1 GBP = 92.10 INR                       

BREAKING NEWS

ബോറിസിന്റെ വ്യാപാര കരാറും പാര്‍ലിമെന്റ് അംഗീകരിക്കാതെ വന്നതോടെ മൂന്ന് മാസം കൂടി ബ്രെക്സിറ്റിന് ആയുസ് നീട്ടി നല്‍കാന്‍ ആലോചിച്ച് യൂറോപ്യന്‍ യൂണിയന്‍; എങ്ങനെയും കടമ്പ കടക്കാന്‍ പെടാപ്പാട് പെട്ട് പ്രധാനമന്ത്രി

Britishmalayali
kz´wteJI³

യുകെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ തയ്യാറാക്കിയിരുന്ന പുതിയ പദ്ധതി പാര്‍ലിമെന്റ് നിരസിച്ചതോടെ മൂന്ന് മാസം കൂടി ബ്രെക്സിറ്റിന് ആയുസ് നീട്ടി നല്‍കാന്‍ ആലോചിച്ച് യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തി. എന്നാല്‍ താന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന ഒക്ടോബര്‍ 31ന് തന്നെ ബ്രെക്സിറ്റ്  എങ്ങനെയും നടപ്പിലാക്കുകയെന്ന കടമ്പ കടക്കാന്‍ പെടാപ്പാട് പെടുകയാണ് ഇപ്പോള്‍ ബോറിസെന്നും വെളിപ്പെട്ടിട്ടുണ്ട്. ഹൗസ് ഓഫ്  കോമണ്‍സിലൂടെ തന്റെ പദ്ധതിക്ക് അംഗീകാരം നേടിയെടുക്കാന്‍ ബോറിസിന് സാധിക്കാതെ വന്നതോടെയാണ് ബ്രെക്സിറ്റ് അടുത്ത വര്‍ഷം ഫെബ്രുവരി വരെയെങ്കിലും ദീര്‍ഘിപ്പിക്കുന്ന കാര്യം യൂറോപ്യന്‍ യൂണിയന്‍ പരിഗണിച്ച് വരുന്നതെന്നാണ് ഒരു ഡിപ്ലോമാറ്റിക് ഉറവിടം നല്‍കുന്ന സൂചന.

എന്നാല്‍ ബ്രിട്ടീഷ് പാര്‍ലിമെന്റ് ബോറിസിന്റെ ബ്രെക്സിറ്റ് പദ്ധതിക്ക് തീരെ പിന്തുണയേകില്ലെന്ന് തീര്‍ത്തും ഉറപ്പായതിന് ശേഷം മാത്രമേ ഇത്തരത്തില്‍ ബ്രെക്സിറ്റ് തീയതി നീട്ടുന്ന കാര്യം ബ്രസല്‍സ് പരിഗണിക്കുകയുള്ളുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ലണ്ടനില്‍ നടക്കുന്ന അടുത്ത സംഭവവികാസങ്ങള്‍ക്കനുസരിച്ച് മാത്രമേ തങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായ തീരുമാനമെടുക്കുകയുള്ളുവെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഡിപ്ലോമാറ്റുകളും ഒഫീഷ്യലുകളും ഞായറാഴ്ച റോയിട്ടേര്‍സിനോട് വ്യക്തമാക്കിയിരിക്കുന്നത്.

ഇത് പ്രകാരം ബ്രെക്സിറ്റിനായി നവംബറിന് ശേഷം ഒരു മാസം കൂടി അനുവദിക്കാനോ അല്ലെങ്കില്‍ ആറ് മാസം വരെ അധികമായി അനുവദിക്കാനോ തങ്ങള്‍ ആലോചിക്കുന്നുവെന്ന സൂചനയാണ് ഇവര്‍ നല്‍കിയിരിക്കുന്നത്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ അംബാസിഡര്‍മാര്‍ ഞായറാഴ്ച നിര്‍ണായകമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.എന്നാല്‍ ബ്രെക്സിറ്റ് തീയതി നീട്ടുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും ചുവട് വയ്പുകളെ കുറിച്ച് ഇവര്‍ ആലോചിച്ചുവോയെന്ന് വ്യക്തമല്ല.

പ്രധാനമന്ത്രിയുടെ ബ്രെക്സിറ്റ് പദ്ധതി ശനിയാഴ്ച ഹൗസ് ഓഫ് കോമണ്‍സ് തള്ളിക്കളഞ്ഞതിന് ശേഷമാണ് മേല്‍പ്പറഞ്ഞ നീക്കങ്ങളുണ്ടായിരിക്കുന്നത്.  ബോറിസിന്റെ പദ്ധതി തല്‍ക്കാലം അംഗീകരിക്കേണ്ടതില്ലെന്നും അതിന് പകരം ബ്രെക്സിറ്റ് തീയതി നീട്ടുകയാണ് വേണ്ടതെന്നുമാണ് പാര്‍ലിമെന്റ് തീരുമാനമെടുത്തിരിക്കുന്നത്. ബ്രെക്‌സിറ്റ് നീട്ടുന്നതുമായി ബന്ധപ്പെട്ട്  ടോറി എംപി ഒലിവര്‍ ലെറ്റ് വിന്‍ കൊണ്ടു വന്ന പ്രമേയം 306ന് എതിരെ 322 വോട്ടുകള്‍ക്കാണ് പാര്‍ലിമെന്റ് ശനിയാഴ്ച പാസാക്കിയിരിക്കുന്നത്.എന്നാല്‍ താന്‍ മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം ഒക്ടോബര്‍ 31ന് തന്നെ ബ്രെക്സിറ്റ് നടപ്പിലാക്കുമെന്ന ദൃഢനിശ്ചയത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബോറിസ് ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category