1 GBP = 92.60 INR                       

BREAKING NEWS

ആരാധനാലയം നഷ്ടപെട്ട യാക്കോബായ വിശ്വാസികള്‍ക്ക് താല്‍ക്കാലിക പള്ളിയൊരുക്കിയത് അടയ്ക്കാമരവും പനയോലയും ഉപയോഗിച്ച്; ഹൈന്ദവ കുടുംബം വഴിക്കായി സ്ഥലം നല്‍കിയപ്പോള്‍; ആവശ്യമായ ഓല നല്‍കിയത് മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രവും; മാമ്മലശ്ശരിപ്പള്ളിയില്‍ നിന്നും കണ്ണീരോട പടിയിറങ്ങിയ വിശ്വാസികള്‍ക്ക് ആരാധനയ്ക്ക് വഴിയൊരുക്കിയ മതേതര മാതൃകയ്ക്ക് അഭിനന്ദന പ്രവാഹം

Britishmalayali
kz´wteJI³

രാമമംഗലം:മാമ്മലശ്ശേരിയില്‍ ആരാധനാലയം നഷ്ടപെട്ട യാക്കോബായ വിശ്വാസികള്‍ക്ക് സഹായഹസ്തവുമായി ക്ഷേത്രവും ഹൈന്ദവ കുടുംബവും. കോടതി വിധിയെത്തുടര്‍ന്നാണ് മാമ്മലശ്ശേരി മോര്‍ മിഖായേല്‍ പള്ളി യാക്കോബായ വിശ്വാസികള്‍ക്ക് നഷ്ടമായത്. ഇതിന് പിന്നാലെയാണ് പൂര്‍വികരായ ആരാധിച്ചുവന്നിരുന്ന മാമ്മലശ്ശരിപ്പള്ളിയില്‍ നിന്നും 650 ഓളം വരുന്ന യാക്കോബായ വിശ്വാസികള്‍ കണ്ണീരോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പടിയിറങ്ങേണ്ടി വന്നത്.

ഏറെ നാളത്തെ ആവശ്യമായിരുന്നു താല്‍ക്കാലികമായെങ്കിലും ഒരു ആരാധനാലയം തുടങ്ങുക എന്നത്. അതിനാണ് ജാതിമത വ്യത്യാസങ്ങള്‍ നോക്കാതെ ഹൈന്ദവരടക്കം യക്കോബായ വിശ്വാസികള്‍ക്ക് സഹായവുമായി എത്തിയത്. ഇതോട മാമ്മലശ്ശേരിയില്‍ താല്‍ക്കാലികമായി പുതിയ ആരാധനാലയം ഒരുങ്ങി. മോര്‍ മിഖയേല്‍ യാക്കോബായ സുറിയാനി ട്രസ്റ്റിന് കീഴിലാണ് താല്‍ക്കാലികമായി പുതിയ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. വിശ്വാസികള്‍ ചേര്‍ന്ന് വാങ്ങിയ ഒന്നരയേക്കര്‍ സ്ഥലത്താണ് അടയ്ക്കാമരവും പനയോലയും ഉപയോഗിച്ച് താല്‍ക്കാലികമായി ആരാധനാലയം നിര്‍മ്മിച്ചത്.

ഇതിനുവേണ്ട ആവശ്യമായ ഓല നല്‍കിയത് മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ നിന്നാണെന്ന് വികാരി ഫാ.വര്‍ഗീസ് പുല്ല്യാട്ടേല്‍ പറഞ്ഞു. കൂടാതെ വഴിക്കായി സ്ഥലം ഹൈന്ദവ കുടുംബം സൗജന്യമായി നല്‍കിയതായും വികാരി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ അടക്കം ഈ മതേതര മാതൃകയ്ക്ക് നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. വളരെയേറെ ഉയരം ഉള്ള സ്ഥലത്തേക്ക് വാഹനം എത്തിപെടാത്തതിനാല്‍ ആവശ്യമായ സാധനങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള വിശ്വാസികള്‍ ചുമന്നാണ് മുകളില്‍ എത്തിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഇടവക മെത്രാപ്പൊലീത്ത മാത്യൂസ് മോര്‍ ഈവാനിയോസും സ്ഥലത്തെത്തിയിരുന്നു. ഫാ.വര്‍ഗ്ഗിസ് പുല്ല്യാട്ടേല്‍ (വികാരി), ബേബി മംഗലത്ത് (ട്രസ്റ്റി), ജേക്കബ് ചവരംപ്ലാക്കില്‍ (ജോ.ട്രസ്റ്റി), ബേബി പുതുകുടിശ്ശേരി (സെക്രട്ടറി), ജോയി കാക്കാട്ടേല്‍ (ജോ.സെക്രട്ടറി) എന്നിവരാണ് ട്രസ്റ്റിന് നേതൃത്വം നല്‍കുന്നത്.

പതിറ്റാണ്ടുകളായി റിസീവര്‍ ഭരണത്തിലിരിക്കുന്ന പള്ളിയില്‍ ഇരുവിഭാഗത്തിനും ആരാധന സൗകര്യം ഉണ്ടായിരുന്നു. യാക്കോബായ സഭയ്ക്ക് രണ്ടും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഒന്നും വൈദികരാണ് ഉണ്ടായിരുന്നത്. എന്നാല്‍ 1995 ലെ സുപ്രിം കോടതി വിധിക്ക് ശേഷം യാക്കോബായ സഭയിലെ രണ്ടു വൈദികര്‍ ഓര്‍ത്തഡോക്‌സ് സഭയിലേക്ക് കൂറുമാറിയതാണ് പ്രശനങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ നിരവധി സംഘര്‍ഷങ്ങള്‍ക്കാണ് പള്ളി വേദിയായത്. നിലവിലുണ്ടായിരുന്ന വൈദികര്‍ക്ക് പുറമെ 2011 ല്‍ മറ്റുവൈദികരെ കൂടി പള്ളിയിലേക്ക് ഓര്‍ത്തഡോക്‌സ് വിഭാഗം നിയമിച്ചത് തര്‍ക്കം രൂക്ഷമാക്കി.

2014 ല്‍ ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പള്ളിക്ക് മുമ്പില്‍ 264 ദിവസം നീണ്ടുനിന്ന ഉപവാസ പ്രാര്‍ത്ഥന യജ്ഞം യാക്കോബായ വിശ്വാസികള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. യാക്കോബായ വിശ്വാസികളുടെ മൃതദേഹം ആചാര പ്രകാരം അടക്കുന്നതിനും കഴിയാറില്ലെന്ന് വിശ്വാസികള്‍ പറയുന്നു. ചാപ്പലുകള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ ആരാധന നടത്തി വന്നിരുന്നത്. ഈ സാഹചര്യത്തിലാണ് മാമ്മലശ്ശേരിയില്‍ പുതിയ പള്ളി നിര്‍മ്മിക്കുന്നതിനായി ശ്രമം ആരംഭിച്ചത്. ഇതിനായി ഒന്നരയേക്കര്‍ സ്ഥലവും വാങ്ങി. പക്ഷെ പള്ളി നിര്‍മ്മിക്കുവാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്തതിനാല്‍ ഇടവകയിലെ വിശ്വാസികള്‍ ശ്രമദാനമായാണ് അടയ്ക്കാമരവും പനയോലയും ഉപയോഗിച്ച് ആരാധനാലയം ഒരുക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category