1 GBP = 91.30 INR                       

BREAKING NEWS

അതിര്‍ത്തി കടക്കാതെ, മോര്‍ട്ടാറുകളും അത്യാധുനിക ബോഫോഴ്സ് പീരങ്കികളും ഉപയോഗിച്ച് തകര്‍ത്ത നാല് ഭീകര കേന്ദ്രങ്ങളും പാക് സൈനിക സംരക്ഷണയില്‍ ഉള്ളവ; പാക്ക് ഭീകര ഒളികേന്ദ്രങ്ങളും ആയുധപ്പുരകളും ഇന്ത്യയുടെ കൃത്യമായ നിരീക്ഷണത്തില്‍ തന്നെ; തകര്‍ത്തത് ലഷ്‌കറെ തയിബയുടേയും ജയ്ഷെ മുഹമ്മദിന്റേയും ക്യാമ്പുകള്‍; പ്രത്യാക്രമണത്തില്‍ ഭയന്ന് വിറച്ചത് പാക്ക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനം മുസാഫറാബാദിനു അടുത്തുള്ള നീലം താഴ്വര: പാക്കിസ്ഥാന് ഇന്ത്യ നല്‍കുന്നത് അടിക്ക് തിരിച്ചടിയെന്ന സന്ദേശം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ആര്‍ട്ടിലറി ഷെല്ലുകള്‍ കൊണ്ട് ഇന്ത്യന്‍ സൈന്യം നടത്തിയ കടന്നാക്രമണത്തില്‍ ഭയന്ന് വിറിച്ച് പാക്കിസ്ഥാന്‍. ബാലാക്കോട്ട് സൈനിക നീക്കത്തിനു ശേഷം അതിര്‍ത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തുന്ന ആദ്യ ആക്രമണമാണിത്. പാക്ക് അധിനിവേശ കശ്മീരിലെ നീലം താഴ്വരയില്‍ ജുറ, അത്മുഖം, കുന്ദല്‍സാഹി എന്നിവിടങ്ങളിലെ ഭീകര ക്യാംപുകളാണ് തകര്‍ത്തത്. 10 പാക്ക് സൈനികരെയും 35 ഭീകരരെയും വധിച്ചു. ഇനിയും വെടി നിര്‍ത്തല്‍ കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചാല്‍ നിയന്ത്രണ രേഖയ്ക്ക് അപ്പുറം വായു സേനയും കരസേനയും സംയുക്ത ഓര്‍പ്പറേഷന്‍ നടത്തും. പാക് അധീന കശ്മീരിലെ ലീപ താഴ്വരയിലാണ് നാല് ഭീകരക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ മൂന്നെണ്ണം പൂര്‍ണമായും തകര്‍ത്തു. നാലാമത്തേതിന് സാരമായ കേടുവരുത്തിയെന്ന് സേനാമേധാവി പറഞ്ഞു. നാവിക സേനയും അറേബ്യന്‍ കടലില്‍ സൈനികാഭ്യാസങ്ങള്‍ക്ക് തുടക്കമിടും. ഏത് സാഹചര്യത്തേയും നേരിടാന്‍ വേണ്ടിയാണ് ഇത്.

ഇന്ത്യന്‍ സൈന്യം തീരുമാനിക്കുന്ന സമയത്തും സ്ഥലത്തും തിരിച്ചടിക്കുമെന്നു സൈനിക വക്താവ് പറഞ്ഞു. ഇതിനു സൈന്യത്തിന് അവകാശമുണ്ടെന്നും പറഞ്ഞു. പാക്ക് ഒളികേന്ദ്രങ്ങളും ആയുധപ്പുരകളും ഇന്ത്യയുടെ കൃത്യമായ നിരീക്ഷണത്തിലാണെന്നതിന്റെ തെളിവാണു ഈ ആക്രണം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം അവിടേക്കു ഭീകരരെ കടത്തിവിടാന്‍ പാക്കിസ്ഥാന്‍ നിരന്തരം ശ്രമം നടത്തുന്നതായി അധികൃതര്‍ കണ്ടെത്തിയിരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 2050 തവണ. ജൂലൈയില്‍ 296 തവണയും ഓഗസ്റ്റില്‍ 307 തവണയും സെപ്റ്റംബറില്‍ 292 തവണയും പാക്കിസ്ഥാന്റെ പ്രകോപനമുണ്ടായി. ഇനി ഇത് അനുവദിക്കില്ലെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നിലപാട്. ഇതാണ് പ്രത്യാക്രമണത്തില്‍ നിഴലിക്കുന്നതും.

പാക് അധീന കാശ്മീരില്‍ 35 ഭീകരര്‍ വരെ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരത്താവളങ്ങള്‍ക്കും അവര്‍ക്കു പിന്തുണ നല്‍കുന്ന പാക്ക് സൈനിക പോസ്റ്റുകള്‍ക്കും നേരെ വന്‍ ആക്രമണമാണ് ഇന്ത്യന്‍ സൈന്യം നടത്തിയത്. തകര്‍ത്ത മുന്ന് ഭീകരത്താവളങ്ങളും നുഴഞ്ഞു കയറ്റക്കാരെ സജ്ജമാക്കി നിര്‍ത്താന്‍ വേണ്ടി പാക് സൈന്യം തയ്യാറാക്കിയതാണ്. അതിര്‍ത്തി ഗ്രാമങ്ങളില്‍ ശനിയാഴ്ച രാത്രി പാക്കിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ 2 ഇന്ത്യന്‍ സൈനികരും ഒരു നാട്ടുകാരനും മരണമടഞ്ഞിരുന്നു. നുഴഞ്ഞു കയറ്റം സജീവമാക്കാനാണ് ഇത്തരം വെടിവയ്പ്പുകള്‍. സാധാരണ അതിര്‍ത്തിയിലെ വെടിവയ്പ്പില്‍ കാര്യങ്ങളൊതുങ്ങും. എന്നാല്‍ പാക് അധിനിവേശ കാശ്മീരിലെ ക്യാമ്പുകളിലേക്ക് കൃത്യമായി തന്നെ ഇന്ത്യ ആര്‍ട്ടിലറി ഷെല്ലുകള്‍ ഉപയോഗിച്ച് കടന്നാക്രമണം നടത്തുകയായിരുന്നു.

2016 സെപ്റ്റംബറില്‍ നിയന്ത്രണരേഖയ്ക്കപ്പുറമുള്ള പാക് ഭീകരക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ 'മിന്നലാക്രമണ'വുമായി ഞായറാഴ്ചത്തേതിനെ താരതമ്യം ചെയ്യാനാവില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. തകര്‍ന്ന ഭീകരകേന്ദ്രങ്ങള്‍ പാക് സൈനിക സംരക്ഷണത്തിലായിരുന്നെന്ന് ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. അതിര്‍ത്തി കടക്കാതെ, മോര്‍ട്ടാറുകളും അത്യാധുനിക പീരങ്കികളും ഉപയോഗിച്ചായിരുന്നു തിരിച്ചടി. ഇതേ മേഖലയില്‍ കഴിഞ്ഞ ജൂലൈ 30-നും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. പാക് വെടിവയ്പ്പില്‍ അന്നും നിരവധി സാധാരണക്കാര്‍ക്കു പരുക്കേറ്റു. നിയമപരമായി ജമ്മു കശ്മീര്‍ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി മാറാന്‍ ദിവസങ്ങള്‍ ശേഷിക്കേയാണ് അതിര്‍ത്തിയില്‍ പാക് പ്രകോപനം. കശ്മീരിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ പാക് പിന്തുണയോടെ ഭീകരര്‍ നടത്തുന്ന നീക്കങ്ങളെ സൈന്യം ചെറുത്തുതോല്‍പ്പിച്ചിരുന്നു. അതിര്‍ത്തിയിലും കശ്മീര്‍ താഴ്വരയിലും കനത്ത ജാഗ്രത തുടരുന്നു. ഇതിനിടെയാണ് നിയന്ത്രണ രേഖയിലെ വെടിനര്‍ത്തല്‍ കരാര്‍ ലംഘനം.

അഞ്ചുകൊല്ലത്തിനിടെ പാക്കിസ്ഥാന്‍ ഏറ്റവുംകൂടുതല്‍ പ്രാവശ്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചവര്‍ഷമാണിത്. ഒക്ടോബര്‍വരെ 2,310 തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. 2018-ല്‍ ഇത് 1,629 ആയിരുന്നു. ഇക്കൊല്ലം ഒക്ടോബര്‍വരെ 147 ഭീകരരെ വധിച്ചെന്ന് സൈന്യം അറിയിച്ചു. പാക് അതിക്രമത്തില്‍ ഹവില്‍ദാര്‍ പദം ബഹാദൂര്‍ ശ്രേഷ്ഠ, റൈഫിള്‍മാന്‍ ഗാമില്‍ കുമാര്‍ ശ്രേഷ്ഠ എന്നിവരാണു വീരമൃത്യു വരിച്ചത്. തുടര്‍ന്ന് അര്‍ധരാത്രിക്കു ശേഷം ഇന്ത്യ തിരിച്ചടി ആരംഭിച്ചു. ലഷ്‌കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകളുടെ കേന്ദ്രങ്ങളാണ് തകര്‍ത്തത്.

കശ്മീരിലെ കുപ്വാര ജില്ലയിലെ ടാങ്ധറിന് എതിര്‍വശത്താണു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നീലം താഴ്വര. പാക്ക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിനു സമീപമാണിത്. ഇവിടെയുള്ള ക്യാമ്പുകളാണ് തകര്‍ത്തത്. അതിനിടെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നു കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അറിയിച്ചു. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരത്താവളങ്ങള്‍ക്കും പാക്ക് സൈനിക പോസ്റ്റുകള്‍ക്കും നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന്റെ വിവരങ്ങള്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ സൈന്യം ധരിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം പഞ്ചാബ് മേഖലയില്‍ ആളില്ലാ വിമാനങ്ങള്‍ ആയുധങ്ങള്‍ വര്‍ഷിച്ചിരുന്നു. കഴിഞ്ഞയാഴ്ച 2 ഇന്ത്യന്‍ സൈനികര്‍ ബാരാമുള്ളയിലും രജൗരിയിലും കൊല്ലപ്പെട്ടിരുന്നു. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് മുതല്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായ പ്രകോപനമാണ് നടക്കുന്നത്. കശ്മീരിലെ സമാധാനവും ഐക്യവും തകര്‍ക്കാനായി ഭീകരരുടെയും ചില ഏജന്‍സികളുടെയും നിര്‍ദേശമനുസരിച്ച് ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിനകത്തുള്ളവരും പുറത്തുള്ളവരും അതിലുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് മടങ്ങുമ്പോള്‍ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് അവരുടെ ശ്രമം. ഇതിനെയണ് സൈന്യം ചെറുക്കുന്നതെന്ന് ബിവിന്‍ റാവത്ത് പറയുന്നു.

കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധിതവണയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇതിനെതിരെയായിരുന്നു ആക്രമണം. പാക്കിസ്ഥാന്‍ തീര്‍ത്തും വെട്ടിലായി. ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു. ഇന്ത്യന്‍ സേനയുടെ ആക്രമണത്തില്‍ മുസഫറാബാദിലെ നൗസേരി മേഖലയിലും നീലം താഴ്വരയിലെ ജുറ മേഖലയിലുമാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായതെന്ന് പാക് അധീന കശ്മീര്‍ ഡെപ്യൂട്ടി കമീഷണര്‍ ബാദര്‍ മുനീര്‍ പറഞ്ഞു.

ഫെബ്രുവരിയില്‍ പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിന് പകരമായി ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയിരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ രണ്ടായിരത്തിലേറെ തവണ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചു. സൈനികരടക്കം 21 പേര്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായും സൈനികവൃത്തങ്ങള്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category