1 GBP = 91.30 INR                       

BREAKING NEWS

ആപ്പിള്‍ പറിക്കാന്‍ ആളില്ല; ദശലക്ഷം ആപ്പിളുകള്‍ അഴുകി ദ്രവിക്കുന്നു; ബ്രെക്‌സിറ്റ് നടക്കുന്നതോടെ ആപ്പിള്‍ കൃഷിക്കാര്‍ പ്രതിസന്ധിയിലാകും; ആപ്പിള്‍ പറിക്കാന്‍ പ്രത്യേക ഷോര്‍ട്ട് ടേം വിസ ഏര്‍പ്പെടുത്തിയേക്കും

Britishmalayali
kz´wteJI³

നിലവിലെ ബ്രെക്സിറ്റ് അനിശ്ചിതത്വം കാരണം യുകെയില്‍ ആപ്പിള്‍ പറിക്കാന്‍ ആളില്ലാത്ത അവസ്ഥയുണ്ടെന്നും ദശലക്ഷം ആപ്പിളുകള്‍ അഴുകി ദ്രവിക്കുന്നുവെന്നുമുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നു.ബ്രെക്സിറ്റ് നടപ്പിലാകുന്നതോടെ തൊഴിലാളിക്ഷാമം രൂക്ഷമാകുമെന്നും ആപ്പിള്‍ കൃഷിക്കാര്‍ പ്രതിസന്ധിയിലാകുമെന്നുമാണ് മുന്നറിയിപ്പ്. ആപ്പിളിന് പുറമെ കാബേജ് പോലുള്ള ചില വിളകളെയും ഈ പ്രതിസന്ധി ബാധിക്കുമെന്നാണ  വെളിപ്പെട്ടിരിക്കുന്നത്. വിളവെടുക്കാതെ തങ്ങള്‍ക്ക് 100 ടണ്ണോളം ആപ്പിള്‍ പാഴാക്കേണ്ടി വന്നുവെന്നാണ് മൂന്നിലൊന്ന് ആപ്പിള്‍ കര്‍ഷകരും പരിതപിച്ചിരിക്കുന്നത്.

വിളവെടുക്കുന്നവരുടെയും പാക്കര്‍മാരുടെയും അഭാവം കാരണം ക്രിസ്മസ് കാലത്തിന് മുന്നോടിയായയി കടുത്ത പ്രതിസന്ധിയാണ് പച്ചക്കറി കര്‍ഷകര്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. വിളവെടുക്കാന്‍ ആളില്ലാത്തതിനാല്‍ ഏതാണ്ട് 50 മില്യണോളം ആപ്പിളാണ് നശിച്ച് കൊണ്ടിരിക്കുന്നത്.നാഷണല്‍ ഫാര്‍മേര്‍സ് യൂണിയന്‍ സര്‍വേയിലൂടെയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. 44,000 കുട്ടികള്‍ക്ക് വര്‍ഷത്തില്‍ എല്ലാ ദിവസവും കഴിക്കാനുള്ള ആപ്പിളുകളാണ് ഇത്തരത്തില്‍ വിളവെടുക്കാന്‍ ആളില്ലാതെ പാഴായി പോകുന്നതെന്നാണ് എന്‍എഫ് യുവിന്റെ ഹോള്‍ട്ടി കള്‍ച്ചര്‍ ആന്‍ഡ് പൊട്ടറ്റോ ബോര്‍ഡ് ചെയര്‍മാനായ അലി കോപ്പര്‍ എടുത്ത് കാട്ടുന്നത്.

ഈ വ്യവസായത്തിന്റെ വിളവിലെ 30 ശതമാനവും ഇത്തരത്തില്‍ പാഴാകുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.സൗത്ത് വെസ്റ്റിലെ ഒരു കൃഷിക്കാരന്റെ ഒരു ലക്ഷം പൗണ്ട് വില വരുന്ന ബ്രോക്കോളിയാണ് ഇത്തരത്തില്‍ വിളവെടുക്കാന്‍ ആളില്ലാതെ പാഴായിരിക്കുന്നത്. ഹെര്‍ഫോര്‍ഡ്ഷെയറിലെ ലെഡ്ബറിയിലെ ഒരു കര്‍ഷകന് 100 വിളവെടുപ്പുകാരെ കൂടി ലഭിച്ചില്ലെങ്കില്‍ 87,000 പുന്നെറ്റ്സ് റാസ്ബെറികള്‍ പാഴായിപ്പോകുമെന്നും ഈ സര്‍വേയിലൂടെ വെളിപ്പെട്ടിട്ടുണ്ട്. ഈസ്റ്റ് ആംഗ്ലിയയിലെ ഒരു കുമിള്‍ കര്‍ഷകന്‍ വിളവെടുക്കാന്‍ ആളെ കിട്ടാത്തതിനാല്‍ ഉല്‍പാദനം കുറച്ച കഥ തനിക്കറിയാമെന്നാണ് ബ്രിട്ടീഷ് ഗ്രോവേര്‍സ് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവായ ജാക്ക് വാര്‍ഡ് പറയുന്നത്.

സമീപകാലത്തായി ഈസ്റ്റേണ്‍ യൂറോപ്പില്‍ നിന്നും തൊഴിലാളികളെത്തുന്നത് കുറവായതിനാല്‍ കാര്‍ഷിക മേഖലയില്‍ വിളവെടുപ്പിന് ആളെ കിട്ടാത്ത പ്രശ്നം രൂക്ഷമാണ്. എന്നാല്‍ ഈ വര്‍ഷം ബ്രെക്സിറ്റ് അനിശ്ചിതത്വം കനത്തതോടെ ഇത് കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ഓഗസ്റ്റില്‍ ഈ തൊഴിലാളിക്ഷാമം 18 ശതമാനമായി വര്‍ധിച്ചിരുന്നു. ഇത് കഴിഞ്ഞ മാസം 20 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്.  എന്നാല്‍ ഈ മാസം അത് 30 ശതമാനമാകുമെന്ന ആശങ്കയാണ് വിദഗ്ധര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന വേതനമേകി കര്‍ഷകര്‍ റിക്രൂട്ട്മെന്റ് ത്വരിതപ്പെടുത്തിയതിനാല്‍ അന്നത്തെ 20 ശതമാനം തൊഴിലാളിക്ഷാമത്തിന് ശമനമുണ്ടായിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും താല്‍ക്കാലിക പണിക്കാരെ കൊണ്ടു വരുന്നതിനുളള നീക്കം നടക്കുന്നുവെന്നും സൂചനയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category