1 GBP = 91.30 INR                       

BREAKING NEWS

അറബിക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്രമായി മാറി; നീങ്ങുന്നത് ഒമാന്‍ തീരത്തേക്കും; ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റെന്നാള്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപം കൊള്ളാന്‍ സാധ്യത ഏറെ; ഇത് നീങ്ങുക ആന്ധ്ര-തമിഴ്നാട് തീരത്തേക്ക്; തുലാവര്‍ഷം കേരളത്തില്‍ കടുകട്ടിയാകും; അഞ്ച് ദിവസത്തേക്ക് കനത്ത മഴയും ഇടി മിന്നലെന്നും കാലാവസ്ഥാ മുന്നറിയിപ്പ്; തോരാമഴയില്‍ വീണ്ടും പ്രളയ ഭീഷണി

Britishmalayali
kz´wteJI³

തിരുവനന്തപുരം: അടുത്ത അഞ്ചുദിവസം സംസ്ഥാനത്തു കനത്തമഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രഖ്യാപിക്കുമ്പോള്‍ വീണ്ടും പ്രളയ ഭീതിയിലേക്ക് സംസ്ഥാനം എത്തുകയാണ്. തുലാവര്‍ഷത്തോടനുബന്ധിച്ച് ശക്തമായ ഇടിമിന്നലുമുണ്ടാകും.
 
ഇന്നു തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. മിക്ക ഡാമുകളും നിറഞ്ഞു കവിയുന്ന അവസ്ഥയ്ക്ക് തൊട്ടടുത്താണ്. നിര്‍ത്താതെ പെയ്യുന്ന മഴയാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ എല്ലാ ജില്ലകളിലും ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കു കാരണമാകുന്നത്. 36 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമായി മാറി ഒമാന്‍ തീരത്തേക്കു നീങ്ങും. ഇതിന്റെ ഫലമായി 24 വരെ കേരളത്തില്‍ കനത്ത തുലാമഴ പ്രതീക്ഷിക്കാം.

23-നു കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും 24-നു മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെലോ അലെര്‍ട്ട് പുറപ്പെടുവിച്ചു. 64.5-115.5 മില്ലീമീറ്റര്‍ മഴയാണു പ്രവചിക്കപ്പെട്ടിരിക്കുന്നത്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തേത്തുടര്‍ന്ന് ശക്തമായ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇന്നു കടലില്‍ പോകരുതെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ള കേരളം, കര്‍ണാടകം, മഹാരാഷ്ട്ര തീരങ്ങളിലും തെക്കുകിഴക്കന്‍, മധ്യകിഴക്കന്‍ അറബിക്കടല്‍ പ്രദേശങ്ങളിലും ലക്ഷദ്വീപ്, മാന്നാര്‍ കടലിടുക്ക് പ്രദേശങ്ങളിലുമാണു ജാഗ്രതാനിര്‍ദ്ദേശം. മുന്നറിയിപ്പില്‍ മാറ്റം വരുന്നതുവരെ മത്സ്യത്തൊഴിലാളികളെ കടലില്‍ പോകുന്നതില്‍നിന്നു വിലക്കാന്‍ ജില്ലാഭരണകൂടത്തിനും ഫിഷറീസ് വകുപ്പിനും പൊലീസിനും നിര്‍ദ്ദേശം നല്‍കി.

കനത്ത മഴ തുടരുന്നതിനാല്‍ സംസ്ഥാനത്ത് തിരുവനന്തപുരം , എറണാകുളം, ആലപ്പുഴ, പത്തനംത്തിട്ട, തൃശൂര്‍ കൊല്ലം ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും കനത്ത മഴ സംബന്ധിച്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ വദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എറണാകുളം ജില്ലയിലെ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്‌കൂകളുകള്‍ കേന്ദ്രീയ വിദ്യാലായം , അങ്കണവാടികള്‍ എന്നിവക്ക് അവധി ബാധകമാണ്. കൊല്ലത്തുകൊട്ടാരക്കര താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചു. 

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെട്ട പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന സമയത്തു മാറിത്താമസിക്കണം. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദ്ദേശം നല്‍കിയതായും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.

വൈകുന്നേരങ്ങളിലെ കനത്ത മഴ താഴ്ന്നപ്രദേശങ്ങളില്‍ പ്രളയങ്ങള്‍ക്കും മലയോര മേഖലയില്‍ മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കും കാരണമായേക്കുമെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ചയോടെ ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങിയേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റന്നാള്‍ പുതിയ ന്യൂനമര്‍ദ്ദം രൂപം കൊള്ളാന്‍ സാധ്യതയുമുണ്ട്. ഇത് ആന്ധ്ര തമിഴ്നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ന്യൂനമര്‍ദ്ദങ്ങള്‍ രൂപം കൊള്ളുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍-

ഒക്ടോബര്‍ 21-ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം, ഇടുക്കി, കോഴിക്കോട്
ഒക്ടോബര്‍ 22-ന് കോഴിക്കോട് ,വയനാട്
ഒക്ടോബര്‍ 23-ന് കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,കാസര്‍കോട്
ഒക്ടോബര്‍ 24-ന് മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട്

കാലവര്‍ഷം പിന്നിട്ട് തുലവാര്‍ഷവും ഇടതടവില്ലാതെ പെയ്തതതോടെ സംസ്ഥാനത്ത് കാര്‍ഷിക മേഖലക്കുണ്ടാവുന്നത് വന്‍ തിരിച്ചടി. നെല്ല്, കാപ്പി, ഇഞ്ചി, കുരുമുളക്, കമുക്, മഞ്ഞള്‍, വാഴ എന്നിവക്കെല്ലാം തുടര്‍ച്ചയായുണ്ടാകുന്ന മഴ ദോഷം വരുത്തുമെന്ന് കര്‍ഷകര്‍ പറഞ്ഞു. കാലവര്‍ഷക്കെടുതിയാല്‍ ഹെക്ടര്‍കണക്കിന് കൃഷി നശിച്ചതിന് പിന്നാലെയാണ് തുടര്‍മഴ വിളകളെ ഒന്നടങ്കം ബാധിക്കുന്നത്. ഡിസംബറില്‍ കൊയ്ത്ത് ആരംഭിക്കുന്ന നെല്‍ കര്‍ഷകര്‍ കടുത്ത ആശങ്കിയലാണ്. പാടങ്ങളില്‍ നെല്ല് കതിരുടന്ന സമയമാണിപ്പോള്‍. തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ നെല്ല് പതിരാവുമെന്ന് കര്‍ഷകര്‍ പറഞ്ഞു. നല്ല വെയില്‍ കിട്ടേണ്ട സമയത്താണ്.

നെയ്യാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു
കനത്ത മഴയും നീരൊഴുക്കും ഉള്ളതിനാല്‍ നെയ്യാര്‍ ഡാമിലെ ജല നിരപ്പ് ഉയര്‍ന്നു. ഇപ്പോള്‍ ജലനിരപ്പ് 83.45 മീറ്റര്‍ ആണ്. പരമാവധി ജല നിരപ്പ് 84. 750 മീറ്റര്‍ ആണ്. നാലിഞ്ച് ഉയര്‍ത്തിയിരുന്ന ഷട്ടര്‍ നീരൊഴിക്കിനെ തുടര്‍ന്നു ആറിഞ്ചായി ഉയര്‍ത്തിയിട്ടുണ്ട്. നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും നെയ്യാറിന്റെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണം എന്ന് അധികൃതര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category