1 GBP = 91.00 INR                       

BREAKING NEWS

റാഞ്ചിയിലും വിജയം റാഞ്ചാന്‍ ഇന്ത്യ; ഉമേഷിന്റെയും ഷമിയുടെയും അതിമാരക ബൗളിങ്; രണ്ടാം ഇന്നിങ്സിലും നിലംതൊടാനാകാതെ ദക്ഷിണാഫ്രിക്ക; ഇന്നിങ്സ് ജയം ഉറപ്പിച്ച ഇന്ത്യയ്ക്ക് വീഴ്ത്താന്‍ രണ്ടു വിക്കറ്റുകള്‍ക്കൂടി മാത്രം; പരിക്കേറ്റ സാഹ മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായപ്പോള്‍; ഉമേഷിന്റെ ഏറു കൊണ്ടുവീണ എല്‍ഗറും കൂടാരം കേറി

Britishmalayali
kz´wteJI³

റാഞ്ചി: ഇന്ത്യയുടെ കണിശതയ്യാര്‍ന്ന ബൗളിങ് മികവിന് മുന്നില്‍ മുട്ടിടിക്കുന്ന ദക്ഷിണാഫ്രിക്കെയാണ് മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ കണ്ടതെങ്കില്‍ അതിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു രണ്ടാം ഇന്നിങ്സിലും. ഉമേഷിന്റെയും ഷമിയുടെയും തീപാറും പന്തുകള്‍ക്ക് എതിരാളികള്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്നിങ്സ് വിജയം ഉറപ്പിച്ച് ഇന്ത്യ. ആദ്യ ആറ് ബാറ്റ്സ്മാന്മാരില്‍ രണ്ടക്കം കടന്നത് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ഡീന്‍ എല്‍ഗാര്‍(16) മാത്രം. രണ്ടാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡീകോക്കിനെ(5) മടക്കി ഉമേഷ് യാദവാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ തിരിച്ചടി നല്‍കിയത്.

335 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിലും തകര്‍ന്നടിയുകയായിരുന്നു. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന പരിതാപകരമായ നിലയിലാണ്. ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇനിയും 203 റണ്‍സ് കൂടി വേണം. ഡിബ്രുയിനും(30) ആന്റിച്ച് നോര്‍ജെയു(5)മാണ് ക്രീസില്‍. സ്‌കോര്‍ ഇന്ത്യ 497/9, ദക്ഷിണാഫ്രിക്ക 162, 132/8.

ആദ്യ ഇന്നിങ്സിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സും. ആദ്യ ഇന്നിങ്സിലെ ടോപ് സ്‌കോററായ സുബൈല്‍ ഹംസയെ(0) ഷമി ബൗള്‍ഡാക്കി. ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെയും(4), ടെംബാ ബാവുമയെയും(0) ഷമിയും ഹെന്റിച്ച് ക്ലാസനെ(5) ഉമേഷയും മടക്കിയതോടെ ദക്ഷിണാഫ്രിക്ക കൂട്ടത്തകര്‍ച്ചയിലായി. വാലറ്റത്ത് ജോര്‍ജ് ലിന്‍ഡെയും(27), ഡെയ്ന്‍ പെഡിറ്റും(23), ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് ദക്ഷിണാഫ്രിക്കയെ 100 കടത്തിയത്. ഇന്ത്യക്കായി ഷമി മൂന്നും ഉമേഷ് രണ്ടും ജഡേജയും അശ്വിനും ഒരോ വിക്കറ്റുമെടുത്തു.

നേരത്തെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ഒന്നാം ഇന്നിങ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരുഘട്ടത്തില്‍പോലും മികച്ച കൂട്ടുകെട്ടുണ്ടാക്കാനായില്ല. മൂന്നാം ദിനം തുടക്കത്തിലെ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെ(1) മടക്കി ഉമേഷ് യാദവാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്.

പിന്നാലെ ബാവുമയും(32), ഹംസയും(62) ചേര്‍ന്ന് 91 റണ്‍സ് കൂട്ടുകെട്ടിലൂടെ ദക്ഷിണാഫ്രിക്കയെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും ജഡേജയുടെയും ഷഹബാസ് നദീമിന്റെയും സ്പിന്നിന് മുന്നില്‍ ദക്ഷിണാഫ്രിക്ക കറങ്ങി വീണു. ഇന്ത്യക്കായി ഉമേഷ് മൂന്നും ഷമിയും ജഡേജയും നദീമും രണ്ട് വീതവും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 12 ഓവറില്‍ 48 റണ്‍സ് വഴങ്ങിയ അശ്വിന് വിക്കറ്റൊന്നും ലഭിച്ചില്ല. രണ്ടു വിക്കറ്റ് മാത്രം ബാക്കിനില്‍ക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറിേനക്കാള്‍ 203 റണ്‍സ് പിന്നിലാണ് സന്ദര്‍ശകര്‍. രണ്ടു ദിവസത്തെ കളി ശേഷിക്കെ ദക്ഷിണാഫ്രിക്ക ഇന്നിങ്സ് തോല്‍വി ഉറപ്പിച്ചു കഴിഞ്ഞു. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പര തൂത്തുവാരുന്നതിന്റെ വക്കിലാണ് ഇന്ത്യ.

ബാറ്റിങ്ങിനിടെ പരുക്കേല്‍ക്കുന്ന താരത്തിനു പകരക്കാരനായി ടീമിലെ പന്ത്രണ്ടാമനെ ബാറ്റിങ്ങിന് ഇറക്കുന്ന 'കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് ' ആയെത്തിയ തെയുനീസ് ഡിബ്രൂയിനാണ് ഒന്‍പതാമനായി ക്രീസിലെത്തിയത്. ഉമേഷിന്റെ ഏറുകൊണ്ട് പരിക്കേറ്റ ഡീന്‍ എല്‍ഗറിന് പകരമാണ് താരം ക്രീസിലെത്തിയത്. ഡെയ്ന്‍ പീറ്റിനെ കൂട്ടുപിടിച്ച് ഡിബ്രൂയിന്‍ ഏഴാം വിക്കറ്റില്‍ 31 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പീറ്റിനെ ജഡേജ മടക്കി. 73 പന്തില്‍ രണ്ടു ഫോറും ഒരു സിക്സും സഹിതം 23 റണ്‍സെടുത്ത പീറ്റിനെ ജഡേജ ക്ലീന്‍ ബോള്‍ ചെയ്തു. മൂന്നു ഫോറുകളോടെ കഗീസോ റബാദ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അശ്വിന്‍ തിരിച്ചടിച്ചു.

രവീന്ദ്ര ജഡേജയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോള്‍ 16 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം നേടിയ 12 റണ്‍സായിരുന്നു റബാദയുടെ സമ്പാദ്യം. പിന്നീടെത്തിയ ആന്റിച് നോര്‍ജെയെ കൂട്ടുപിടിച്ച് ഡിബ്രൂയിന്‍ പ്രതിരോധം തീര്‍ത്തതോടെ വിജയത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് നാലാം ദിനത്തിലേക്ക്.അതേസമയം മറുവശത്ത്, ദക്ഷിണാഫിക്കന്‍ ഇന്നിങ്സിലെ 27ാം ഓവറില്‍ രവിചന്ദ്രന്‍ അശ്വിന്റെ പന്ത് കയ്യില്‍ കൊണ്ടാണ് സാഹയ്ക്ക് വിരലിനു പരുക്കേറ്റത്. ഇതോടെ കളമൊഴിഞ്ഞ സാഹയ്ക്കു പകരം വിക്കറ്റ് കാക്കാനെത്തിയത് പന്തും. പരമ്പയില്‍ ഇന്ി സാഹയ്ക്ക് കളിക്കാനാകില്ല എന്നാണ് ലഭിക്കുന്ന വിവരം.

എന്താണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍?
മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ തലയില്‍ പന്തിടിച്ചു പരുക്കേറ്റാല്‍ മറ്റൊരു താരത്തെ പകരക്കാരനായി ഇറക്കുന്ന നിയമത്തെയാണു കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ എന്നു വിളിക്കുന്നത്. പരുക്കേറ്റ താരത്തെ പിന്‍വലിച്ചതിനുശേഷം പകരക്കാരനായി പുതിയ താരത്തെ ഇറക്കുന്നതാണു നിയമം. പകരക്കാരനായി കളിക്കുന്ന താരത്തിനു ബാറ്റിങ്ങും ബോളിങും ചെയ്യാന്‍ തടസ്സമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category