1 GBP = 92.00 INR                       

BREAKING NEWS

എറണാകുളത്തും അരൂരിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ വെള്ളക്കെട്ടില്‍; കോന്നിയിലും വട്ടിയൂര്‍ക്കാവിലും പെയ്യുന്നത് അതിശക്തമായ മഴ; ആദ്യ മണിക്കൂറില്‍ വോട്ടര്‍മാരെ ബൂത്തില്‍ നിന്ന് അകറ്റി നിര്‍ത്തി അതിശക്തമായ കാലവര്‍ഷം; മഴ പ്രതിസന്ധിയുണ്ടാക്കാത്തത് മഞ്ചേശ്വരത്ത് മാത്രം; തുലാമഴ പോളിങ് ശതമാനം കുറയ്ക്കുമെന്ന് ആശങ്ക; പരമാവധി വോട്ടര്‍മാരെ എത്തിക്കാന്‍ മുന്നണികളും; ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടരുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മുതല്‍ മഞ്ചേശ്വരം വരെ അഞ്ച് മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ സംസ്ഥാനത്ത് മിനി തെരഞ്ഞെടുപ്പിന്റെ പ്രതീതി. പിഎസ്സി വിവാദം മുതല്‍ മാര്‍ക്ക് ദാനം വരെയും, കപടഹിന്ദു പ്രയോഗം മുതല്‍ എന്‍എസ്എസിന്റെ ശരിദൂരം വരെയുമുള്ള വിഷയങ്ങള്‍ നിറഞ്ഞ് നിന്ന ഒരു മാസത്തെ കാടിളക്കിയുള്ള പ്രചാരണത്തിന് അവസാനമാണ് വോട്ടെടുപ്പ്. എന്നാല്‍ വോട്ടെടുപ്പ് ദിനത്തില്‍ മഴ എത്തിയത് ആവേശം കുറിച്ചിട്ടുണ്ട്. മഞ്ചേശ്വരം ഒഴികെയുള്ള എല്ലായിടത്തും കനത്ത മഴയാണ്. ഇത് പോളിങ് ശതമാനത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. രാവിലെ വലിയ ജനക്കൂട്ടം പോളിങ് ബൂത്തിലെത്തിയിട്ടില്ല. ഇതിന് കാരണം മഴയാണ്. എന്നാല്‍ മഞ്ചേശ്വരത്ത് കാലാവസ്ഥ അനുകൂലമാണ്. അവിടെ വോട്ട് ചെയ്യാന്‍ ആളുകള്‍ എത്തുന്നുമുണ്ട്.

പോളിങ് ശതമാനം കൂട്ടി വിജയം നേടാനായിരുന്നു മുന്നണികള്‍ ലക്ഷ്യമിട്ടത്. വട്ടിയൂര്‍കാവിലും മഞ്ചേശ്വരത്തും കോന്നിയിലും അതിശക്തമായ ത്രികോണ മത്സരമാണ്. ഇവിടെ എല്ലാം ഓരോ വോട്ടും നിര്‍ണ്ണായകമാണ്. എറണാകുളത്തും ആരൂരിലും മഴ പ്രതിസന്ധിയിലാക്കുന്നത് ഇടത് വലത് മുന്നണികളുടെ സാധ്യതകളെയാണ്. ഇന്ന് മുഴുവന്‍ അതിശക്തമായ മഴയെന്നാണ് പ്രവചനം. അതുകൊണ്ട് തന്നെ വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് ഒഴുകിയെത്തുമോ എന്ന സംശയം എല്ലാവര്‍ക്കുമുണ്ട്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും മറ്റും സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക ശേഷം മഴയെന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പതിവ്. എന്നാല്‍ വോട്ടെടുപ്പ് ദിവസം രാവിലെ തന്നെ വില്ലനായി മഴ എത്തുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാര്‍ട്ടികളുടെ പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മോക്ക് പോളിങ് പൂര്‍ത്തിയാക്കിയശേഷമാണ് പോളിങ് തുടങ്ങിയത്. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. മഞ്ചേശ്വരത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി എം.ശങ്കര്‍ റേ അങ്കടിമോഗറു സ്‌കൂളിലെ ബൂത്തില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. മറ്റിടങ്ങില്‍ പലയിടത്തും കനത്ത മഴ തുടരുന്നത് വോട്ടെടുപ്പിനെ ബാധിച്ചേക്കുമെന്നാണ് ആശങ്കയുണ്ട്. അരൂരിലും കോന്നിയിലും തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലും എറണാകുളത്തും മഴ ശക്തമാണ്. തിങ്കളാഴ്ച തിരുവനന്തപുരം,എറണാകുളം ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അരൂരിലെ നിരവധി ബൂത്തുകളില്‍ വൈദ്യുതി ബന്ധം തകരാറിലായത് പോളിങ് വൈകാന്‍ കാരണമായി. എറണാകുളത്ത് പലയിടത്തും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ കാരണം എറണാകുളത്ത് അയ്യപ്പന്‍കാവ് ശ്രീനാരായണ സ്‌കൂളിലെ 64-ാം നമ്പര്‍ ബൂത്ത് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കടേരി ബാഗിലും വെള്ളക്കെട്ടിനെ തുടര്‍ന്ന് ബൂത്ത് മാറ്റി. എറണാകുളത്ത് വെള്ളം കയറിയ പോളിങ് സ്റ്റേഷനുകളിലെത്തുന്ന വോട്ടര്‍മാര്‍ക്ക് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സൗകര്യമൊരുക്കും.

കേരളത്തില്‍ അഞ്ചു മണ്ഡലങ്ങളിലായി 9,57,509 വോട്ടര്‍മാരാണുള്ളത്. ഇവര്‍ക്കായി 896 പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്ു. 5225 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 12,780 വോട്ടര്‍മാരാണ് ഇത്തവണ അഞ്ച് മണ്ഡലങ്ങളിലുമായി വര്‍ധിച്ചത്. മഞ്ചേശ്വരത്ത് 198 പോളിങ് സ്റ്റേഷനുകളുണ്ട്. എറണാകുളത്ത് 135 ഉം, അരൂര്‍ 183 ഉം, കോന്നിയില്‍ 212 ഉം, വട്ടിയൂര്‍ക്കാവില്‍ 168 ഉം പോളിങ് സ്റ്റേഷനുകളുമാണുള്ളത്. എല്ലാ മണ്ഡലങ്ങളിലും പൊതു നിരീക്ഷകരെയും ചെലവ് നിരീക്ഷകരെയും കമ്മിഷന്‍ നിയോഗിച്ചിട്ടുണ്ട്.

മഞ്ചേശ്വരത്ത് സുഷമ ഗോഡ്ബോലെ, എറണാകുളത്ത് മാധവി കതാരിയ, അരൂരില്‍ ഡോ: അരുന്ധതി ചന്ദ്രശേഖര്‍, കോന്നിയില്‍ ഡോ. പ്രസാദ് എന്‍.വി, വട്ടിയൂര്‍ക്കാവില്‍ ഗൗതം സിങ് എന്നിവരാണ് പൊതു നിരീക്ഷകര്‍. മഞ്ചേശ്വരത്ത് കമല്‍ജീത്ത് കെ. കമല്‍, എറണാകുളത്ത് ഗോവിന്ദരാജ് എ, അരൂരില്‍ മൈമും ആലം, കോന്നിയില്‍ കെ. അരവിന്ദ്, വട്ടിയൂര്‍ക്കാവില്‍ മന്‍സറുള്‍ ഹസന്‍ എന്നിവരാണ് ചെലവ് നിരീക്ഷകര്‍. മഞ്ചേശ്വരത്ത് 63 ഉം, അരൂരില്‍ ആറും, കോന്നിയില്‍ 48 ഉം, വട്ടിയൂര്‍ക്കാവില്‍ 13 ഉം ഉള്‍പ്പെടെ ആകെ 130 മൈക്രോ ഒബ്സര്‍വര്‍മാര്‍മാരെ നിയോഗിച്ചിട്ടുണ്ട്. എറണാകുളം മണ്ഡലത്തില്‍ മൈക്രോ ഒബ്സര്‍വര്‍മാരില്ല. അഞ്ചു മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ 24ന് നടക്കും.

ഇതോടൊപ്പം 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കും 80 അംഗ ഹരിയാന നിയമസഭയിലേക്കും ഇന്നു തെരഞ്ഞെടുപ്പു നടക്കുന്നുണ്ട്. കേരളത്തിന് പുറമേ 17 സംസ്ഥാനങ്ങളിലെ 46 നിയമസഭാ സീറ്റുകളിലേക്കും രണ്ടു ലോക്സഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും ഇന്നു നടക്കുന്നുണ്ട്. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെ 12 രേഖകള്‍ വോട്ടെടുപ്പിനു തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാം. എന്‍ആര്‍ഐ വോട്ടര്‍മാര്‍ പാസ്പോര്‍ട്ട് കരുതണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍നിന്നുള്ള ഫോട്ടോ പതിച്ച പാസ്ബുക്കും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. എന്നാല്‍, സഹകരണ ബാങ്കുകളിലെ പാസ് ബുക്ക് അംഗീകരിക്കില്ല.

കേരളത്തിലെ അഞ്ചു മണ്ഡലങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 35 സ്ഥാനാര്‍ത്ഥികളാണ് അങ്കം കുറിക്കുന്നത്. അരൂരിലും എറണാകുളത്തും യുഡിഎഫും എല്‍ഡിഎഫും മുഖാമുഖം പൊരുതുമ്പോള്‍ വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ ത്രികോണ പോരാട്ടമാണു നടക്കുന്നത്. വോട്ടെടുപ്പ് സുരക്ഷയ്ക്കായി 10 കമ്പനി കേന്ദ്രസേന കൂടാതെ സംസ്ഥാന പൊലീസില്‍നിന്ന് 3696 പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. സിഐ.എസ്.എഫിന്റെ ആറ്് പ്ലാറ്റൂണിനെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലീസ് ആസ്ഥാനത്ത് ഇലക്ഷന്‍ സെല്ലും സജ്ജമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category