1 GBP = 97.00 INR                       

BREAKING NEWS

ഏഴ് പേര്‍ കൂടി ഇന്നലെ ആകാശച്ചാട്ടം നടത്തിയതോടെ ബ്രിട്ടീഷ് മലയാളി ചാരിറ്റി സ്‌കൈ ഡൈവിങിന് സമാപനം; കാരുണ്യയഞ്ജത്തിനായി അണിനിരന്നത് 31 പേര്‍; അവശേഷിക്കുന്ന അഞ്ച് പേര്‍ പറന്നിറങ്ങുക പീന്നീട്

Britishmalayali
kz´wteJI³

കാലവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാക്കിയ അനിശ്ചിതത്വങ്ങള്‍ ക്കിടയിലും ആത്മവീര്യം കൈവിടാതെ നടത്തിയ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഇത്തവണത്തെ സ്‌കൈ ഡൈവിങ് ഇവന്റിന് സമാപനം.മഴമേഘങ്ങള്‍ ഒഴിഞ്ഞു നിന്ന സോള്‍സ്ബറിയിലെ പുലരിയില്‍ സ്റ്റാഫോര്‍ഡ്കാരന്‍ ജിമ്മി , ലഫ്ബറോ മലയാളി ടിനോ , മാഞ്ചസ്റ്റര്‍ മലയാളി ലൈജു, സതാംപ്ടണ്‍ മലയാളി റെയ്‌നോള്‍ഡ് ,സ്വിന്‍ഡനില്‍ എത്തിയ ചാരിറ്റി ട്രസ്റ്റി റോയ് സ്റ്റീഫന്റെ മകള്‍ സ്റ്റെന്‍സി , ബര്‍മിംഗ്ഹാം മലയാളി ജിജി വരിക്കാശ്ശേരി എന്നിവരും സ്‌കോട്ലന്‍ഡ്‌ലണ്ടിലെ പെര്‍ത്ത്‌ഷെയറില്‍ കിരണ്‍ വര്‍ക്കിയും അദ്ദേഹത്തിന്റെ സാഹസികത പൂര്‍ത്തിയാക്കിയതോടെയാണ് ഇത്തവണത്തെ സ്‌കൈ ഡൈവിങ് ഇവന്റിന് സമാപനമായത്. എഴ് പേരാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് വേണ്ടി ഇന്നലെ ഈ ചാരിറ്റിയജ്ഞത്തില്‍ പങ്കെടുത്തത്.

ഞായറാഴ്ച ഒഴിവു ദിവസമായതിനാല്‍ മിക്ക സ്‌കൈ ഡൈവേഴ്സും കുംടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഒപ്പമാണ് സ്‌കൈ ഡൈവ് ചെയ്യുവാന്‍ എത്തിയത്.ബര്‍മിങ്ഹാമില്‍ നിന്നെത്തിയ ജിജി വരിക്കാശേരിക്കൊപ്പമെത്തിയ സുഹൃത്തുക്കളും അവിചാരിതമായി സ്‌കൈ ഡൈവിങില്‍ പങ്കാളികളാകാന്‍ സാധിച്ചതിന്റെ ത്രില്ലിലാണ്. ജിജിയുടെ സുഹൃത്തും അയല്‍ക്കാരനും കൂടിയായ ജോജി ജോസഫ് ആണ് ജിജിക്കൊപ്പം സ്‌കൈ ഡൈവിങില്‍ പങ്കാളിയായത്. നഴ്‌സായി ജോലി ചെയ്യുന്ന ജിജി ഏറ്റുമാനൂര്‍ സ്വദേശിയാണ്. സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന പ്രീതി മോള്‍ ജോസഫ് ആണ് ജോജിയുടെ ഭാര്യ. കഴിഞ്ഞ 20 വര്‍ഷമായി യുകെയില്‍ ജോലി നോക്കുന്ന ജോജി സാമൂഹ്യ രംഗത്തും സജീവ പങ്കാളിയാണ്. അജി,ബാബു, സജു, എന്നിവരും ജോജിക്കും ജിജിക്കും ആവേശമാകാന്‍ എത്തിയിരുന്നു.
രാവിലെ എട്ടുമണിക്ക് തുടങ്ങിയ ആകാശച്ചാട്ടം ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെയാണ് അവസാനിച്ചത്. ഏകദേശം അര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ആകാശചാട്ടത്തില്‍ സോള്‍സബറിയില്‍ ആറ് പേര് പതിമൂവായിരം അടി ഉയരത്തില്‍ നിന്ന് ചാടിയപ്പോള്‍ സ്‌കോട്ട്ലന്‍ഡിലെ പെര്‍ത്ത്‌ഷെയറില്‍ 15000 അടിയില്‍ നിന്നാണ് കിരണ്‍ ചാടിയത്.സോള്‍സ്ബറിയില്‍ 16 പേര്‍ക്ക് കയറാവുന്ന വിമാനമാണ് ആകാശ ചാട്ടക്കാരുമായി പറന്നതെങ്കില്‍ സ്‌കോട്ട്ലന്‍ഡില്‍ മൂന്ന് പേര്‍ക്ക് കഷ്ടിച്ച് കേറാവുന്ന വിമാനത്തിലായിരുന്നു യാത്ര.

ചാരിറ്റിയുടെ വൈസ് ചെയര്‍മാനും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ ജഗദീഷ് നായര്‍, സെക്രട്ടറി ജോര്‍ജ്ജ് എടത്വാ, കണ്‍വീനര്‍ റോയ് സ്റ്റീഫന്‍ ബി. ഇ. എം തുടങ്ങിവര്‍ ഇന്നലത്തെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ട്രഷറര്‍ സൈമണ്‍ ജേക്കബ് ജോയിന്റ് സെക്രട്ടറി പ്രസന്ന ഷൈന്‍ തുടങ്ങിയവരും ശനിയാഴ്ച ഇവരോടോപ്പമുണ്ടായിരുന്നൂ.

കഴിഞ്ഞ മാസം 28 ന് സോള്‍സ്ബറിയിലെ പ്രതികൂല കാലാവസ്ഥ കൊണ്ട് മാറ്റിവയ്ക്കപ്പെട്ട സ്‌കൈ ഡൈവിങ് പിന്നീട് അഞ്ച് ഘട്ടങ്ങളിലായി ഇപ്പോള്‍പൂര്‍ത്തിയാക്കുകയായിരുന്നു.കേംബ്രിഡ്ജിലെ നോര്‍ത്ത് ലണ്ടന്‍ സ്‌കൈഡൈവിംഗ് ഏജന്‍സി , സോള്‍സബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷന്‍ സ്‌കോട്ട്ലന്‍ഡിലെ പാരഗണ്‍ സ്‌കൈഡൈവിംഗ് ഏജന്‍സി തുടങ്ങിയ സ്ഥലങ്ങളിലാണ് അഞ്ച് ഘട്ടങ്ങള്‍ നടന്നത്.

കേരളത്തിലെ സാമ്പത്തികമായി ബുദ്ധി മുട്ടുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനാണ് പ്രധാനമായും യുകെയില്‍ നിന്നും കേരളത്തില്‍ നിന്നുമുളള നിസ്വാര്‍ത്ഥമതികളും സേവന സന്നദ്ധരുമായ 36 പേര് ഈ കാരുണ്യ യജ്ഞത്തില്‍ പങ്കു ചേരുന്നത്. ഇതില്‍ മൊത്തം ഇതുവരെ 31 പേര്‍ ആണ് ആകാശച്ചാട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞു. കാലാവസ്ഥവ്യതിയാനത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28 ന് റദ്ദ് ചെയ്യപ്പെട്ടതിനാല്‍ നാട്ടിലേയ്ക്ക് തിരിച്ച ചാരിറ്റി ഫൗണ്ടേഷന്‍ ചെയമാന്‍ ഷാജന്‍ സ്‌കറിയ ഉള്‍പ്പെടെ അവശേഷിക്കുന്ന അഞ്ചുപേര്‍ പേര്‍ പിന്നീട് അവരുടെ ദൗത്യം നടത്തുന്നതാണ്.ഇതുവരെ 44,442.95 പൗണ്ടോളം ആണ് ഈ സ്‌കൈഡൈ ഡൈവിങ് വഴി ശേഖരിച്ചത്.സ്വിന്‍ഡന്‍ ആന്റ് വില്‍ഷെയര്‍ ചില്‍ഡ്രെന്‌സ് ഡഫ് സൊസൈറ്റി എന്ന പ്രാദേശിക ചാരിറ്റിയക്ക് 500 പൗണ്ട് ഈ ഫണ്ടില്‍ നിന്നും സംഭാവന നല്‍കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category