1 GBP = 92.10 INR                       

BREAKING NEWS

കോയമ്പത്തൂര്‍ യാത്രകള്‍ സയനൈയ്ഡ് തെളിവുകള്‍ നശിപ്പിക്കാനോ? റോയിയുടെ മരണത്തിന് മുമ്പ് തന്നെ ജോളിയും ജോണ്‍സനും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന് സൂചന; ബി എസ് എന്‍ എല്‍ ജീവനക്കാരന്റെ മൊബൈല്‍ നമ്പരിലെ അന്വേഷണം അതിനിര്‍ണ്ണായകമാകും; റാണിയെ പ്രതിയാക്കില്ല; ഷാജുവിനെ പരിഗണിക്കുന്നത് മാപ്പുസാക്ഷിയാക്കാന്‍ തന്നെ; കൂടത്തായിയില്‍ ഇനിയുള്ള ജോളിയുടെ മൊഴിയെടുക്കല്‍ നിര്‍ണ്ണായകം

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടത്തായി കൊലക്കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് സൂചന. പ്രധാന പ്രതി ജോളി ജോസഫിന സിലി വധക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജോളിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. അതിന് ശേഷമാകും കൂടുതല്‍ അറസ്റ്റ്. ജോളിയുടെ ഭര്‍ത്താവ് ഷാജു, ഷാജുവിന്റെ അച്ഛന്‍ സഖറിയാസ് തുടങ്ങിയവര്‍ സംശയ നിഴലിലാണ്. ഷാജുവിന്റെ ആദ്യ ഭാര്യയാണ് സിലി. സിലിയുടെ മരണത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് പൊലീസിനോട് ഷാജു സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കേസില്‍ ഷാജുവിനെ മാപ്പുസാക്ഷിയാക്കാനും സാധ്യതയുണ്ട്. സഖറിയാസിനെതിരെ സംശയങ്ങളുണ്ട്. എന്നാല്‍ തെളിവൊന്നും കിട്ടിയിട്ടുമില്ല. സിലി കേസില്‍ ജോളിയെ ചോദ്യം ചെയ്ത ശേഷമാകും എല്ലാ കാര്യത്തിലും വ്യക്തത വരുത്തുക.

അതിനിടെ ജോളിയുടെ സുഹൃത്ത് ജോണ്‍സണിനെതിരെ അതിശക്തമായ തെളിവുകള്‍ പൊലീസിന് കിട്ടിയെന്നാണ് സൂചന. ജോളിയും ജോണ്‍സണും തമ്മിലെ അസ്വാഭാവിക ബന്ധം തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ കൊലപാതകങ്ങളില്‍ ജോണ്‍സണ് പങ്കുണ്ടോ എന്ന് വ്യക്തമായിട്ടില്ല. അറിയാമായിരുന്നോ എന്നതിലും വ്യക്തത വന്നിട്ടില്ല. അതിനിടെയാണ് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണ ശേഷം ജോണ്‍സണ്‍ മൊബൈല്‍ നമ്പര്‍ സ്വന്തം പേരിലേക്ക് മാറ്റിയെന്ന കണ്ടെത്തലെത്തുന്നത്. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണ്‍ ഇതിലൂടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ജോളിയും ജോണ്‍സനുമായി സൗഹൃദത്തിലായിരുന്നുവെന്ന് ജോണ്‍സണ്‍ പൊലീസിനോട് പറഞ്ഞിരുന്നു. ജോണ്‍സന്റെ പേരിലുള്ള സിം ആണ് ജോളി ഉപയോഗിച്ചിരുന്നതും. ഈ സാഹചര്യത്തില്‍ ജോണ്‍സണും കുടുങ്ങാനാണ് സാധ്യത. ജോളിയുടെ സുഹൃത്ത് റാണിക്കെതിരെ പൊലീസിന് കൊലപാതക കേസുമായി ബന്ധപ്പെട്ട തെളിവൊന്നും കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ റാണിയെ കേസില്‍ സാക്ഷിയാക്കാനാണ് സാധ്യത. എന്‍ ഐ ടിയിലെ വ്യാജ അദ്ധ്യാപക എന്ന വാദം തെളിയിക്കാനാകും ഇത്.

റോയിയുടെ മരണത്തിന് മുമ്പ് തന്നെ ജോളിയും ജോണ്‍സനും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നാണ് പുതിയ വിവരങ്ങള്‍. ഒരേ സമയം ജോളി ജോണ്‍സനുമായും ഷാജുവുമായും ബന്ധം സ്ഥാപിച്ചുവെന്നാണ് വിവരം. ഇവര്‍ പലപ്പോഴും വീട്ടില്‍ ജോളിയുടെ വീട്ടില്‍ എത്തിയിരുന്നതായും വിവരമുണ്ട്. ജോണ്‍സണോടായിരുന്നു ജോളിക്ക് കൂടുതല്‍ അടുപ്പം. റോയി മരിച്ച ശേഷം ഷാജുവിനെ വിവാഹം ചെയ്തത് സര്‍ക്കാര്‍ ജോലിയില്‍ കണ്ണുവച്ചാണ്. ഷാജുവിനെ വകവരുത്തി ആശ്രിത നിയമനത്തിലൂടെ ജോലി നേടാനായിരുന്നു ശ്രമം. ഇതിന് വേണ്ടി തന്നേയും കൊല്ലാന്‍ ജോളി ശ്രമിച്ചിരുന്നുവെന്ന് ഷാജു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജോണ്‍സണും കുടുംബവും പിണക്കത്തിലുമായിരുന്നു. ജോണ്‍സണിന്റെ ഭാര്യയേയും ജോളി കൊല്ലാന്‍ ശ്രമിച്ചു. ഷാജുവിനെ കൊന്ന് ജോണ്‍സണെ മൂന്നാം വിവാഹം ചെയ്യാനായിരുന്നു ജോളിയുടെ പദ്ധതിയെന്നാണ് സൂചന.

ജോളി ജോണ്‍സനെ കാണുന്നതിനു വേണ്ടിയാണ് കോയമ്പത്തൂരിലേക്കു പോയത്. രണ്ടു ദിവസം ജോളി കോയമ്പത്തൂരില്‍ താമസിച്ചു. ജോണ്‍സനൊപ്പം ജോളി ബെംഗളൂരുവില്‍ പോയിരുന്നതായും പൊലീസ് കണ്ടെത്തി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയിലൂടെയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഈ വര്‍ഷത്തെ ഓണാവധിക്കാലത്തായിരുന്നു ജോളിയുടെ കോയമ്പത്തൂര്‍ സന്ദര്‍ശനം. അതേസമയം കേസില്‍ ജോളി അറസ്റ്റിലായ ശേഷവും ജോണ്‍സണ്‍ കോയമ്പത്തൂരിലെത്തിയതായി അന്വേഷണ സംഘത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു. സയനൈഡ് കൈമാറ്റത്തിന്റെ തെളിവുകള്‍ നശിപ്പിക്കാനാണ് ഇതെന്ന സംശയവും ബലപ്പെടുന്നു. എന്‍ഐടിയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വിനോദയാത്ര പോകുന്നുവെന്ന് തെറ്റിധരിപ്പിച്ചിറങ്ങിയാണ് ജോളി കോയമ്പത്തൂരില്‍ ജോണ്‍സണുമൊത്ത് കറങ്ങിയത്.

ജോളിക്ക് സയനൈഡ് എത്തിച്ച് നല്‍കിയത് പ്രജികുമാറും മാത്യുവുമെന്നാണ് റിപ്പോര്‍ട്ട്. പ്രജികുമാറിന് സയനൈഡ് നല്‍കിയ കോയമ്പത്തൂരിലെ വ്യാപാരി രണ്ടുവര്‍ഷം മുമ്പ് മരിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. കോയമ്പത്തൂരിലെ ഈ വ്യാപാരിയില്‍ നിന്നു പേരാമ്പ്ര പാലേരി സ്വദേശിയായ സ്വര്‍ണപ്പണിക്കാരനാണു സയനൈഡ് വാങ്ങിയത്. ഇയാളില്‍ നിന്നാണു പ്രജികുമാറിനു സയനൈഡ് ലഭിക്കുന്നത്. ഇയാളെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വര്‍ണപ്പണിക്കെന്ന പേരിലാണു പ്രജികുമാര്‍ സയനൈഡ് വാങ്ങിയിരുന്നതെന്ന് ഇയാള്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കി. സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രണ്ടുദിവസം മുന്‍പാണ് കോയമ്പത്തൂരിലെത്തിയത്.

കൂടത്തായി ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചതിന്റെ പേരിലും ജോളിക്കെതിരെ കേസ് എടുക്കും. ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ ജോളിയെ സഹായിച്ചത് ജയശ്രീ വാര്യര്‍ ആയിരുന്നു. ജോളിക്ക് വേണ്ടി വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായിച്ചതിന്റെ പേരില്‍ ജയശ്രീ വാര്യര്‍ അന്വേഷണം നേരിടുന്നുണ്ട്.. ജയശ്രീയില്‍ നിന്നും പൊലീസ് നേരത്തെ മൊഴിയെടുത്തിരുന്നു. തന്റെ മകളെ കൊല്ലാനും ജോളി ശ്രമിച്ചിരുന്നതായി ജയശ്രീ പൊലീസിന് മൊഴി നല്‍കിയിരുന്നു. മകളുടെ വായില്‍ നിന്ന് നുരയും പതയും വന്നതായും ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് മാത്രം രക്ഷപ്പെട്ടതാണെന്നും ജയശ്രീ മൊഴി നല്‍കിയിരുന്നു.

റോയി തോമസ് കേസില്‍ റിമാന്റ് കാലാവധി അവസാനിച്ചതിനെതുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ജോളിയുടെയും മറ്റു പ്രതികളുടെയും റിമാന്റ് കാലാവധി നവംബര്‍ രണ്ടു വരെ കോടതി നീട്ടിയിരുന്നു. വെള്ളിയാഴ്ചയാണ് സിലി വധക്കേസില്‍ ജോളിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ജോളിയെയും ബന്ധുവായ എം. എസ്. മാത്യുവിനെയുമാണ് ഈ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. റോയിതോമസ് കേസിലെ മൂന്നാമത്തെ പ്രതിയായ പ്രജികുമാറിനെ ഈ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. ജോളിയില്‍ നിന്ന് കടുത്ത മാനസിക ശാരീരിക പീഡനങ്ങളുണ്ടായിരുന്നുവെന്ന് രണ്ടാംഭര്‍ത്താവ് ഷാജുവിന്റെയും കൊല്ലപ്പെട്ട സിലിയുടെയും മകന്‍ പൊലീസിന് മൊഴി നല്‍കി. വീട്ടില്‍ ഒറ്റപ്പെടുത്തി, രണ്ടാനമ്മ എന്ന രീതിയില്‍ എല്ലാ വിവേചനങ്ങളും കാണിച്ചിരുന്നുവെന്നും സിലിയുടെ മകന്‍ അന്വേഷണസംഘത്തോട് പറഞ്ഞതായാണ് വിവരം. സിലിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് മകന്‍ ജോളിയുടെ പീഡനത്തെക്കുറിച്ച് അന്വേഷണ ഉദ്ദ്യോഗസ്ഥരോട് പറഞ്ഞത്.

ജയശ്രീയുടെ കുഞ്ഞിനെ കൊല്ലാന്‍ താന്‍ രണ്ട് വട്ടം ശ്രമിച്ചിരുന്നു എന്നാണ് ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. ജോളിക്ക് ജയശ്രീയുമായി മാത്രമല്ല അവരുടെ കുടുംബവുമായും നല്ല ബന്ധമുണ്ടായിരുന്നു. എന്‍ഐടി അദ്ധ്യാപിക എന്ന പേരിലാണ് ഇവരുമായി ജോളി അടുത്ത ബന്ധം സ്ഥാപിച്ചെടുത്തത്. ജയശ്രീയുടെ വീട്ടില്‍ ജോളി നിരന്തര സന്ദര്‍ശകയായിരുന്നു. മകളെ പരിചരിക്കുന്നതടക്കമുള്ള സ്വാതന്ത്ര്യം ജോളിക്ക് ആ വീട്ടിലുണ്ടായിരുന്നു. മൂന്ന് മാസത്തെ ഇടവേളകളിലാണ് ജോളി രണ്ട് തവണ കുഞ്ഞിന് വിഷം കൊടുത്തുകൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇക്കാലത്ത് ജോളി കൂടത്തായിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ജോളിയെ കുറിച്ച് ജയശ്രീക്കോ വീട്ടുകാര്‍ക്കോ ഒരു വിധത്തിലുള്ള സംശയങ്ങളും ഉണ്ടായിരുന്നില്ല. വിഷം അകത്ത് ചെന്ന് തളര്‍ന്ന് വീണ കുഞ്ഞിനെ രണ്ട് തവണയും തക്ക സമയത്ത് ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് മാത്രമാണ് ജീവന്‍ രക്ഷിക്കാനായത്. ഒരു തവണ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരു തവണ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ കുട്ടിയെ പരിശോധിച്ച ശേഷം ശരീരത്തില്‍ വിഷം ചെന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. രണ്ട് തവണ കുഞ്ഞ് ബോധമറ്റ് വീണപ്പോഴും ജയശ്രീയുടെ വീട്ടില്‍ ജോളിയുണ്ടായിരുന്നു. ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ട് പോകാനും ജോളി മുന്നിലുണ്ടായിരുന്നു. നമ്മുടെ മോള് പോയി ജയശ്രീ ചേച്ചീ എന്ന് ഒരു തവണ ജോളി തന്നെ ഫോണില്‍ വിളിച്ച് കരയുകയും ചെയ്തുവെന്ന് പൊലീസ് കണ്ടെത്തി. ഇതിനൊപ്പം റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും ചര്‍ച്ചയായിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി പണം നല്‍കിയ തിരുവമ്പാടിയിലെ വ്യാപാരിക്ക് നഷ്ടമായത് അരക്കോടിയിലേറെ രൂപയാണ്. പലതവണ തിരികെ ചോദിച്ചിട്ടും കിട്ടാഞ്ഞതിനെ തുടര്‍ന്ന് ഒരു കോടിയോടടുത്ത് മൂല്യമുള്ള വസ്തു വിറ്റാണ് ഇയാള്‍ ബാധ്യത തീര്‍ത്തത്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിനെന്നു പറഞ്ഞാണ് ജോളി പണം വാങ്ങിയിരുന്നത്.

എന്നാല്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതിനൊപ്പം ചില ബിസിനസ് ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. പണം നല്‍കിയ വ്യാപാരി ഇടനിലക്കാര്‍ വഴി പലതവണ ഇതു തിരികെ ചോദിച്ചിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് വസ്തുവും വീടും കടമുറികളും വില്‍ക്കുകയായിരുന്നു. ഇതിന്റെ വിശദ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഒരു സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനും പല ഇടപാടുകളിലും പങ്കുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ പലരില്‍നിന്നായി പണം വാങ്ങി ജോളിക്കു കൈമാറിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category