1 GBP = 91.30 INR                       

BREAKING NEWS

മാസഫീസ് കൊടുത്ത് ടെസ്‌കോ ക്ലബ് കാര്‍ഡ് പ്ലസ് സ്വന്തം ആക്കുന്നത് കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ? നെക്ടര്‍ കാര്‍ഡില്‍ വന്ന മാറ്റങ്ങള്‍ എന്തൊക്കെ? സൂപ്പര്‍ മാര്‍ക്കറ്റില്‍ ഷോപ്പ് ചെയ്യുന്നവര്‍ അറിയാന്‍

Britishmalayali
kz´wteJI³

മാസം തോറും 7.99 പൗണ്ട് ചാര്‍ജ് ഈടാക്കിക്കൊണ്ടുള്ള തങ്ങളുടെ പുതിയ ക്ലബ് കാര്‍ഡായ ടെസ്‌കോ ക്ലബ് കാര്‍ഡ് പ്ലസ് ഈ വര്‍ഷം അവസാനം ആരംഭിക്കുന്നുവെന്ന് ഒക്ടോബര്‍ രണ്ടിന് ടെസ്‌കോ പ്രഖ്യാപനം നടത്തിയിരുന്നുവല്ലോ. 7.99 പൗണ്ട് മാസവരിസംഖ്യ കൊടുത്ത് ഈ കാര്‍ഡ് സ്വന്തമാക്കുന്നത് കൊണ്ട് വല്ല പ്രയോജനവും ഉണ്ടോ എന്ന ചോദ്യം മിക്കവരുടെയും മനസില്‍ ഉയരുന്ന ചോദ്യമാണ്. ഇതിന് പുറമെ നെക്ടര്‍ കാര്‍ഡില് വന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ഇത്തരം കാര്‍ഡുകളിലൂടെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പ് ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ടുന്ന ചില കാര്യങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

മാസ വരിസംഖ്യ കൊടുത്ത് ടെസ്‌കോ ക്ലബ് കാര്‍ഡ് പ്ലസ് എടുത്താല്‍ മിക്ക സാധനങ്ങള്‍ക്കും വന്‍ ഡിസ്‌കൗണ്ട് ലഭിക്കുമെന്നാണ് ടെസ്‌കോ വാഗ്ദാനമേകിയിരിക്കുന്നത്. ഇതിന് പുറമെ  ഈ കാര്‍ഡിലൂടെ ടെസ്‌കോ മൊബൈല്‍ ഡാറ്റയും ഫോറിന്‍ എക്‌സേഞ്ച് ഫീസും കുറയുകയും ചെയ്യുമെന്നും ടെസ്‌കോ ഉറപ്പേകുന്നുണ്ട്. ക്ലബ് കാര്‍ഡ് ലോയല്‍റ്റി സ്‌കീമിന്റെ സബ്സ്‌ക്രിപ്ഷന്‍ വേര്‍ഷനാണിത്.പുതിയ കാര്‍ഡെടുത്താല്‍ രണ്ട് ബിഗ് ഷോപ്പ്‌സ് ഇന്‍ സ്റ്റോറില്‍ പത്ത് ശതമാനം ഇളവും തെരഞ്ഞെടുക്കപ്പെട്ട  ടെസ്‌കോ ബ്രാന്‍ഡ് ഇന്‍ സ്റ്റോറില്‍  പത്ത് ശതമാനം ഇളവും ലഭിക്കുമെന്നാണ് ടെസ്‌കോ വാഗ്ദാനം ചെയ്യുന്നത്.

ഇതിനായി ബിഗ്ഷോപ്പുകള്‍ ചുരുങ്ങിയത് ഇത്ര തുകയെങ്കിലും ചെലവഴിക്കണമെന്ന നിബന്ധന ഇല്ലെങ്കിലും ഓരോ ഷോപ്പിലും ലഭിക്കുന്ന പരമാവധി ഡിസ്‌കൗണ്ട് 20 പൗണ്ട് അല്ലെങ്കില്‍ മാസത്തില്‍ മൊത്തത്തില്‍ 40 പൗണ്ട് ആണെന്നും ടെസ്‌കോ വെളിപ്പെടുത്തുന്നു.ഈ കാര്‍ഡിലൂടെ മാസത്തില്‍ 32 പൗണ്ട് അല്ലെങ്കില്‍ വര്‍ഷത്തില്‍ 384 പൗണ്ട്  ലാഭിക്കാനാവും.ഇതിന് പുറമെ ഈ കാര്‍ഡ് എടുക്കുന്നതിലൂടെ ഇന്‍സ്റ്റോറുകളില്‍  തെരഞ്ഞെടുക്കപ്പെട്ട ടെസ്‌കോ ബ്രാന്‍ഡുകളില്‍ പത്ത് ശതമാനം ഇളവും ലഭിക്കും. എഫ് ആന്‍ഡ് എഫ്, ഫ്രെഡ് ആന്‍ഡ് ഫ്ലോ, ഗോ കുക്ക്, ടെസ്‌കോ പെറ്റ്, കറൗസെല്‍ ആന്‍ഡ് ഫോക്സ്, ഐവി എന്നിവയെ പോലുള്ള ബ്രാന്‍ഡുകളിലാണ് ഇത്തരത്തില്‍ പത്ത് ശതമാനം വിലയിളവ് ലഭിക്കുന്നത്.

ഇതിന് പുറമെ പുതിയ ടെസ്‌കോ ക്ലബ് കാര്‍ഡ് പ്ലസ് എടുക്കുന്നവര്‍ക്ക്  ഇരട്ടി ഡാറ്റയായിരിക്കും ടെസ്‌കോ മൊബൈലില്‍ നിന്നും ലഭിക്കാന്‍ പോകുന്നത്. ഇതിന് പുറമെ വിദേശങ്ങളില്‍ ടെസ്‌കോ ബാങ്ക് ക്രെഡിറ്ര് കാര്‍ഡ് യൂസര്‍മാര്‍ക്ക് ഫോറിന്‍ എക്‌സേഞ്ച് ഫീസ് കൊടുക്കേണ്ടി വരികയുമില്ല.  പത്ത് ശതമാനം വിലയിളവില്‍ നിന്നും ചില പ്രത്യേക ഉല്‍പന്നങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്നും നിയന്ത്രണങ്ങളേര്‍പ്പെടുത്തുമെന്നുമാണ് ടെസ്‌കോ വ്യക്തമാക്കുന്നത്. ക്ലബ് കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് ഒരു ആപ്പിലൂടെ  ലോയല്‍ സ്‌കീം ഉപയോഗിക്കാനും ഏത് സമയവും തങ്ങളുടെ സബ്സ്‌ക്രിപ്ഷന്‍ റദ്ദാക്കാനും സാധിക്കും.

നെക്ടര്‍ കാര്‍ഡില്‍ വരുത്തിയ മാറ്റങ്ങള്‍
അടുത്തിടെ മാറ്റങ്ങള്‍ വന്ന ലോയല്‍റ്റി സ്‌കീമില്‍ ടെസ്‌കോ ക്ലബ് കാര്‍ഡ് മാത്രമല്ല ഉള്‍പ്പെടുന്നത്. ഇതിന് പുറമെ നെക്ടര്‍ കാര്‍ഡിലും നിര്‍ണായകമായ മാറ്റങ്ങളുണ്ടാകാന്‍ പോവുകയാണ്.തങ്ങളുടെ സ്‌കീമില്‍ വന്‍ അഴിച്ച് പണി വരുത്തുന്നുവെന്നാണ് നെക്ടര്‍ അടുത്തിടെ പ്രഖ്യാപിച്ചിരിക്കുന്നത്.പുതിയ മാറ്റങ്ങള്‍ പ്രകാരം നെക്ടര്‍ കാര്‍ഡ് ഉടമകള്‍ക്ക്  വിവിധ തരം ഓഫറുകളാണ് നല്‍കാന്‍ പോകുന്നത്. നെക്ടര്‍ ആപ്പിലൂടെയും വെബ്സൈറ്റിലൂടെ യുമായിരിക്കും ഈ ഓഫറുകള്‍ നല്‍കുന്നത്. ഈഡീലുകള്‍ പോയിന്റുകള്‍ വര്‍ധിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ഇതിന് പുറമെ തങ്ങള്‍ ചെലവഴിക്കുന്ന പൗണ്ടുകളുടെ അടിസ്ഥാനത്തില്‍ ഷോപ്പര്‍മാര്‍ക്ക് പോയിന്റുകള്‍ നേടാനും ഇതിലൂടെ സാധിക്കും. പുതിയ ഓള്‍ ന്യൂ ഡിജിറ്റല്‍ നെക്ടര്‍കാര്‍ഡ് ഒരു ആപ്പിലൂടെ ടില്ലില്‍ സ്‌കാന്‍ ചെയ്യാനും ഇതിലൂടെ കസ്റ്റമര്‍മാര്‍ക്ക് തങ്ങളുടെ ഫോണ്‍ സയിന്‍സ്ബറിയിലും എസ്സോയിലും സ്‌കാന്‍ചെയ്യാനാവും. തല്‍ഫലമായി പ്ലാസ്റ്റി കാര്‍ഡ് കൊണ്ടു പോകുന്നത് അവസാനിപ്പിക്കാനും സാധിക്കും. ഈ പുതിയ സ്‌കീം ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ ഇത് ലഭ്യമാകാന്‍ ആഗ്രഹിക്കുന്നവര്‍ ആപ്പ് അപ്ഡേറ്റ് ചെയ്യുകയോ അല്ലെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യണം. ഇതിലൂടെ തങ്ങളുടെ പോയിന്റുകള്‍ എല്ലാം അവര്‍ക്ക് കാണാന്‍ സാധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category