായ ഷഫീക്കിന്റെ ഗെറ്റപ്പിലായിരുന്നു ടൊവിനോ എത്തിയത്. തൊട്ടടുത്ത് മറ്റൊരു ബുള്ളറ്റില്‍ തൃശ്ശൂരുകാരുടെ സ്വന്തം സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുമെത്തി. പുറകില്‍ യൂനിഫോമില്‍ പൊലീസുകാരുമുണ്ടായിരുന്നു

പൊലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ബുള്ളറ്റ് റാലിയാണ് കാണികള്‍ക്ക് ആവേശമായത്. സെല്‍ഫി എടുക്കാനും ഫോട്ടോ എടുക്കാനും തിരക്ക് കൂട്ടി നിരവധി പേരാണ് തിങ്ങിനിറഞ്ഞത്. ആരാധകര്‍ക്ക് നേരെ പുഞ്ചിരിച്ചും കൈകള്‍ ഉയര്‍ത്തി വീശിയും ടൊവിനോ അഭിവാദ്യം ചെയ്തു. യുവാക്കള്‍ക്കിടയില്‍ ഹരമായ യതീഷ് ചന്ദ്രയും ടൊവിനോയും ഒരുമിച്ച് ബുള്ളറ്റ് റാലിയില്‍ പങ്കെടുത്തത് വേറിട്ട കാഴ്ചയായി. തൃശ്ശൂര്‍ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നിന്നും മണ്ണൂത്തി വരെ ടൊവിനോ ബൈക്ക് ഓടിച്ചു.

രാവിലെ കൂട്ടയോട്ടത്തിന് മുമ്പ് നടന്ന വാമിങ് അപ്പിലാണ് യതീഷ് ചന്ദ്ര സൂംബ നര്‍ത്തകര്‍ക്കൊപ്പം ചുവടു വെച്ചത്. 1959ല്‍ ചെനീസ് പട്ടാളം കൊലപ്പെടുത്തിയ ഇന്ത്യന്‍ പൊലീസ് സേനാംഗങ്ങള്‍ക്ക് ആദരവ് പ്രകടിപ്പിച്ചാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 21ന് രാജ്യം പൊലീസ് സ്മൃതി ദിനമായി ആചരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category