1 GBP = 92.10 INR                       

BREAKING NEWS

ഇടിമിന്നലായി ആദ്യ പെനാല്‍റ്റി; രണ്ടാം ഗോള്‍ പിറന്നത് തീപാറുന്ന ഹാഫ് വോളിയിലൂടെ; ബര്‍ത്തലോമി ഒഗ്‌ബെച്ചേയെന്ന നായകന്‍ നെഞ്ചുവിരിച്ചപ്പോള്‍ കടങ്ങള്‍ ഒരോന്നു വീട്ടാനാവുമെന്ന പ്രതീക്ഷയില്‍ ബ്ലാസ്റ്റേഴ്സ്; ആര്‍ത്തിരമ്പിയെത്തിയ കാണികള്‍ വിരുന്നൊരുക്കിയ മഞ്ഞപ്പടയ്ക്ക് സോഷ്യല്‍ മീഡിയയിലും അഭിനന്ദന പ്രവാഹം; എല്‍കോ ഷാട്ടോരിയുടെ ടീം കരുത്തുറ്റ സംഘമാകുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍

Britishmalayali
kz´wteJI³

കൊച്ചി: ആദ്യം ആര്‍ത്തലച്ചു പെയ്ത മഴയെ തോല്‍പിച്ചു. പിന്നെ ആര്‍ത്തിരമ്പി വന്ന എ.ടികെ.യെയും. ഐ.എസ്.എല്‍ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സ്വന്തം തട്ടകത്തില്‍ വിജയത്തുടക്കത്തിന് ചുക്കാന്‍ പിടിച്ചത് ക്യാപ്റ്റന്‍ ബര്‍ത്തലോമി ഒഗ്‌ബെച്ചേയുടെ മിന്നുന്ന രണ്ട് ഗോളുകളിലൂടെ. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ ജയം.ടീമിനെ വിജയതീരത്തെത്തിച്ചത്. ആദ്യത്തേത് പെനാല്‍റ്റിയില്‍ നിന്നും രണ്ടാമത്തേത് തകര്‍പ്പനൊരു ഹാഫ് വോളിയില്‍ നിന്നും.എടികെ 6ാം മിനിറ്റില്‍ ഗോളടിച്ചശേഷമായിരുന്നു കേരള ടീമിന്റെ തിരിച്ചുവരവ്. 3 ഗോളും ആദ്യപകുതിയില്‍. സ്‌കോര്‍ ഇങ്ങനെ ചുരുക്കാം: എടികെ: കാള്‍ മക്ഹ്യൂ (6'); ബ്ലാസ്റ്റേഴ്സ്: ഓഗ്ബെച്ചെ (30' പെനല്‍റ്റി), (45').


മുന്‍ സീസണുകളിലെ ബ്ലാസ്റ്റേഴ്സിനെയല്ല ഇന്നലെ കണ്ടത്. മധ്യനിര നിറഞ്ഞൊഴുകി. നര്‍സാരി ആദ്യ നിമിഷങ്ങളില്‍ മങ്ങിപ്പോയെങ്കിലും മലയാളിതാരം കെ. പ്രശാന്ത് തിമിര്‍ത്താടി. 2 പേരും ചേര്‍ന്നു വിങ്ങുകളില്‍ മിന്നിയപ്പോള്‍ കളിയുടെ ഭംഗിയൊഴുകി. എടികെ വിഷമിച്ചുപോയി.ക്യാപ്റ്റന്‍ ഓഗ്ബെച്ചെ തന്നെ കളിയിലെ താരം. പരുക്കിലാണ്, പരുങ്ങലിലാണ് എന്നു പറഞ്ഞ് കോച്ച് ഒളിച്ചുപിടിച്ച ബ്രസീലിയന്‍ താരം ജെയ്റോ റോഡ്രിഗസ് പ്രതിരോധത്തിലും ആക്രമണത്തിലും മികവുകാട്ടി കയ്യടി നേടി. മണിപ്പുര്‍ താരം ജീക്സണ്‍ സിങ്ങാണ് മികച്ച യുവതാരം.

പ്രശാന്തിന്റെ ക്രോസ് എടികെയുടെ ക്രോസ് ബാറിലിടിച്ചു മടങ്ങിയതുകണ്ടു കാണികള്‍ തലയില്‍ കൈവച്ച് ഇരുന്നതിനു പിന്നാലെ ആതിഥേയരുടെ ആദ്യഗോളെത്തി. ആദ്യമായി ഐഎസ്എല്‍ കളിക്കുന്ന ജെസല്‍ കാര്‍ണെയ്റോ തൊടുത്ത കോര്‍ണര്‍ കിക്കില്‍ എടികെ ഗോളി അരിന്ദം പരാജയപ്പെട്ടെന്നു തോന്നിയ നിമിഷം. ബ്ലാസ്റ്റേഴ്സിന്റെ ബ്രസീലിയന്‍ താരം ജെയ്റോ റോഡ്രിഗസിനെ പ്രണയ് ഹല്‍ദാര്‍ കുപ്പായത്തില്‍ പിടിച്ചു പിന്നില്‍നിന്നു വലിച്ചു താഴെയിടാന്‍ ശ്രമിച്ചു. റഫറി ആര്‍. ശ്രീകൃഷ്ണ പെനല്‍റ്റി സ്പോട്ടിലേക്കു വിരല്‍ ചൂണ്ടി, വിസിലടിച്ചു.

മരവിച്ചിരുന്ന അരലക്ഷം കാണികള്‍ ആര്‍ത്തുവിളിച്ചു. പെനല്‍റ്റി സ്പോട്ടിലേക്കു കയ്യില്‍ പന്തുമായി ഓഗ്ബെച്ചെ നടന്നു വരുന്നുണ്ടായിരുന്നു. മുന്‍ സീസണുകളില്‍ കാണാത്തൊരു കാഴ്ച.ഗോള്‍ എന്നുറപ്പു നല്‍കുന്ന ബൂട്ടുമായി ഒരാള്‍. ഓഗ്ബെച്ചെ കിക്കെടുത്തു. അരിന്ദം ശരിയായി കണക്കുകൂട്ടി, ഡൈവ് ചെയ്തു. പക്ഷേ നൈജീരിയന്‍ താരത്തിന്റെ വലതുകാലിന് മൂര്‍ച്ചയും വേഗവും കൂടുതലായിരുന്നു. വല കുലുങ്ങി. മഴയില്‍ കുതിര്‍ന്ന കലൂര്‍ സ്റ്റേഡിയം കുലുങ്ങി. ബ്ലാസ്റ്റേഴ്സ് ഒപ്പത്തിനൊപ്പം (11).

നാല്‍പത്തിയഞ്ചാം മിനിറ്റിയിലായിരുന്നു ഒഗബെച്ചെയുടെ വെടിയുണ്ട ഗോള്‍. വലതു പാര്‍ശ്വത്തില്‍ നിന്ന് പ്രശാന്താണ് ബോക്‌സിന്റെ മധ്യഭാഗത്തേയ്ക്ക് ഒരു താഴുന്നുപറന്ന ക്രോസ് കൊടുത്തത്. പ്രണോയ് ഹാല്‍ദാര്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. പന്തു ചെന്നെത്തിയത് ഒഗബെച്ചെയുടെ കാലില്‍. ഒരു തീപാറുന്ന ഹാഫ് വോളി പായിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല ഒഗബെച്ചെയ്ക്ക്. ബ്ലാസ്റ്റേഴ്‌സ് മുന്നില്‍

ആദ്യ മത്സരം, ആദ്യ ജയം... ബ്ലാസ്റ്റേഴ്സിന് ഉശിരന്‍ ഫലമാണ് ആദ്യമത്സരം നല്‍കിയത്. ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെടുക കൂടി ചെയ്താല്‍ എല്‍കോ ഷാട്ടോരിയുടെ ടീം കരുത്തുറ്റ സംഘമാകും. ഒന്നൊന്നര സ്ട്രൈക്കര്‍ എന്നു പറയാവുന്നൊരു 'മുതല്‍' ടീമില്‍ വന്നതാണ് വലിയ മാറ്റം.ഓഗ്ബെച്ചെയെപ്പോലൊരു മികച്ച സ്ട്രൈക്കര്‍ ബ്ലാസ്റ്റേഴ്സില്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. ആദ്യ മത്സരമായിട്ടും മോശമല്ലാത്ത ഒത്തിണക്കം കാട്ടാന്‍ ടീമിനായി.ശൈലിയിലും വന്നു മാറ്റം. തല കൊണ്ടു ഫുട്ബോള്‍ കളിപ്പിക്കാനറിയുന്ന കോച്ച് വന്നതും പ്ലസ് തന്നെ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category