1 GBP = 92.60 INR                       

BREAKING NEWS

ബൈക്കുകളുടെ ലോക്ക് തകര്‍ത്ത് അഞ്ചു മിനിറ്റിനുള്ളില്‍ സ്റ്റാര്‍ട്ട് ചെയ്തു കടന്നുകളയും; ഇഷ്ടം ബുള്ളറ്റിനോട് മാത്രം; ഒന്നരലക്ഷത്തിന്റെ ബുള്ളറ്റ് അവസാനം വിറ്റത് 6000 രൂപയ്ക്ക്; മോഷണം ഹരമാക്കിയ 18കാരന്‍ ക്രൈംബ്രാഞ്ചിന്റെ പിടിയില്‍; യാസിന്റെ മോഷണങ്ങളെല്ലാം കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കാനെന്നും അന്വേഷണ സംഘം

Britishmalayali
kz´wteJI³

തൃശൂര്‍: ബുള്ളറ്റ് മോട്ടര്‍ സൈക്കിളുകള്‍ മാത്രം തിരഞ്ഞെടുത്തു മോഷ്ടിക്കുന്ന കൗമാരക്കാരന്‍ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പിടിയില്‍. ഗുരുവായൂര്‍ സ്വദേശി മുഹമ്മദ് യാസീന്‍ (18) ആണ് പിടിക്കപ്പെട്ടത്. യുവാവിന് മോഷണം ഹരമെന്നാണ് പൊലീസ് പറയുന്നത്. ബുള്ളറ്റിനോട് പ്രത്യേക ഇഷ്ടമുള്ള യാസീന്‍ അതു മാത്രമെ മോഷ്ടിക്കാറുള്ളു. ഇങ്ങനെ കവര്‍ച്ച ചെയ്യുന്ന ബൈക്കുകള്‍ യുവാവ് തുച്ഛമായ തുകയ്ക്കാണ് മറിച്ചുവിറ്റിരുന്നത്. ഇത്തരത്തില്‍ നിരവധി മോഷണങ്ങളാണ് കൗമാരക്കാരന്‍ നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്.

എടപ്പാളില്‍ നിന്നു മോഷ്ടിച്ച ഒന്നരലക്ഷം രൂപയുടെ മോട്ടോര്‍ സൈക്കിള്‍ ആറായിരം രൂപയ്ക്കാണ് യാസീന്‍ മറിച്ചുവിറ്റത്. ഒരുമാസം മുന്‍പു മോഷ്ടിച്ച മറ്റൊരു മോട്ടര്‍ സൈക്കിള്‍ 20,000 രൂപയ്ക്കു വിറ്റെന്നും പൊലീസ് കണ്ടെത്തി. ഒരുമാസം മുന്‍പ് പൊന്നാനിയില്‍ നിന്നാണ് യാസീന്‍ ബുള്ളറ്റ് മോഷ്ടിച്ചത്. നാലുദിവസം മുന്‍പ് എടപ്പാളിലും മോഷണം നടത്തി. ബൈക്കുകളുടെ ലോക്ക് തകര്‍ത്ത് 5 മിനിറ്റിനുള്ളില്‍ സ്റ്റാര്‍ട്ട് ചെയ്തു കടന്നുകളയുന്നതാണ് യാസീന്റെ രീതി. കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കാനാണ് മോഷണം നടത്തി പണം സമ്പാദിച്ചതെന്നു യാസീന്‍ പൊലീസിനോടു പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category