1 GBP = 91.30 INR                       

BREAKING NEWS

ഷിബു മാത്യു എട്ടുകാട്ടില്‍ ഗവര്‍ണര്‍ ജനറല്‍; സഞ്ജു ജോയി ഡെപ്യൂട്ടി ഗവര്‍ണര്‍; ന്യൂകാസില്‍ മാന്‍ അസോസിയേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Britishmalayali
kz´wteJI³

ന്യൂകാസില്‍: വ്യത്യസ്തമായ പ്രവര്‍ത്തന ശൈലി കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് യുകെയിലെ മലയാളി കൂട്ടായ്മകളില്‍ പ്രമുഖ സ്ഥാനത്തേക്ക് ഉയര്‍ന്ന ന്യൂകാസിലിലെ മാന്‍ അസോസിയേഷന് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇക്കഴിഞ്ഞ ദിവസം നടന്ന ആനുവല്‍ ജനറല്‍ ബോഡി മീറ്റിങ്ങില്‍ വച്ചാണ് പുതിയ ഭരണഘടന അനുസരിച്ചുള്ള തിരഞ്ഞെടുപ്പു നടന്നത്. ഗവര്‍ണര്‍ ജനറല്‍ ആയി ഷിബു മാത്യു എട്ടുകാട്ടില്‍, ഡെപ്യൂട്ടി ഗവര്‍ണര്‍ ജനറല്‍ ആയി സഞ്ജു ജോയി എന്നിവര്‍ യഥാക്രമം തിരഞ്ഞെടുക്കപ്പെട്ടു. അക്കൗണ്ടന്റ്മാരായി പോപ്സണ്‍ എബ്രഹാം, ജോഷി മാത്യു എന്നിവരെയും ആര്‍ട്സ് സെക്രട്ടറിമാരായി ജൂബി എം. സി, ജോമാ ബിജു എന്നിവരും യുക്മ പ്രധിനിധി ആയി വര്‍ഗീസ് തെനംകാല, പിആര്‍ഓ ആയി സിമി ഷൈമോന്‍, കിഡ്സ് കോഡിനേറ്റര്‍ ആയി ബ്രീസ് ബിജു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. അഡൈ്വസേഴ്സ് ആയി എല്‍ദോസ് പോള്‍, ജിബി ജോസ് എന്നിവരെയും തിരഞ്ഞെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category