1 GBP = 94.40 INR                       

BREAKING NEWS

ഒരു യക്ഷിക്കഥ: ഭാഗം ആറ്

Britishmalayali
ജെപി

മഴ ഗൗനിക്കാതെ കാറില്‍ നിന്നിറങ്ങി ഞാന്‍ ഗേറ്റിനടുത്തേക്ക് ചെന്നു. ഈയിടെ വാങ്ങിക്കൊടുത്ത ബി എം ഡബ്‌ള്യു കാര്‍ ഗേറ്റിനോട് ചേര്‍ന്ന കോണ്‍ക്രീറ്റ് പോസ്റ്റില്‍ ചേര്‍ത്ത് ഒട്ടിച്ച് വെച്ചിരിക്കുകയാണ്. 

ഞാനെന്ത് പറയും എന്ന ഭയമാണ് ഭാര്യയുടെ കണ്ണുകളില്‍ കണ്ടത്. തല്‍ക്കാലം ഒന്നും പറയണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. എന്തെങ്കിലും പറഞ്ഞാല്‍ അത് കൂടി പോകും. താക്കോല്‍ വാങ്ങി വണ്ടിയെടുത്ത് മാറ്റി പാര്‍ക്ക് ചെയ്തു. 

അന്ന് രാത്രി വൈകുന്നത് വരെ ആരുമൊന്നും മിണ്ടിയില്ല. ആരും വിശപ്പിനെ കുറിച്ചോ, ഭക്ഷണത്തെ കുറിച്ചോ അന്വേഷിച്ചില്ല. പക്ഷെ എല്ലാവരുടെയും വയറുകള്‍ കത്തി കരിയുന്നുണ്ടായിരുന്നു. 

ഒടുവില്‍ ഗൗരവത്തിന്റെ പിടി വിടുവിച്ച് ഞാന്‍ തന്നെ അടുക്കളയില്‍ കയറി. ഫാമില്‍ നിന്നും വാങ്ങിയ നാല് ഫ്രഷ് ബര്‍ഗറുകളെടുത്ത്  ഓവനിലെ  ഗ്രില്ലിലേക്ക് വെച്ചു. 

ഒരു ബൗളില്‍ അടിയിലായി ട്യൂണയും, അതിന് മേലെ മാഷ്ഡ് പൊട്ടറ്റോയും, അതുക്കും മേലെ വേവിച്ച ബീറ്റ്റൂട്ടും ഓരോ ലെയറിനുമിടയില്‍ മയോണൈസും നിറച്ച് എല്ലാത്തിനും മേലെ കുറച്ച് വൈറ്റ് വൈനും ഒഴിച്ച് തണുക്കാന്‍ വേണ്ടി ഫ്രീസറിലേക്ക് വെച്ചു. 

ബര്‍ഗര്‍ റെഡിയായപ്പോഴേക്കും സാലഡ്  തണുത്ത്  കഴിഞ്ഞിരുന്നു.

ഫുഡ് റെഡിയായപ്പോള്‍ ഫാമിലി വാട്ട്‌സാപ്പില്‍ മെസ്സേജ് ഇട്ടു. പക്ഷെ ആരും നോക്കിയതായി കണ്ടില്ല. എല്ലാവരുടെയും മനസ്സിന്റെ പിരിമുറുക്കം അയഞ്ഞിട്ടുണ്ടാവില്ല. 

ഭക്ഷണം തയ്യാറാകുമ്പോള്‍ അടിക്കാനുള്ള മണിയുടെ ചരടില്‍ പിടിച്ചൊന്ന് വലിച്ചതും മേലെ മൂന്ന് മുറികളിലും കാല്‍പ്പെരുമാറ്റം കേട്ട് തുടങ്ങി. 

ഭക്ഷണം കഴിഞ്ഞ്  കിടക്കാന്‍ നേരം ഞാന്‍ ഭാര്യയോട് ചോദിച്ചു. 

''ഇത്രേം നല്ലൊരു കാറ് നീയെന്തിനാ ആ പോസ്റ്റില്‍ കൊണ്ടുപോയി ഉരച്ചത്? അത്യാവശം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുണ്ടായിരുന്നല്ലോ? '

കുറെ നേരം അവളൊന്നും മിണ്ടിയില്ല. അവളുടെ മൗനം കണ്ടിട്ട് ഞാനും തിരിഞ്ഞ്  കിടന്നു. 

''ഞാന്‍ ശരിക്കും പാര്‍ക്ക് ചെയ്തതാ. പക്ഷെ ശരിയായില്ല എന്നൊരു തോന്നല്‍. ആരോ എന്നെ നിര്‍ബന്ധിച്ച് വീണ്ടും വീണ്ടും വണ്ടി നീക്കിയിടാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.''

ഞാന്‍ പിന്നെയൊന്നും പറഞ്ഞില്ല. ഏതായാലും പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച പ്രഭിയാവില്ല. കറുത്ത വസ്ത്രമണിഞ്ഞ സ്ത്രീയാണോ, അതോ മാന്‍ഷനില്‍ കണ്ട നിഴലുകളാണോ അവളെ അങ്ങനെ പ്രേരിപ്പിച്ചത്? നല്ലൊരു ഉറക്കത്തിനായി ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. 

അന്ന് രാത്രി ഞാനൊരു സ്വപ്നം കണ്ടു. ഇരുട്ട് നിറഞ്ഞ ഒരു മുറിയില്‍ ഞാന്‍ തറയില്‍ ഇരിക്കുകയാണ്. എനിക്ക് മുന്‍പില്‍ ഉയരം കുറഞ്ഞ ഒരു ടേബിള്‍. ടേബിളില്‍ ഒരു മെഴുകുതിരി കത്തി നില്‍പ്പുണ്ട്. എനിക്കെതിരില്‍ പ്രഭിയും ഇരിക്കുന്നു. 

''നിങ്ങള്‍ക്ക് ആരോടാണ് സംസാരിക്കേണ്ടത്?''

ഞാന്‍ ആലോചിച്ചു. അപ്പന്‍, 'അമ്മ, അമ്മാവന്‍ അല്ലെങ്കില്‍ അമ്മായി.....
ഒരുപാടുപേരൊന്നും ബന്ധുക്കള്‍ക്കിടയില്‍ നിന്നും മരിച്ച് പോയിട്ടില്ല. എന്തായാലും അമ്മയോട് സംസാരിക്കാം. 

പ്രഭി എന്തൊക്കെയോ പിറുപിറുത്ത് കൊണ്ടിരുന്നു. ഇരുട്ടിലേക്ക് വിരല്‍ ചൂണ്ടി അവര്‍ മന്ത്രം പോലെ ഉച്ചരിച്ചു. മെഴുകുതിരിയുടെ നാളങ്ങള്‍ കാറ്റില്‍ പെട്ട് അണയുവാന്‍ വെമ്പല്‍ കൊണ്ടു. അടച്ചിട്ട മുറിയില്‍ എവിടന്നാണ് കാറ്റ്? 

പെട്ടന്ന് തണുത്ത ഒരു കരം എന്നെ സ്പര്‍ശിച്ചു. ഭയം കൊണ്ടു വിറച്ച് ഞാന്‍ ഇരുന്ന തറയില്‍ നിന്നും ചാടിയെഴുന്നേറ്റു. 

പെട്ടന്നുണ്ടായ അനക്കത്തില്‍ ഉറക്കം നഷ്ടപ്പെട്ട് ഭാര്യ തല ഉയര്‍ത്തിനോക്കി. 

''നിങ്ങള് കെടക്കണില്ലേ? സമയെത്രയായി?''

ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്ക് വലിയ പ്രസക്തി ഇല്ലാത്തത്‌പോലെ അവള്‍ കിടന്ന് വീണ്ടും കൂര്‍ക്കം വലിക്കാന്‍ തുടങ്ങി. സമയം രണ്ടു മണി. ഉറങ്ങാന്‍ ഇനിയും നാല് മണിക്കൂര്‍ ബാക്കിയുണ്ട്. 

രാവിലെ ആറ് മണിക്ക് അലാം ഓഫ് ചെയ്തെങ്കിലും എഴുന്നേല്‍ക്കാന്‍ മനസ്സ് വരുന്നില്ല. വെള്ളിയാഴ്ച പൊതുവെ അലസത കൂടുതലാണ്. 

വാതിലില്‍ ആരോ തട്ടുന്നുണ്ടോ എന്നൊരു തോന്നല്‍. ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് ആരായിരിക്കും? 

വേഗം വസ്ത്രമെല്ലാം നേരെയാക്കി, ബാത്‌റൂമില്‍ കയറി, മുഖമൊന്ന് കഴുകി, വായിലിത്തിരി വെള്ളമെടുത്ത് കുലുക്കി തുപ്പി, താഴെയിറങ്ങി വാതില്‍ തുറന്നതും രണ്ട് പോലിസുകാരെ കണ്ട് ഞാന്‍ അമ്പരന്ന് പോയി. 
തുടരും ........

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam