
തിരുവനന്തപുരം: അഭയ കേസിലെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് സാക്ഷിയുടെ ഒപ്പ് കൃത്രിമം നടത്തിയത് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞുവെന്ന് ഡല്‍ഹി ഫോററന്‍സിക് ലാബിലെ സീനിയല്‍ സയന്റഫിക് എക്സാമിനര്‍ ഡോ. എം എ അലി സിബിഐ കോടതിയില്‍ വിചാരണക്കിടെ മൊഴി നല്കി. ഡോ. എം എ അലിയെ പ്രോസിക്യൂഷന് 21-ാം സാക്ഷിയായിട്ടാണ് വിസ്തരിച്ചത്. അഭയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെയുള്ള വിചാരണയാണ് സിബിഐ കോടതിയില്‍ നടക്കുന്നത്. വിചാരണ നാളേയും തുടരും.
സിസ്റ്റര്‍ അഭയ മരിച്ച ദിവസം കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ വി വി അഗസ്റ്റിന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ സാക്ഷിയായി അയ്മനം സ്വദേശി ജോണ്‍ സ്കറിയ എന്നയാളുടെ ഒപ്പ് കൃത്രിമയമായി ഇട്ടത് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ജോണ്‍ സ്കറിയ പ്രോസിക്യൂഷന് സാക്ഷിയായി സിബിഐ കോടതിയില്‍ വിചാരണക്കിടയില്‍ മൊഴി നല്‍കിയിരുന്നു. ഇന്‍ക്വസ്ററ് റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തിയതിന് അഭയ കേസിലെ ആദ്യത്തെ പൊലീസ് അന്വേഷണ ഉദ്യോഗസ്ഥനായ വി വി അഗസ്റ്റിനെ തെളിവ് നശിപ്പിച്ചതിന് പ്രതിയാക്കി സിബിഐ കോടതിയില്‍ 2009 ല്‍ കുറ്റപത്രം നല്‍കിയിരുന്നു.
സിസ്റ്റര്‍ അഭയയുടെ മൃതദേഹത്തിന്റെ യഥാര്‍ഥ ഇന്‍ക്വസ്റ്റ് കീറിക്കളഞ്ഞ് പുതിയ ഇന്‍ക്വസ്റ്റ് തയ്യാറാക്കാന്‍ വി.വി.അഗസ്റ്റിന് നിര്‍ദ്ദേശിച്ചിരുന്നതായി സാക്ഷി മൊഴി കോടതിക്ക് കിട്ടിയിരുന്നു. ഇന്‍ക്വസ്റ്റില്‍ തിരിമറി നടത്തിയതിന് സിബിഐ. പ്രതിയാക്കിയ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ മുന്‍ എഎസ്ഐ.യായിരുന്നു വി.വി.അഗസ്റ്റിന്. പൊലീസ് സ്റ്റേഷനില്‍ വച്ചാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് സംഭവദിവസം അഗസ്റ്റിനൊപ്പം സ്ഥലം സന്ദര്‍ശിച്ച ഹെഡ് കോണ്‍സ്റ്റബിളായ എം.എം.തോമസ് കോടതിയില്‍ മൊഴിനല്‍കിയിരുന്നു. ആദ്യ ഇന്‍ക്വസ്റ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹത്തില്‍ നൈറ്റി മാത്രമേയുള്ളൂ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇത് തിരുത്തിയാണ് അടിവസ്ത്രമുള്‍പ്പെടെയുള്ളവ ഉണ്ടായിരുന്നതായി പുതിയ ഇന്‍ക്വസ്റ്റ് തയ്യാറാക്കിപ്പിച്ചത്. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ സ്കറിയ എന്ന പൊലീസുകാരന്റെ കൈപ്പടയും വി.വി.അഗസ്റ്റിന്റെ ഒപ്പും സാക്ഷി തിരിച്ചറിഞ്ഞു.
കുറ്റപത്രത്തിലെ എട്ടാം സാക്ഷിയും പ്രോസിക്യൂഷന്റെ നാലാം സാക്ഷിയുമാണു തോമസ്. യഥാര്‍ഥ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തിരുത്തി പുതിയ റിപ്പോര്‍ട്ടാണു രേഖപ്പെടുത്തിയതെന്നു തോമസ് സിബിഐക്കും മൊഴി നല്‍കിയിരുന്നു. 2008ല്‍ വിവി അഗസ്റ്റിന് ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവസ്ഥലം സന്ദര്‍ശിച്ചപ്പോള്‍ അടുക്കളയില്‍ ഒരു കൈക്കോടാലി ഉണ്ടായിരുന്നു. ഫ്രിഡ്ജ് വാതില്‍ തുറന്നനിലയിലായിരുന്നു. സിസ്റ്റര്‍ അഭയയുടെ ചെരുപ്പ് രണ്ടിടത്തായി കിടന്നിരുന്നു. സിസ്റ്ററിന്റെ ശിരോവസ്ത്രം കതകിന്റെ കുറ്റിയില്‍ ഉടക്കിക്കിടക്കുന്ന നിലയിലായിരുന്നു. വെള്ളംനിറഞ്ഞ കുപ്പി മൂടിയില്ലാതെ വാര്‍ന്ന് ഒഴുകിക്കൊണ്ടിരുന്നെന്നും സാക്ഷി മൊഴിനല്‍കിയിരുന്നു.ആ മൊഴിക്ക് കരുത്ത് പകരുന്നതാണ് ഫോറന്‍സിക് ലാബിലെ ഡോക്ടറുടെ മൊഴി.
ആദ്യം ലോക്കല്‍ പൊലീസും പിന്നെ ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. 1993 മാര്‍ച്ച് 29ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. തെളിവില്ലെന്ന കാരണത്താല്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കില്ലെന്ന നിലപാടിനെ തുടര്‍ന്ന് 1996ല്‍ അന്വേഷണം അവസാനിപ്പിക്കുന്നതിന് സിബിഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിച്ചു. തുടര്‍ന്ന് 1999ലും 2005ലും ഇതേ ആവശ്യം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. 15 വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കല്‍ എക്സാമിനേഷന് ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതായി റിപ്പോര്‍ട്ടു വന്നതോടെയാണ് കേസ് വീണ്ടും സജീവമായത്.
ഇതിനിടെ സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുന്‍ എഎസ്ഐ വി.വി. അഗസ്റ്റിന് 2008 നവംബര്‍ 25ന് ആത്മഹത്യ ചെയ്തു.സിബിഐ ചോദ്യം ചെയ്ത അഗസ്റ്റിനെ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയില്‍ കോട്ടയം ചിങ്ങവനം ചാലച്ചിറയിലെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സിബിഐയാണെന്ന് പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ് മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെടുത്തു. അഭയയുടെ മരണത്തിന്റെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ എ.എസ്.ഐയായിരുന്നു അഗസ്റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന് ശേഷം ആദ്യം പയസ് ടെന്ത് കോണ്‍വെന്റിലെത്തിയ അഗസ്റ്റിന് കേസ് സംബന്ധിച്ച നിര്‍ണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന ആപോരണവും ഉയര്‍ന്നിരുന്നു. പല തവണ സിബിഐ അഗസ്റ്റിനെ ചോദ്യം ചെയ്തിരുന്നു. അഗസ്റ്റിന്റെ മൊഴികള്‍ പലതും വൈരുധ്യം നിറഞ്ഞതായിരുന്നു.
1992 മാര്‍ച്ച് 27നാണ് കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ പൊത്തുമ്പതുകാരിയായ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയോ കൊലപാതകമോ? ഈ ചോദ്യത്തിന് പിന്നാലെ അന്വേഷണങ്ങള്‍ നിരവധി നടന്നു. സഭയുമായി ബന്ധപ്പെട്ട മറ്റ് പല കേസുകളും ചരിത്രമായി മാറിയപ്പോള്‍ ഇന്നും കോടതിയിലും മാധ്യമ റിപ്പോര്‍ട്ടുകളിലും നിറഞ്ഞ് നില്‍ക്കുകയാണ് അഭയ കേസ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam