1 GBP = 91.30 INR                       

BREAKING NEWS

ലണ്ടന്‍ ഹിന്ദു ഐക്യവേദി ദീപാവലി ആഘോഷങ്ങള്‍ 26 ന്; മിഴിവേകാന്‍ നര്‍ത്തകി ശാശ്വതി വിനോദിന്റെ നൃത്ത സന്ധ്യയും

Britishmalayali
kz´wteJI³

ണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം ദീപാവലി ആഘോഷമായി കൊണ്ടാടുന്നു. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും പ്രാവീണ്യം തെളിയിച്ച നൃത്ത കലാകാരി ശാശ്വതി വിനോദിന്റെ നൃത്ത സന്ധ്യ ദീപാവലി ആഘോഷങ്ങള്‍ക്ക് പകിട്ടേകുന്നു. 

നൃത്ത സന്ധ്യ കൂടാതെ ഈ മാസം 26 ന് വൈകുന്നേരം 5. 30 മുതല്‍ ഭജന ൃ, ദീപക്കാഴ്ച, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നീ പരിപാടികളോടെ ആഘോഷിക്കുന്നു. ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ യുകെ മലയാളികളെയും ചെയര്‍മാനായ തെക്കുംമുറി ഹരിദാസ് ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ഗരുവായൂര്‍ ഏകാദശിയോടനുബന്ധിച് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ആറാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം ഈ വര്‍ഷം അതിവിപുലമായി നവംബര്‍ 30 നു ക്രോയ്ഡോണ്‍ ലാങ്ഫ്രാന്‍ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു.  

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി
സുരേഷ് ബാബു - 07828137478, സുഭാഷ് ശര്‍ക്കര - 07519135993, ജകുമാര്‍ - 07515918523, ഗീത ഹരി - 07789776536, ഡയാന അനില്‍കുമാര്‍ - 07414553601
Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category