1 GBP = 92.90 INR                       

BREAKING NEWS

സുരേന്ദ്രനെതിരെ യുഡിഎഫ് ഉയര്‍ത്തുന്നത് ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്റെ ഫോട്ടോയും ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് ക്രൈസ്തവ സഭകള്‍ കുര്‍ബ്ബാന സമയത്ത് ഉപയോഗിക്കുന്ന ഗാനത്തിന്റെ ഈണത്തില്‍ പാട്ടുണ്ടാക്കി വോട്ട് തേടിയെന്ന പരാതി; ഒരുക്കുന്നത് തെരഞ്ഞെടുപ്പ് അയോഗ്യതയ്ക്കുള്ള സാഹചര്യമൊരുക്കല്‍;കോന്നി ചര്‍ച്ചയാക്കുന്നത് പിസി തോമസും കെഎം ഷാജിയും നേരിട്ട പഴയ കേസുകള്‍

Britishmalayali
kz´wteJI³

കോന്നി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനു വേണ്ടി കോന്നിയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്ന പരാതിയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ ജില്ലാ പൊലീസ് മേധാവിക്കു നിര്‍ദ്ദേശം നല്‍കുമ്പോള്‍ അത് പുതിയ മാനങ്ങള്‍ നല്‍കും. പരാതി ശരിയാണെന്ന് തെളിഞ്ഞാല്‍ ജയിച്ചാലും സുരേന്ദ്രന് എംഎല്‍എ സ്ഥാനം നഷ്ടമാകും. അതുകൊണ്ട് കൂടിയാണ് വീഡിയോ പ്രചരിപ്പിക്കുന്നത് തങ്ങളല്ലെന്ന വിശദീകരണം ബിജെപി നടത്തുന്നത്. നേരത്തെ ശബരിമല യാത്രയ്ക്കിടെ സുരേന്ദ്രന്‍ ഹാന്‍സ് ഉപയോഗിച്ചുവെന്ന പ്രചരണവും നടന്നിരുന്നു. ഇടതു പക്ഷമാണ് ഇതിന് പിന്നിലെന്ന് സുരേന്ദ്രന്‍ ആരോപിക്കുകയും ചെയ്തു. ഇതിന് തൊട്ടു പിന്നാലെയാണ് മതചിഹ്നങ്ങളുടെ വീഡിയോയും വിവാദമാകുന്നത്.

കെ.സുരേന്ദ്രന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്റെ ഫോട്ടോയും, ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് ക്രൈസ്തവ സഭകള്‍ കുര്‍ബ്ബാന സമയത്ത് ഉപയോഗിക്കുന്ന ഗാനത്തിന്റെ ഈണത്തില്‍ പാരഡിഗാനം രചിച്ച് പ്രചരിപ്പിച്ചുവെന്നും മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായമായ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളെ സ്വാധീനിച്ച് സഭാ വിശ്വസികളുടെ വോട്ടുനേടുന്നതിനു വേണ്ടി സ്ഥാനാര്‍ത്ഥി മനഃപൂര്‍വ്വം ഇപ്രകാരം പ്രവര്‍ത്തിച്ചുവെന്നും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനും, അഴിമതി പ്രവര്‍ത്തി നടത്തിയതിനും കെ.സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമായിരുന്നു യു.ഡി.എഫിന്റെ പരാതി. ഈ പരാതി പരിശോധിച്ച കമ്മീഷന്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിയെ കണ്ടെത്തുന്നതാകും ഇനി നിര്‍ണ്ണായകം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോക്സഭാ തരെഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍ നിന്ന് ജയിച്ച പിസി തോമസിന്റെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി റദ്ദാക്കിയത് സമാനമായ ആരോപണത്തിലാണ്.

ഏതായാലും പരാതിയിലുള്ള പ്രാഥമിക പരിശോധനയില്‍ മത ചിഹ്നങ്ങളുടെ ദുരുപയോഗമുണ്ടായി എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ നടപടി എടുക്കുന്നത്. സുരേന്ദ്രന്‍ നിശബ്ദപ്രചാരണ ദിനമായ ഞായറാഴ്ച ആരാധനാ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് വോട്ടഭ്യര്‍ത്ഥിച്ചുവെന്നും യുഡിഎഫ് പരാതിയില്‍ പറയുന്നു. പരാതിക്ക് അടിസ്ഥാനമായ വിഡിയോയുടെ പ്രചാരണം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും വിഡിയോ നിര്‍മ്മിച്ചവരെയും പ്രചരിപ്പിച്ചവരെയും കണ്ടെത്തണമെന്നും ജില്ലാ കലക്ടര്‍ ജില്ലാ പൊലീസ് മേധാവിക്കു നിര്‍ദ്ദേശം നല്‍കി. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

അതേസമയം പരാജയം മുന്നില്‍ കണ്ട ഇടതു-വലതു മുന്നണികള്‍ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്ന് കോന്നിയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. മതചിഹ്നങ്ങള്‍ ഉപയോഗിച്ചു വോട്ടുതേടിയെന്ന ആരോപണം വസ്തുതവിരുദ്ധമാണെന്നും, ഇതിനെതിരെ പരാതി നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയുടെ വിജയം ഉറപ്പായതുകൊണ്ടാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്. തെറ്റിദ്ധാരണ പരത്തുന്ന ചിത്രങ്ങളും വിഡിയോകളും എല്ലാം പ്രചരിപ്പിച്ചുകൊണ്ട് പരിഭ്രാന്തരായിട്ടുള്ള മുന്നണികള്‍ ബിജെപിയെ തോല്‍പ്പിക്കാനുള്ള പല അടവുകളും പ്രയോഗിക്കുകയാണ്. ജനവികാരം എന്താണെന്നതു വളരെ വ്യക്തമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള പി.സി. തോമസിന്റെ 2004 ലെ തിരഞ്ഞെടുപ്പ് സുപ്രീം കോടതി അസാധുവാക്കിയത് ഏറെ ചര്‍ച്ചയായിരുന്നു. പി.സി. തോമസിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി സിപിഎം സ്ഥാനാര്‍ത്ഥി പി.എം ഇസ്മായിലിനെ വിജയിയായി പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതിയുടെ ഈ വിധിക്കെതിരെ പി.സി. തോമസ് സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലും തള്ളിക്കളഞ്ഞു. ലോക്സഭയിലേക്കു സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 529 വോട്ടിനാണ് പി.സി. തോമസ് 2004 ല്‍ മൂവാറ്റുപുഴയില്‍ വിജയിച്ചത്. തിരഞ്ഞെടുപ്പില്‍ ക്രമക്കേടു നടന്നില്ലായിരുന്നെങ്കില്‍ 265 വോട്ടു കൂടി നേടി ഇസ്മായിലിനു വിജയിക്കാന്‍ സാധ്യമായിരുന്നുവെന്നു ഹൈക്കോടതി അന്നത്തെ വിധിയില്‍ വ്യക്തമാക്കിയിരുന്നു.

മതവികാരമുണര്‍ത്തി വോട്ടു പിടിച്ചെന്ന് ആരോപിച്ച് എല്‍ഡിഎഫ്. സ്ഥാനാര്‍ത്ഥി പി.എം. ഇസ്മായില്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ ഉത്തരവ്. മണ്ഡലത്തിലെ ക്രൈസ്തവരുടെ മതവികാരം ചൂഷണം ചെയ്യുന്ന വിധം നോട്ടീസും കലണ്ടറും അച്ചടിച്ചു വിതരണം ചെയ്തുവെന്നും വോട്ടിങ് ദിനത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയെന്നും വിലയിരുത്തിയ കോടതി ജനപ്രാതിനിധ്യ നിയമത്തിലെ 123(3), 123(5) വകുപ്പുകളുടെ ലംഘനം സ്ഥിരീകരിച്ചിരുന്നു. പി.സി. തോമസ് നല്‍കിയ അപ്പീലിനെ തുടര്‍ന്ന് സുപ്രീംകോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തിരുന്നു. 2004 മെയ് 10നായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ്. ഈ സമയത്തുണ്ടായ ആരോപണത്തിന് സമാനമാണ് പത്തനംതിട്ടയിലും ഉയരുന്നത്.

അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയ ഹൈക്കോടതിയുടെ വിധിയും തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന ഹര്‍ജിയിലായിരുന്നു. എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന എം വിനികേഷ് കുമാറാണ് ഹര്‍ജി നല്‍കിയത്. അടുത്ത ആറ് വര്‍ഷത്തേയ്ക്ക് കെ.എം.ഷാജിക്ക് മത്സരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. മതചിഹ്നങ്ങളുപയോഗിച്ചായിരുന്നു ഇവിടേയും വോട്ട് അഭ്യര്‍ത്ഥനയെന്നായിരുന്നു വാദം. എന്നാല്‍ പ്രചരിച്ച ലഘുലേഖയില്‍ തനിക്ക് ബന്ധമില്ലെന്ന് ഷാജി വാദിക്കുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയിലേക്ക് പോകുന്നത്.

തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതിനൊപ്പം ആറു കൊല്ലത്തേക്ക് അയോഗ്യതയും ഇത്തരം കേസുകളില്‍ കുറ്റക്കാരനെന്ന് കണ്ടാല്‍ സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടാകും. പിസി തോമസിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ പിറകോട്ട് അടിച്ചത് ഈ ആറു കൊല്ലത്തെ അയോഗ്യതാ കാലമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category