1 GBP = 91.30 INR                       

BREAKING NEWS

തിരുവചന ശുശ്രുഷകള്‍ അഭിഷേകോത്സവമാക്കുവാന്‍ മാര്‍ ഞരളക്കാട്ടും പങ്കു ചേരുന്നു; ലണ്ടന്‍ കണ്‍വെന്‍ഷന്‍ എലുടെക്കില്‍ വ്യാഴാഴ്ച

Britishmalayali
അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ അംഗങ്ങള്‍ക്കും തിരുവചന പ്രഘോഷങ്ങളില്‍ ഭാഗഭാക്കാകുവാന്‍ സൗകര്യപ്പെടുത്തിക്കൊണ്ടും, അതിലൂടെ നവീകരണവും, അനുഗ്രഹങ്ങളും, കൃപകളും സാദ്ധ്യമാക്കുവാനുമായി എട്ടു റീജനുകളായി നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ക്ക് 22 ന് ചൊവ്വാഴ്ച നോര്‍വിച്ചില്‍ ആരംഭം കുറിക്കും. 

കേരള കത്തോലിക്കാ സഭയില്‍ തിരുവചന പ്രഘോഷങ്ങള്‍ക്കും, ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ക്കും  ഏറെ പ്രശസ്തി നേടിയിട്ടുള്ള വിന്‍സന്‍ഷ്യല്‍ കോണ്‍ഗ്രിഗേഷന്‍ സഭാംഗങ്ങളുടെ നേതൃത്വത്തിലാണ് മൂന്നാമത് റീജനല്‍ കണ്‍വെന്‍ഷനുകള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത ധ്യാന ഗുരു ജോര്‍ജ്ജ് പനക്കലച്ചന്‍ നയിക്കുന്ന കണ്‍വെന്‍ഷനുകളില്‍ ഫാ. ജോസഫ് എടാട്ട്, ഫാ.ആന്റണി പറങ്കിമാലില്‍  എന്നിവര്‍ വിവിധ ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേകമായുള്ള അനുഗ്രഹീത ശുശ്രുഷകളും ക്രമീകരിച്ചിട്ടുണ്ട്.

റീജനല്‍ ബൈബിള്‍ കണ്‍വെന്‍ഷനുകളില്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് പിതാവ് കൂടി പങ്കു ചേരുമ്പോള്‍ ആത്മീയസാന്ദ്രതക്ക് ആക്കം കൂട്ടുകയും അഭിഷേകോത്സവ അനുഭവദായകമാവുകയും ചെയ്യും. 2010 ല്‍ മാണ്ഡ്യയിലെ ബിഷപ്പായി നിയമിക്കപ്പെടുന്നതുവരെ ഭദ്രാവതിയുടെ പ്രോട്ടോസിന്‍സെല്ലസായി മാര്‍ ജോര്‍ജ്ജ് പ്രവര്‍ത്തിച്ചിരുന്നു. കാറ്റകിറ്റിക്‌സില്‍ ലൈസന്‍സിയേറ്റ് നേടിയിട്ടുള്ള അഭിവന്ദ്യ ഞരളക്കാട്ട് പിതാവ് 2014 മുതല്‍ തലശ്ശേരി അതിരൂപതയില്‍ ആര്‍ച്ച് ബിഷപ്പായി സേവനം ചെയ്തുവരുന്നു. അറിയപ്പെടുന്ന ദൈവശാസ്ത്ര പണ്ഡിതനും, ധ്യാന ഗുരുവും, പ്രഭാഷകനുമാണ് ജോര്‍ജ്ജ് പിതാവ്.

ലണ്ടന്‍ കണ്‍വെന്‍ഷനില്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. മൂവായിരത്തില്പരം വിശ്വാസികളെ സ്വീകരിക്കുവാന്‍ ലണ്ടന്‍ റീജനല്‍ കണ്‍വെന്‍ഷന്‍ വേദിയായ എലുടെക് അക്കാദമിയില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. 24 ന് വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്കാരംഭിക്കുന്ന ശുശ്രുഷകളും തിരുക്കര്‍മ്മങ്ങളും വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കും.

ലണ്ടന്‍ റെയിന്‍ഹാമില്‍ എലുടെക് അക്കാദമിയില്‍ ഇദംപ്രഥമമായി തിരുവചനങ്ങള്‍ക്കും, ദൈവ സ്തുതിപ്പുകള്‍ക്കും, അത്ഭുത സാക്ഷ്യങ്ങള്‍ക്കും ജപമാലമാസ ഭക്തിനിറവില്‍ ആരവം ഉയരുമ്പോള്‍ ദൈവീക അനുഭവം നുകരുവാനും, അനുഗ്രഹങ്ങളും ക്രുപകളും പ്രാപിക്കുവാനും, ആല്മീയ നവീകരണത്തിന് അനുഗ്രഹദായകമാവുന്ന ശുശ്രുഷകളിലേക്ക്  ഏവരെയും സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നതായി ജനറല്‍ കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം എംസിബിഎസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ജോസ് അന്ത്യാംകുളം-07472801507
കണ്‍വെന്‍ഷന്‍ വേദി:ELUTEC ACADEMY, Yew Tree Ave, Dagenham(E),RM10 7FN 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category