1 GBP = 91.30 INR                       

BREAKING NEWS

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കുന്നത് ചെറുപ്പക്കാരായ പുരുഷ അദ്ധ്യാപകര്‍; സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളുകളില്‍ ഇനിമുതല്‍ അദ്ധ്യാപികമാരെയും 50 വയസിന് മുകളിലുള്ള അദ്ധ്യാപകന്മാരെയും നിയമിക്കാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍

Britishmalayali
kz´wteJI³

ജയ്പൂര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളുകളില്‍ ഇനി ചെറുപ്പക്കാരായ അദ്ധ്യാപകര്‍ ഉണ്ടാകില്ല. അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന വിദ്യാലയങ്ങളില്‍ നിന്നും ചെറുപ്പക്കാരായ പുരുഷ അദ്ധ്യാപകരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അദ്ധ്യാപികമാരെയും 50 വയസ്സിന് മുകളിലുള്ള അദ്ധ്യാപകന്മാരെയും മാത്രമേ ഇനി ഗേള്‍സ് സ്‌കൂളുകളില്‍ നിയമിക്കൂ. മുതിര്‍ന്ന അദ്ധ്യാപകരുടെ അടുത്ത് പെണ്‍കുട്ടികള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ സുഗമമായി പങ്കുവെക്കാനാവുമെന്ന നിരീക്ഷണത്തിലാണ് പരിഷ്‌കാരം.

തിരുമാനത്തിനെതിരെ അദ്ധ്യാപക സംഘടനകള്‍ രംഗത്ത് വന്നു. ചുരുക്കം ചില അദ്ധ്യാപകര്‍ ചെയ്ത കുറ്റത്തിന് എല്ലാവരെയും മോശക്കാരാക്കുന്നത് ശരിയല്ലെന്നും സര്‍ക്കാരിന്റെ തെറ്റായ ചിന്താഗതിയാണ് ഇതിന് പിന്നിലെന്നും അദ്ധ്യാപക സംഘടനാ നേതാക്കള്‍ പറയുന്നു.

എന്നാല്‍ പരിഷ്‌കാരം കൂടിയാലോചനകളിലൂടെ മാത്രമേ നടപ്പിലാക്കൂ എന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. അദ്ധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തിയശേഷമേ തീരുമാനം നടപ്പാക്കൂവെന്ന് വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിങ് ദൊട്ടാസ്റ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category