1 GBP = 91.30 INR                       

BREAKING NEWS

ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം മൊട്ടിട്ടു; പിന്നെ ഭര്‍ത്താവ് ജോലിക്കു പോകുന്നതോടെ സമയം ചെലവിടുന്നത് കാമുകനൊപ്പം; മൂന്നു കുട്ടികളുടെ പിതാവായ കാമുകനുമൊത്തുള്ള രഹസ്യ വേഴ്ച ഭര്‍ത്താവ് കണ്ടതും ശാസിച്ചതും പകയായി; ഇതോടെ ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ പദ്ധതിയൊരുക്കിയത് ഭാര്യ മുന്നിട്ട് തന്നെ; പാര്‍ട്ടിക്കെന്ന് പറഞ്ഞു വിളിച്ചു വരുത്തി കുടുപ്പിച്ച് കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത് കാമുകന്‍; കൊലപാതകികള്‍ കുടുങ്ങിയത് വൈരുദ്ധ്യ മൊഴികളില്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി; ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവം പുറംലോകത്തെത്തിയത് പെലീസിന്റെ വിശദമായ അന്വേഷണത്തോടെ. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 39കാരനായ ദയ റാം എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദയയുടെ ഭാര്യയായ അനിതയും കാമുകന്‍ അര്‍ജുനുമാണ് കുറ്റക്കാരെന്ന് പൊലീസ് കണ്ടെത്തി. ഒരുമിച്ച് ജീവിക്കാനായിട്ടാണ് അര്‍ജുനും അനിതയും ചേര്‍ന്ന് ദയയെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് ദയയും അനിതയും രാജേന്ദര്‍ നഗറിലേക്ക് താമസം മാറുന്നത്. എല്ലാ ദിവസവും ജോലിക്കായി ദയ രാവിലെ തന്നെ വീടുവിട്ടിറങ്ങും. ഇതോടെ അയല്‍വാസിയായ സ്ത്രീയുമായായിരുന്നു അനിതയുടെ ചങ്ങാത്തം. അവരുടെ കുട്ടിയെയും നോക്കി സംസാരിച്ചാണ് സമയം ചെലവിട്ടിരുന്നത്. 2015 വാലന്റൈന്‍ ദിനത്തിന് രണ്ട് ദിവസം മുമ്പാണ് അനിത അയല്‍വാസിയായ അര്‍ജുനെ(34) കാണുന്നത്. ഇരുവര്‍ക്കും ഒറ്റ നോട്ടത്തില്‍ തന്നെ പ്രണയം മൊട്ടിടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പിന്നാലെ ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയങ്ങളില്‍ സല്ലാപം അര്‍ജുനൊപ്പമാക്കി മാറ്റി അനിത.

ഈ വര്‍ഷം തുടക്കത്തോടെ ഒരുമിച്ച് ജീവിക്കാന്‍ അനിതയും അര്‍ജുനും തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ഇതിനിടെ അനിതയുടെ പെരുമാറ്റത്തില്‍ ഭര്‍ത്താവ് ദയയ്ക്ക് സംശയം തോന്നിയിരുന്നു. ഒരിക്കല്‍ ഉച്ച ഭക്ഷണത്തിന് എത്തിയ ദയ കിടപ്പുമുറിയില്‍ അര്‍ജുനെ കണ്ടതോടെ കാര്യം വ്യക്തമായി.അനിതയെ താക്കീത് ചെയ്യുകയും അര്‍ജുനെ ഭീഷണിപ്പെടുത്ത് പറഞ്ഞയയ്ക്കുകയുമാണ് ദയ ചെയ്തത്. എന്നാല്‍ ഇത് ഇരുവര്‍ക്കും വലിയ പകയാക്കി. കൗമാരക്കാരനായ കുട്ടിയുടെ ഭാവി കണക്കിലെടുത്തായിരുന്നു ദയയുടെ നീക്കം. പിന്നീട് കാമുകീകാമുകന്മാര്‍ ദയയെ ഇല്ലാതാക്കാന്‍ പദ്ധതിയൊരുക്കുകയായിരുന്നു. അതിന് മുന്‍ കൈയ് എടുത്തത് ഭാര്യയും.

മൂന്ന് കുട്ടികളും ഭാര്യയും അര്‍ജുനുണ്ടെങ്കിലും ഇവര്‍ വെസ്റ്റ്ബംഗാളിലായിരുന്നതിനാല്‍ അത് കമിതാക്കള്‍ അത് പ്രശ്‌നമാക്കിയില്ല. ഒക്ടോബര്‍ 16ന് അര്‍ജുന്‍ ദയയെ ഒരു പാര്‍ട്ടിക്ക് ക്ഷണിച്ചു. തുടര്‍ന്ന് നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ മുകളില്‍ കൊണ്ട് പോവുകയും മദ്യം നല്‍കുകയും ചെയ്തു. മദ്യ ലഹരിയിലായ ദയയെ അര്‍ജുന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. 45 അടി ഉയരത്തില്‍ നിന്നും വീണ ദയ തലയടിച്ച് മരിക്കുകയായിരുന്നു.

ദയയുടെ പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്ത ശേഷം ബാറ്ററി കളയുകയും അര്‍ജുന്‍ അനിതയുടെ കൈയില്‍ കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് അന്വേഷിക്കുകയാണെങ്കില്‍ ദയ ഫോണ്‍ കൊണ്ടുപോയിരുന്നില്ലെന്ന് പറയണമെന്നും പറഞ്ഞു.ഒക്ടോബര്‍ 17ന് മൃതദേഹം കണ്ടെത്തിയ വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിക്കുന്നത്. മൃതദേഹത്തിന് സമീപം ഒരു ബാഗ് പൊലീസ് കണ്ടെത്തി. ഭക്ഷണമുള്ള ചോറ്റ് പാത്രവും മഫല്‍റും ചില പേപ്പറുകളും ബാറ്ററിയും പൊലീസ് കണ്ടെത്തി. ടെറസില്‍ നിന്നും മദ്യവും ഗ്ലാസും പൊലീസ് കണ്ടെത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണവും ആരംഭിച്ചു.

സംഭവ സ്ഥവത്ത് നിന്നും ലഭിച്ച പേപ്പറില്‍ കുറിച്ചിരുന്ന മൂന്ന് ഫോണ്‍ നമ്പറുകളാണ് പൊലീസിന് മൃതദേഹം തിരിച്ചറിയാന്‍ സഹായകമായത്. ദയയുടെ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറുകളായിരുന്നു ഇത്. പൊലീസ് ദയയുടെ ഫോണ്‍ വിശദമായി പരിശോധിക്കുകയും അനിതയെയും മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്യുകയും ചെയ്തു. അനിതയുടെ മൊഴികളിലെ വൈരുദ്ധ്യം പൊലീസ് ശ്രദ്ധിച്ചു. മാത്രമല്ല ദയയെ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത് അര്‍ജുനാണെന്നും കണ്ടെത്തി. തുടര്‍ന്ന് അനിതയുമായി അര്‍ജുന് ബന്ധമുണ്ടെന്നും കണ്ടെത്തിയതോടെ പ്രതികളെ പൊലീസ് കുടുക്കുകയായിരുന്നു. ഇരുവരെയും ചോദ്യം ചെയ്യുകയും ഇവര്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു.ഇരുവരെയും ചോദ്യം ചെയ്യുകയും ഇവര്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category