1 GBP = 91.30 INR                       

BREAKING NEWS

ഞാനും സഹോദരനും രണ്ട് വഴികളിലാണ്; വില്യം രാജകുമാരനുമായി യോജിപ്പില്ലെന്ന് സ്ഥിരീകരിച്ച് ഹാരി; അമ്മയെ വേട്ടയാടിയ പോലെ മാധ്യമങ്ങളെ അഴിഞ്ഞാടാന്‍ അനുവദിക്കില്ലെന്നും രാജകുമാരന്‍

Britishmalayali
kz´wteJI³

ഹാരി രാജകുമാരനും ജ്യേഷ്ഠ സഹോദരനായ വില്യം രാജകുമാരനും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതകളുണ്ടെന്ന് വെളിപ്പെടുത്തുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ സമീപകാലത്ത് പുറത്ത് വന്നിരുന്നുവെങ്കിലും അവ തുറന്ന് സമ്മതിക്കാന്‍ നാളിതുവരെ ഇരുവരും തയ്യാറായിരുന്നില്ല. എന്നാല്‍  താനും സഹോദരനും രണ്ട് വഴികളിലാണെന്ന് സമ്മതിച്ച് ഹാരി രാജകുമാരന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ചേട്ടനുമായി തനിക്ക് യോജിപ്പില്ലെന്നാണ് ഏറ്റവും പുതിയൊരു ചാനല്‍ ഇന്റര്‍വ്യൂവില്‍ ഹാരി വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നത്.എന്നാല്‍ ഇതില്‍ നിന്നും മുതലെടുപ്പ് നടത്താനും തന്റെ അമ്മയായ ഡയാന രാജകുമാരിയെ വേട്ടയാടിയ പോലെ തന്റെ ഭാര്യ മേഗനെ വേട്ടയാടാന്‍ മാധ്യമങ്ങളെ അഴിഞ്ഞാടാന്‍ അനുവദിക്കില്ലെന്നും ഹാരി താക്കീതേകുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ രാത്രി പ്രക്ഷേപണം ചെയ്ത ഐടിവിക്കായുള്ള ഡോക്യുമെന്ററിക്ക് വേണ്ടിയുള്ള പ്രത്യേക അഭിമുഖത്തിലാണ് ഹാരി ഇത്തരത്തില്‍ മനസ് തുറന്നിരിക്കുന്നത്. ഇത് നാളെയും മറ്റന്നാളുമായി സംപ്രേക്ഷണം ചെയ്യുന്നുമുണ്ട്. താനും വില്യവും വളരെ അപൂര്‍വമായി മാത്രമേ ഇപ്പോള്‍ പരസ്പരം കാണാറുള്ളുവെന്നും ഹാരി ഇതില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സഹോദരന്‍മാരെന്ന നിലയില്‍ തനിക്കും വില്യമിനും നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളുമുണ്ടെന്നും ഹാരി പറയുന്നു. തനിക്കും സഹോദരനും ഇടയിലുളള ബന്ധത്തില്‍ ആഴത്തിലുള്ള വിടവുകളും സമ്മര്‍ദങ്ങളുമുണ്ടായിരിക്കുന്നുവെന്നും ഹാരി വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ബന്ധത്തില്‍ പല പ്രശ്നങ്ങളുമുണ്ടെന്ന സൂചനകള്‍ മാസങ്ങളായി പുറത്ത് വന്നിരുന്നു.

തന്റെയും ഭാര്യ മേഗന്‍ മാര്‍കിളിന്റെയും വ്യക്തിപരമായ ജീവിതത്തിലേക്ക് അനാവശ്യമായ തലയിടുന്ന മാധ്യമങ്ങള്‍ക്കെതിരെ കടുത്ത ധാര്‍മിക രോഷമാണ് ഹാരി പ്രകടിപ്പിച്ചിരിക്കുന്നത്. ഇത്തരം മാധ്യമങ്ങളുടെ ഇരയായി അകാലത്തില്‍ തന്റെ മാതാവ് ഡയാന പൊലിയുകയായിരുന്നുവെന്നും ഇതു പോലെ തങ്ങളുടെ ജീവിതം വച്ച് കളിക്കാന്‍ മാധ്യമങ്ങളെ ഇനിയും അനുവദിക്കില്ലെന്നും ഹാരി ആവര്‍ത്തിച്ച് താക്കീതേകുന്നു.തനിക്കെതിരെ യാഥാര്‍ത്ഥ്യ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്ന പേരില്‍ മേഗന്‍ ഈ അടുത്ത കാലത്താണ് നിരവധി ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിരുന്നത്.

ഹാരി-മേഗന്‍ ദമ്പതികളും വില്യ-കേയ്റ്റ് ദമ്പതികളും പരസ്പരം അകന്നുവെന്ന റിപ്പോര്‍ട്ടുകളെ കെന്‍സിംഗ്ടണ്‍ പാലസി െഎയ്ഡുകള്‍ തുടര്‍ച്ചയായി നിഷേധിക്കുകയായിരുന്നു നാളിതുവരെ ചെയ്തിരുന്നത്. ഈ അകല്‍ച്ച എത്രമാത്രമുണ്ടെന്ന് ഐടിവി ഡോക്യുമെന്ററിയിലെ അവതാരകന്‍ ചോദിച്ചപ്പോള്‍ അത് നിഷേധിക്കാന്‍ ഹാരി തയ്യാറായില്ല.ചില പ്രത്യേക സാഹചര്യങ്ങളില്‍ അങ്ങനെ സംഭവിച്ച് പോയെന്നാണ് ഹാരി ഇതിന് ചിരിച്ച് കൊണ്ട് മറുപടിയേകിയിരിക്കുന്നത്. എന്നാല്‍ അങ്ങനെയൊക്കെയാണെങ്കില്‍ തങ്ങള്‍ സഹോദരന്‍മാരാണെന്നും അതിനൊരിക്കലും മാറ്റമില്ലെന്നും ഹാരി പ്രതികരിച്ചിരുന്നു.

പക്ഷേ താന്‍ എപ്പോഴും വില്യമിന് വേണ്ടിയും അദ്ദേഹം എപ്പോഴും തനിക്ക് വേണ്ടിയുമാണ് നിലകൊള്ളുകയെന്നും ഹാരി പറയുന്നു.ഓരോരുത്തരുടെയും തിരക്കുകള്‍ കാരണം തങ്ങള്‍ എല്ലായ്പോഴും പരസ്പരം കാണാറില്ലെന്നും എന്നാല്‍ താന്‍ അദ്ദേഹത്തെ ആഴത്തില്‍ സ്നേഹിക്കുന്നുവെന്നും തങ്ങള്‍ക്കിടയില്‍  ആഴത്തിലുള്ള വിടവുണ്ടെന്ന് തെളിയിക്കുന്ന വിധത്തില്‍ പറഞ്ഞ് പരത്തുന്ന കഥകളില്‍ ഭൂരിഭാഗവും കെട്ടിച്ചമച്ചതാണെന്നും ഹാരി വിശദീകരിക്കുന്നു.ഐടിവി അവതാരകനായ ടോം ബ്രാഡ്ബിക്ക് മുന്നിലാണ് ഹാരി വൈകാരികമായ ഈ ഇന്റര്‍വ്യൂവിന് ഇരുന്ന് കൊടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം ഹാരിയും മേഗനും ആഫ്രിക്കയില്‍ നടത്തിയ ഔദ്യോഗിക പര്യടനത്തെ തുടര്‍ന്ന്  ഹാരി ആന്‍ഡ് മേഗന്‍; ഏന്‍ ആഫ്രിക്കന്‍ ജേര്‍ണി എന്ന പേരില്‍ ബ്രാഡ്ബി തയ്യാറാക്കിയ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ ഭാഗമായിട്ടാണീ ഇന്റര്‍വ്യൂ നടന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category