1 GBP = 92.00 INR                       

BREAKING NEWS

കള്ളക്കേസില്‍ യൂണിയന്‍ ബാങ്ക് മാനേജരെ തല്ലിചതച്ചിട്ടും ക്രിമിനല്‍ കേസില്ല! പേഴ്സി ജോസഫിന്റെ കാലുപിടിച്ചും 18.5 ലക്ഷം രൂപ കാശായി നല്‍കിയും ഐപിഎസുകാരി കേസുകളെല്ലാം ഒഴിവാക്കിയത് കൊച്ചിയിലെ ബിസിനസ്സുകാരുടെ ഇടപെടലില്‍; ലോക്കപ്പിലെ ക്രൂര മര്‍ദ്ദനത്തെ വെള്ളപൂശാന്‍ മുന്നില്‍ നിന്നവരില്‍ ഐപിഎസുകാരും; പേഴ്സി ജോസഫ് ഡെസ്മണ്ടിനെ തൊടുപുഴ പൊലീസ് കള്ളക്കേസില്‍ കുടുക്കി തല്ലിച്ചതച്ച കേസ് വിസ്മൃതിയിലേക്ക്; നിശാന്തിനി ഐപിഎസ് രക്ഷപ്പെടുന്നത് സ്വാധീന തണലില്‍

Britishmalayali
kz´wteJI³

തൊടുപുഴ: യൂണിയന്‍ ബാങ്ക് തൊടുപുഴ ശാഖാ മുന്‍ മാനേജര്‍ പേഴ്‌സി ജോസഫ് ഡസ്മണ്ടിന് മുമ്പില്‍ ഒടുവില്‍ നിശാന്തിനി ഐപിഎസ് മുട്ടുമടക്കി. ഐപിഎസിലെ പ്രമുഖര്‍ ഇടപെട്ടപ്പോള്‍ നിശാന്തിനിയ്ക്കെതിരെ ക്രിമിനല്‍ കേസുമില്ല. എല്ലാം ധാരണയിലേക്ക്. ഇനി നിശാന്തിനിക്ക് ജോലി നഷ്ടമാകില്ല. തൊടുപുഴ മുന്‍ എഎസ്പി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തില്‍ മര്‍ദിച്ചെന്നും മാനഭംഗക്കേസില്‍ കുടുക്കിയെന്നും ആരോപിച്ചു രജിസ്റ്റര്‍ ചെയ്ത കേസ് 18.5 ലക്ഷം രൂപ നല്‍കി ഒത്തുതീര്‍പ്പാക്കി. ഹൈക്കോടതിയുടെ മീഡിയേഷന്‍ സെന്ററില്‍ ജൂലൈ 12നാണു തുക കൈമാറിയത്. കൊച്ചിയിലെ ബിസിനസുകാരനാണ് ഒത്തുതീര്‍പ്പിനു മുന്‍കൈ എടുത്തത്. തിരിച്ചടി ഉണ്ടാകുമെന്നു വ്യക്തമായതോടെയാണ് ഉന്നത പൊലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒത്തുതീര്‍പ്പിനു തയാറായത്.

8 വര്‍ഷം നീണ്ട നിയമപ്പോരാട്ടത്തിനിടെ, ആര്‍.നിശാന്തിനിക്കും മറ്റു പൊലീസുകാര്‍ക്കുമെതിരെ പേഴ്സി ജോസഫ് നല്‍കിയ മൊഴി പൊലീസ് നശിപ്പിക്കുകയും അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ നീക്കം നടത്തുകയും ചെയ്തിരുന്നു. കൊച്ചിയിലെ ബിസിനസുകാരന്റെ വീട്ടില്‍ നടന്ന ചര്‍ച്ചയിലാണു ധാരണ ആയത്. ഹൈക്കോടതി നിര്‍ദ്ദേശിച്ച മീഡിയേറ്ററുടെ സാന്നിധ്യത്തില്‍ 18.50 ലക്ഷം രൂപ പേഴ്സി ജോസഫിനു കൈമാറി. നിശാന്തിനി, പേഴ്സിയോടു മാപ്പു പറഞ്ഞു. കേസ് ഒത്തുതീര്‍പ്പാക്കിയതു സംബന്ധിച്ചു ഹൈക്കോടതിയുടെ റിപ്പോര്‍ട്ട് തൊടുപുഴ കോടതിയില്‍ സമര്‍പ്പിച്ച ശേഷം പേഴ്സി ജോസഫ് കേസ് പിന്‍വലിക്കുന്നതായി അറിയിച്ചു. യൂണിയന്‍ ബാങ്ക് പെരുമ്പാവൂര്‍ ശാഖയില്‍ ചീഫ് മാനേജരാണ് എറണാകുളം വൈറ്റില സ്വദേശി പേഴ്സി ജോസഫ്. ചില വ്യവസായികള്‍ ഇടപെട്ടാണ് കേസ് പിന്‍വലിക്കാന്‍ പേഴ്സി ജോസഫില്‍ സമ്മര്‍ദ്ദം ചെലുത്തി. കേസുമായി മുമ്പോട്ട് പോയാല്‍ നിശാന്തിനിക്ക് വിനയാകുമെന്ന് ഉറപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് പേഴ്സിക്ക് മുമ്പില്‍ മാപ്പ് പറഞ്ഞ് രക്ഷപ്പെടല്‍.

പൊലീസ് ആസ്ഥാനത്ത് എസ്പിയായിരുന്ന നിശാന്തിനി ഇപ്പോള്‍ പഠനത്തിനായി വിദേശത്താണ്. പേഴ്സി ജോസഫിനെ മര്‍ദിച്ച കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 2 ഉദ്യോഗസ്ഥര്‍ ഇതിനകം സര്‍വീസില്‍ നിന്നു വിരമിച്ചു. 2011 ജൂലൈ 25, 26 തീയതികളിലായിരുന്നു സംഭവം. തൊടുപുഴ യൂണിയന്‍ ബാങ്കില്‍ എത്തിയ തൊടുപുഴ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരിയെ അപമാനിക്കാന്‍ ബാങ്ക് മാനേജര്‍ പേഴ്സി ശ്രമിച്ചു എന്നാരോപിച്ചാണു കേസ് ചാര്‍ജ് ചെയ്തത്. അന്യായമായി ഉപദ്രവിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 18 പേരെ പ്രതികളാക്കി പേഴ്സി തൊടുപുഴ കോടതിയില്‍ 2017 മാര്‍ച്ചില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. ഈ കേസില്‍ വിധി വരുന്നതിനു തൊട്ടു മുന്‍പാണ് ഒത്തുതീര്‍പ്പിനു തയാറായത്.

കേസില്‍ പേഴ്സി ജോസഫ് ഡെസ്മണ്ടിന് അനുകൂലമായി വാദിച്ച് വിധി വാങ്ങി നല്‍കിയ പ്രമുഖ അഭിഭാഷകന്‍ ടോമിനെ മാറ്റിയാണ് കേസ് പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. ഐപിഎസ് ഓഫീസര്‍ ആയ നിശാന്തിനിയുടെ ജോലി തന്നെ പോകാവുന്ന സ്ഥിതിയിലേക്ക് കേസ് നീങ്ങവേയാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ തകൃതിയായത്. സംഭവം നടക്കുമ്പോള്‍ എസ്പിയായിരിക്കുകയും പിന്നീട് വിരമിക്കുകയും ചെയ്ത ഇടുക്കി ജില്ലാ പൊലീസ് മേധാവിയായിരുന്ന ഉദ്യോഗസ്ഥനും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്നു. പേഴ്‌സി ജോസഫ് ഡെസ്മണ്ടിനെ കസ്റ്റഡിയില്‍ ദ്രോഹിച്ചെന്ന കേസില്‍ പൊലീസുദ്യോഗസ്ഥരുടെ പേരില്‍ അച്ചടക്കനടപടി ആവശ്യമാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതേ കേസില്‍ നിശാന്തിനി ഉള്‍പ്പെടെ ആറു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ആരോപണ വിധേയനായ വ്യക്തി ബാങ്ക് മാനേജരായിട്ടും നിശാന്തിനി കേസ് കൈകാര്യം ചെയ്തത് പ്രഫഷനല്‍ സമീപനത്തോടെയായിരുന്നില്ല. നിശാന്തിനിക്കെതിരെ പൊതുഭരണ വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു. പേഴ്സിക്കെതിരെ കള്ളക്കേസ് ചുമത്തിയതിനും മൂന്നാംമുറ പ്രയോഗിച്ചതിനുമാണ് നിശാന്തിനിയടക്കം ആറ് പൊലീസുകാര്‍ക്കെതിരെയാണ് നടപടിക്ക് നിര്‍ദ്ദേശം വന്നത്.

നിശാന്തിനിക്ക് പുറമേ അന്ന് എസ്‌ഐയായിരുന്ന കെ.വി മുരളീധരന്‍, വനിത പൊലീസ് ഓഫീസര്‍ പി.ഡി പ്രമീള, സീനിയര്‍ സിവില്‍ ഓഫീസര്‍ നൂര്‍ സമീര്‍, ഡ്രൈവര്‍മാരായ ടി.എം സുനില്‍, കെ.എ ഷാജി എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല നടപടിക്ക് നിര്‍ദ്ദേശം. അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നിവേദിത പി ഹരനേയും, ഇപ്പോള്‍ എഡിജിപിയായ ശ്രീലേഖയേയും സംസ്ഥാന സര്‍ക്കാരിനെയുമെല്ലാം ദോഷകരമായി ബാധിക്കാവുന്ന കേസിലാണ് ഇപ്പോള്‍ ഒത്തുതീര്‍പ്പ് ഉണ്ടായത്. ഈ കേസുമായി ബന്ധപ്പെട്ടു തൊടുപുഴ മജിസ്‌ട്രേറ്റു കോടതിയില്‍ കേസുള്ള കാര്യം മറച്ചുവെച്ച് അതിലുള്‍പ്പെട്ട ഏതെങ്കിലും പൊലീസുദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ടോയെന്ന് സംസ്ഥാന പൊലീസ് മേധാവി പരിശോധിക്കണമെന്നും ഈ കേസില്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. നിശാന്തിനി തൊടുപുഴ എഎസ്പിയായിരുന്നപ്പോള്‍ ബാങ്ക് മാനേജറെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡയില്‍ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ വകുപ്പ് തല അന്വേഷണത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് കേസിലെ വാദിയായ പേഴ്സി ജോസഫ് ഡെസ്മണ്ടിനെ സ്വാധീനിച്ച് കേസ് ഒത്തുതീര്‍പ്പാക്കിയത്.

ഇതിന് വേണ്ടി കേസുകളില്‍ തുടര്‍ച്ചയായി ഹാജരാക്കുകയും അനുകൂല വിധി ഹൈക്കോടതിയില്‍ നിന്ന് വരെ വാങ്ങിക്കൊടുക്കുകയും ചെയ്ത അഭിഭാഷകന്‍ ടോമിനെ തന്ത്രപരമായി മാറ്റി. കള്ളക്കേസിനെ തുടര്‍ന്ന് നിരപരാധിത്വം തെളിയിക്കാന്‍ ഏഴ് വര്‍ഷം നടത്തിയ നിയമയുദ്ധമാണ് പേഴ്‌സി ജോസഫ് അവസാനിപ്പിച്ചത്. ജോലി പോകുന്ന ഘട്ടത്തിലാണ് നിശാന്തിനി അടക്കമുള്ളവര്‍ ഈ കേസിനു ഒത്തുതീര്‍പ്പിനു ശ്രമിച്ചത്. ബാങ്ക് ലോണിന് ചെന്ന വനിതാ പൊലീസ് ഓഫീസര്‍മാര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു യൂണിയന്‍ ബാങ്ക് മാനേജരായിരുന്ന പേഴ്സിക്ക് എതിരായ കേസ്. ഈ കേസിലാണ് അന്നത്തെ ഇടുക്കി എഎസ്പിയായിരുന്ന നിശാന്തിനിയും സംഘവും ബാങ്ക് മാനേജര്‍ക്ക് നേരെ മൂന്നാം മുറയും കേസും പ്രയോഗിച്ചത്. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ നിശാന്തിനി വനിതാ പൊലീസുകാരെ ഉപയോഗിക്കുകയായിരുന്നു എന്നാണ് പിന്നീട് തെളിഞ്ഞത്. മര്‍ദ്ദനം നടന്ന് അവശ നിലയില്‍ പൊലീസ് സ്റ്റേഷനില്‍ വീണു കിടക്കുമ്പോള്‍ മുതല്‍ പേഴ്‌സിക്ക് തുണയായി നിന്ന അഭിഭാഷകനെയാണ് പേഴ്‌സി ഒത്തുതീര്‍പ്പ് ശ്രമങ്ങളുടെ ഭാഗമായി മാറ്റിയത്.

ടോമിന്റെ സമയോചിതമായ ഇടപെടല്‍ വഴിയാണ് അന്ന് എസ്പി ഓഫീസില്‍ പേഴ്‌സിക്ക് ജാമ്യം ലഭിക്കാനും പിന്നീട് അനുകൂല വിധി ഹൈക്കോടതിയില്‍ നിന്നും തൊടുപുഴ കോടതിയില്‍ നിന്നും വിവിധ കേസുകളില്‍ പേഴ്സിക്ക് അനുകൂല വിധി ലഭിച്ചത്. ഇതോടെ തൊടുപുഴ കോടതിയിലും ഹൈക്കോടതിയിലും നിലനിന്ന മൂന്നു കേസുകളാണ് പിന്‍വലിക്കപ്പെടാന്‍ സാധ്യത തെളിയുന്നത്. പേഴ്‌സിയുടെ കേസില്‍ വന്‍ ജനപിന്തുണയാണ് പേഴ്‌സിക്ക് പൊതുസമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ലഭിച്ചത്. സ്ത്രീ പീഡനക്കേസില്‍ യഥാര്‍ത്ഥ നീതി ലഭിക്കാന്‍ ഈ പിന്തുണയാണ് പേഴ്‌സിക്ക് തുണയായത്. ഇപ്പോള്‍ ഈ പിന്‍തുണ വഴി ലഭിച്ച നീതിയാണ് ആരും അറിയാതെ ഒത്തുതീര്‍ക്കാന്‍ പേഴ്‌സി ശ്രമിക്കുന്നത്. വളരെ ശക്തമായ കേസാണ് നിശാന്തിനി അടക്കമുള്ളവര്‍ക്ക് എതിരെ നിലനില്‍ക്കുന്നത്. ഊരിപ്പോരാന്‍ പ്രയാസം. അതിനാലാണ് മാപ്പ പറയുന്നത്.

ഹൈക്കോടതിയിലുള്ള ഈ കേസില്‍ വിധി വന്നാല്‍ നിശാന്തിനി മാത്രമല്ല എഡിജിപിയായ ശ്രീലേഖ കൂടി കുടുങ്ങുമായിരുന്നു. കാരണം പേഴ്സിയെ തല്ലിച്ചതച്ച കേസില്‍ അന്നത്തെ എഎസ്പിയായ നിശാന്തിനിയെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആണ് നടപടി സ്വീകരിച്ചത്. ഒരാഴ്ച കാലത്തോളം ഈ സസ്പെന്‍ഷന്‍ നീണ്ടിരുന്നു. അപ്പോഴാണ് അന്നത്തെ ഐജിയായ ശ്രീലേഖ ഈ സസ്പെന്‍ഷന് എതിരെ ആഭ്യന്തര സെക്രട്ടറിക്ക് കത്തു നല്‍കുന്നത്. സംഭവം നടന്ന ദിവസം നിശാന്തിനി എന്നെ വിളിച്ച് പേഴ്‌സി ജോസഫിന്റെ കാര്യം പറഞ്ഞിരുന്നു. സ്ത്രീ പീഡനത്തിനു ശ്രമിച്ച പേഴ്‌സിക്ക് നേരെ കേസെടുക്കാന്‍ ഞാനാണ് അന്ന് നിശാന്തിനിക്ക് നിര്‍ദ്ദേശം നല്‍കുന്നത്. ഇത്തരം വിവരണമാണ് ആഭ്യന്തര സെക്രട്ടറിക്ക് ശ്രീലേഖ നല്‍കിയ കത്തിലുള്ളത്. ഈ കത്ത് പരിഗണിച്ചാണ് നിശാന്തിനിയുടെ പേരിലുള്ള സസ്പെന്‍ഷന്‍ ഒഴിവാക്കി ആഭ്യന്തര സെക്രട്ടറി ഉത്തരവ് ഇറക്കുന്നത്. പക്ഷെ ആ കത്തില്‍ പറഞ്ഞ തീയതി സംഭവം നടക്കുന്നതിനു തലേന്നാളത്തെ തീയതിയിലായിരുന്നു. അതായത് സംഭവം നടക്കുന്നതിനു മുന്‍പ് തന്നെ പേഴ്‌സിക്കെതിരെ കേസ് എടുക്കാന്‍ ശ്രീലേഖ നിര്‍ദ്ദേശം നല്‍കിയിരുന്നു. തീയതി തെറ്റിയതുപോലെ അതിലെ സമയവും തെറ്റാണ്.

2011ലാണ് പേഴ്‌സി ജോസഫിനെ നിശാന്തിനി ഐപിഎസ് അടക്കം ഒരു കൂട്ടം പൊലീസുകാര്‍ ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കിയത്. സ്‌കൂട്ടര്‍ വാങ്ങാന്‍ ലോണിനായി ചെന്ന പ്രമീളാ ബിജു എന്ന പൊലീസുകാരിയുടെ കയ്യില്‍ കടന്നു പിടിച്ചു എന്ന് കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നു. പേഴ്‌സി ജോസഫിനെ കുരുക്കാന്‍ കെട്ടി ചമച്ച കള്ളക്കേസാണെന്ന് കണ്ട് 2016 ഏപ്രില്‍ 15ന് ഇദ്ദേഹത്തെ കോടതി കുറ്റ വിമുക്തനാക്കിയിരുന്നു. തുടര്‍ന്ന് തനിക്കെതിരെ കള്ളക്കേസ് ചമച്ച പൊലീസുകാര്‍ക്കെതിരെ പേഴ്‌സി ജോസഫ് നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതോടെയാണ് നിശാന്തിനി ഐപിഎസ് അടക്കം പ്രതിക്കൂട്ടിലായത്. അന്നത്തെ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ഷീജ ജയന്റെ ഭര്‍ത്താവിന് ബാങ്കില്‍ ഒരു ഭവന വായ്പ നിലവിലുണ്ടായിരുന്നു. അതിന്റെ കുടിശിക നിലനില്‍ക്കുമ്പോള്‍ തന്നെ മറ്റൊരു ലോണിനായി ഇയാള്‍ ബാങ്കിനെ സമീപിച്ചിരുന്നു. സ്ഥലത്തിന്റെ രേഖകള്‍ കാണിച്ചാല്‍ അമ്പതിനായിരം രൂപ കാര്‍ഷിക വായ്പ നല്‍കാമെന്ന് പേഴ്സി ജോസഫ് അറിയിച്ചു. എന്നാല്‍ അമ്പതിനായിരം രൂപയല്ല മറിച്ച് ഒരു ലക്ഷം രൂപയെങ്കിലും തനിക്ക് വായ്പയായി ലഭിക്കണമെന്ന് ജയന്‍ നിര്‍ബന്ധപ്പെടുകയായിരുന്നുവെന്നും പേഴ്സി പറയുന്നു. അത്തരം ക്രമക്കേടുകളിലൂടെ ഒരു വായ്പയും നല്‍കാന്‍ താന്‍ തയ്യാറല്ലെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ തൊടുപുഴയില്‍ തങ്ങള്‍ ആരാണെന്നും എന്താണ് തങ്ങളുടെ ശക്തിയെന്നും കാണിച്ചു തരാമെന്ന ഭീഷണി മുഴക്കിയ ശേഷമാണ് ക്ഷുഭിതനായ ജയന്‍ ബാങ്കില്‍ നിന്നും ഇറങ്ങിപ്പോയതെന്നും പേഴ്സി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് ആസൂത്രണം ചെയ്ത നാടകം നടക്കുന്നത്.

ഷീജാ ജയന്, നിഷാന്തിനിയുമായുണ്ടായിരുന്ന പ്രത്യേക ബന്ധത്തില്‍, പ്രമീള ബിജു, യമുന എന്നീ പൊലീസുകാരികളെ വേഷപ്രച്ഛന്നരാക്കി, വായ്പയെടുക്കാനെന്ന വ്യാജേന ബാങ്കില്‍ വിടുകയും കള്ള കേസ് ചമയ്ക്കുകയും ആയിരുന്നു. 2011 ജൂലൈ 25നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായതെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്. പൊലീസൂകാരികളായ പ്രമീള ബിജു 25-നും, യമുന 26 നും സ്‌കൂട്ടറിന് ലോണ്‍ എടുക്കുവാന്‍ വേണ്ടി ബാങ്ക് മാനേജരെ സമീപിക്കുകയായിരുന്നു. ആ സമയം പ്രതി ക്യാബിനില്‍ വച്ച് പ്രമീള ബിജുവിന്റെ ഇരുകൈകളിലും കടന്നു പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്നുമായിരുന്നു കേസ്. സംഭവത്തില്‍ പേഴ്സിയെ പിന്നീട് അറസ്റ്റു ചെയ്യുകയുമുണ്ടായി. എന്നാല്‍ ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാവുകയും ഇതിന് പിന്നീല്‍ നിശാന്തിനി ഐപിഎസ് ആണെന്നും കോടതി വിലയിരുത്തി. ഈ നിയമയുദ്ധത്തിലെ പോരാട്ടമാണ് പേഴ്സി ജോസഫ് പണം വാങ്ങി അവസാനിപ്പിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category