1 GBP = 91.30 INR                       

BREAKING NEWS

ഓട്ടോറിക്ഷയില്‍ കയറിയ കേയ്റ്റ് ആകെയൊന്ന് വിരണ്ടു; ഇത് വല്ലാത്ത തമാശയാണല്ലോ എന്ന് കമന്റ്; കേയ്റ്റും വില്യവും പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതിന്റെ ഹൈലൈറ്റ് വീഡിയോ ഹിറ്റാവുമ്പോള്‍

Britishmalayali
kz´wteJI³

ങ്ങളുടെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ വില്യം രാജകുമാരനും ഭാര്യ കേയ്റ്റും പ്രത്യേകം അണിയിച്ചൊരുക്കിയ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത വീഡിയോ വൈറലാകുന്നു. ആദ്യമായി ഓട്ടോറിക്ഷയില്‍ കയറിയ കേയ്റ്റ് ആകെയൊന്ന് വിരണ്ടെന്നാണ് ഈ വീഡിയോ വ്യക്തമാക്കുന്നത് . ഇത് വല്ലാത്ത തമാശയാണല്ലോ എന്ന കമന്റ്  കേയ്റ്റ് പറയുന്നുമുണ്ടായിരുന്നു. എന്തായാലും ഈ ഹൈലൈറ്റ് വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഹിറ്റായിരിക്കുന്നത്. ഈ ഓട്ടോറിക്ഷ വര്‍ണാഭമാക്കുകയും സീറ്റുകളില്‍ ബ്രിട്ടന്റെയും പാക്കിസ്ഥാന്റെയും ദേശീയ പതാകകള്‍ പെയിന്റ് ചെയ്ത് ആകര്‍ഷകമാക്കുകയും ചെയ്തിരുന്നു.

ഇരുവരുടെയും അഞ്ച് ദിവസത്തെ പാക്ക്പര്യടനം വിജയമായിട്ടാണ് വിലയിരുത്തുന്നത്. ഈ ട്രിപ്പ് വളരെ വിസ്മയകരമായിരുന്നുവെന്നാണ സിഎന്‍എന്നിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കേയ്റ്റ് വെളിപ്പെടുത്തിയിരിക്കുന്നത്.ലാഹോറില്‍ വ്യാഴാഴ്ച എസ്ഒഎസ് ചില്‍ഡ്രന്‍സ് വില്ലേജ് എന്ന ചാരിറ്റബിള്‍ സംഘടന സന്ദര്‍ശിക്കുന്നതിനിടെയാണ് കേയ്റ്റ് ഈ അഭിമുഖമേകിയിരിക്കുന്നത്. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ പാക്കിസ്ഥാനെ അടുത്തറിയാന്‍ സാധിച്ചുവെന്നാണ് വില്യമിന്റെ സാന്നിധ്യത്തില്‍ കേയ്റ്റ് സിഎന്‍എന്നിനോട് മനസ് തുറന്നിരിക്കുന്നത്.

എസ്ഒഎസ് ചില്‍ഡ്രന്‍സ് വില്ലേജിന്റെ പ്രവര്‍ത്തനത്തെ കേയ്റ്റ് ഈ അഭിമുഖത്തില്‍ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ജീവിത്തതില്‍ പലവിധ പ്രതിസന്ധികള്‍ നേരിട്ടവരും വള്‍നറബിളായിട്ടുള്ളവരുമായ നിരവധി സ്ത്രീകള്‍ ഇവിടെയുണ്ടെന്നും അവര്‍ക്ക് ഈ സംഘടനയേകുന്ന പിന്തുണ വളരെ മഹത്തരമാണെന്നും കേയ്റ്റ് എടുത്ത് കാട്ടുന്നു.കടുത്ത കാറ്റ് കാരണം രാജകീയ ദമ്പതികള്‍ക്ക് വ്യാഴാഴ്ച രാത്രി ഇസ്ലാമബാദില്‍ വിമാനമിറങ്ങാന്‍ സാധിച്ചിരുന്നില്ല.തുടര്‍ന്ന് അടുത്ത ദിവസമാണ് അവര്‍ തലസ്ഥാനത്തെത്തിയത്.  അവിടെ നിന്ന് ബോംബ് ഡോഗ് ട്രെയിനിംഗ് സെന്റര്‍ കാണാന്‍ അവര്‍ പോവുകയും ചെയ്തിരുന്നു.

തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം അവര്‍ വെള്ളിയാഴ്ച ആര്‍എഎഫ് വോയേജര്‍ വിമാനത്തില്‍ ബ്രിട്ടനിലേക്ക് തിരിക്കുകയും ചെയ്തിരുന്നു.വിദൂരസ്ഥമായ ഹിന്ദുക്കുഷ്പര്‍വത നിരയിലെ മണ്‍വീട്ടില്‍ താമസിക്കുന്ന കുടുംബത്തെ സന്ദര്‍ശിക്കാന്‍ കേയ്റ്റും വില്യവും യാദൃശ്ചികമായി പോയത് വന്‍ വാര്‍ത്തയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ കെന്‍സിംഗ്ടണ്‍ പാലസ് പുറത്ത് വിടുകയും ചെയ്തിരുന്നു.ഹിന്ദുക്കുഷ് പര്‍വത നിരയിലെ ഒരു ഹിമശിഖരം കണ്ട് മടങ്ങും വഴി പാക്കിസ്ഥാനിലെ വിദൂരസ്ഥമായ വഖാന്‍ പ്രദേശത്തൂടെ കടന്ന് പോകുമ്പോഴാണ് റോഡരികിലെ ഈ മണ്‍വീട്ടില്‍ തങ്ങളെ കൗതുകത്തോടെ നോക്കി നില്‍ക്കുന്ന കുരുന്നുകള്‍ രാജകീയ ദമ്പതികളുടെ ശ്രദ്ധ കവര്‍ന്നത്. തുടര്‍ന്ന് പെട്ടെന്ന് അവര്‍ വണ്ടി നിര്‍ത്തി ആ മണ്‍വീട്ടിലേക്ക് നടന്ന് പോവുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category