1 GBP = 91.30 INR                       

BREAKING NEWS

ഒരു വര്‍ഷത്തിനിടെ രാജ്യത്തിനായി ജീവന്‍ വെടിഞ്ഞത് 292 ഭടന്മാര്‍; മരിച്ചവരില്‍ സിആര്‍പിഎഫ്, ബിഎസ്എഫ് തുടങ്ങിയ അര്‍ധസൈനിക സേനാംഗങ്ങളും; പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 പേരുള്‍പ്പടെ സിആര്‍പിഎഫില്‍ മരിച്ചത് 67പേര്‍; സ്വാതന്ത്ര്യം നേടിയശേഷം ഈ ഓഗസ്റ്റ് വരെ രാജ്യത്താകെ 35,136 പൊലീസുകാര്‍ കൊല്ലപ്പെട്ടുവെന്നും കണക്കുകള്‍

Britishmalayali
kz´wteJI³

നാഗ്പുര്‍; ഒരു കൊല്ലത്തിനിടെ രാജ്യത്ത് ജീവത്യാഗം ചെയ്ത പൊലീസ് സേനാംഗങ്ങളുടെ എണ്ണം 292 ആയി. സിആര്‍പിഎഫ്, ബിഎസ്എഫ് തുടങ്ങിയ അര്‍ധസൈനിക സേനാംഗങ്ങള്‍ ഉള്‍പ്പെടെയാണിത്. ഭീകരവിരുദ്ധ വേട്ടയിലും മറ്റുമായി 2018 സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെ 292 പൊലീസ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് പൊലീസ് ദിനത്തോടനുബന്ധിച്ചു പുറത്തുവിട്ട കണക്ക് വെളിപ്പെടുത്തുന്നു.

ജീവത്യാഗം ചെയ്ത 292 പേരില്‍, കൂടുതല്‍ സിആര്‍പിഎഫില്‍ നിന്നാണ് 67. കഴിഞ്ഞ ഫെബ്രുവരിയില്‍ കശ്മീരിലെ പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 പേര്‍ ഉള്‍പ്പെടെയാണിത്.സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍, മഹാരാഷ്ട്ര പൊലീസില്‍ 20 പേര്‍ കൊല്ലപ്പെട്ടു. മേയില്‍ ഗഡ്ചിരോളി ജില്ലയില്‍ മാവോയിസ്റ്റ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട 15 പേര്‍ ഉള്‍പ്പെടെയാണിത്. ഛത്തീസ്ഗഡില്‍ 14 പേരും കര്‍ണാടകയില്‍ 12 പേരും കൊല്ലപ്പെട്ടു.

രാജ്യം സ്വാതന്ത്ര്യം നേടിയശേഷം ഈ ഓഗസ്റ്റ് വരെ രാജ്യത്താകെ 35,136 പൊലീസുകാര്‍ കൊല്ലപ്പെട്ടുവെന്നും കണക്കുകള്‍ പറയുന്നു.ബിഎസ്എഫ് 41, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് 23, ജമ്മു കശ്മീര്‍ പൊലീസ് 24 എന്നിങ്ങനെയാണ് ഈ കാലയളവില്‍ കൊല്ലപ്പെട്ട മറ്റു സേനാംഗങ്ങളുടെ എണ്ണം.1959 ഒക്ടോബര്‍ 21 നു ലഡാക്കില്‍ ചൈനീസ് പട്ടാളത്തിന്റെ വെടിയേറ്റ് 10 സിആര്‍പിഎഫ് ഭടന്മാര്‍ മരിച്ചു. 7 പേരെ തടവുകാരാക്കി. 3 ആഴ്ചയ്ക്കു ശേഷം കൊല്ലപ്പെട്ട 10 പേരുടെ മൃതദേഹങ്ങള്‍ ചൈന ഇന്ത്യയ്ക്കു കൈമാറി. വടക്കു കിഴക്കന്‍ ലഡാക്കില്‍ അവ ബഹുമതികളോടെ സംസ്‌കരിച്ചു. ഈ ജീവത്യാഗത്തിന്റെ സ്മരണ പുതുക്കുന്നതിന് എല്ലാവര്‍ഷവും ഒക്ടോബര്‍ 21 പൊലീസ് ദിനമായി ആചരിച്ചു വരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category