1 GBP = 92.60 INR                       

BREAKING NEWS

അറ്റകുറ്റപ്പണിക്കിടെ 26ാം നിലയില്‍ നിന്ന് ലിഫ്റ്റ് പതിച്ചത് അഞ്ചാം നിലയിലേക്ക്; ഇരുമ്പുപാളി വീണ് ഇടതു കൈ മുട്ടിന് താഴെ അറ്റുവീണു; അറ്റുപോയ കൈ അഞ്ചാം നിലയില്‍ നിന്ന് കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചത് ഐസ് പെട്ടിയിലിട്ട്; തുന്നിച്ചേര്‍ത്ത കൈ ഫ്ളേറ്റിന് ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍വ്വ സ്ഥിതിയില്‍ പ്രവര്‍ത്തിപ്പിക്കാം; മലയാളി യുവാവിന് ദുബായില്‍ അത്ഭുതകരമായ രണ്ടാം ജന്മം

Britishmalayali
kz´wteJI³

ദുബായ്: ദുബായില്‍ എലവേറ്റര്‍ (ലിഫ്റ്റ്) മെക്കാനിക്കായ തൃശൂര്‍ സ്വദേശി ഫ്ളേറ്റിന്‍ ബേബിയുടെ ജീവിതത്തിലേക്കുള്ള മടങ്ങി വരവ് അത്ഭുതവും അതിലേറെ വേദനകള്‍ അടങ്ങുന്നതുമാണ്. അത്തരത്തലുള്ള അപകടമാണ് ഈ യുവാവിനെ ദുബായില്‍ കാത്തിരുന്നത്. ജീവിതം നല്ലരീതിയില്‍ മുന്നോട്ട് പോകുമ്പോഴാണ് ഇടിത്തീയായി അതുവരെ അന്നം തന്നിരുന്ന തൊഴിലില്‍ നിന്ന് അപകടം വരുന്നത്.

ബഹുനില കെട്ടിടത്തിന്റെ 26ാം നിലയില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലിഫ്റ്റ് അഞ്ചാം നിലയിലേയ്ക്ക് പതിക്കുകയും ഫ്ളേറ്റിന്റെ ഇടതു കൈ അറ്റുപോകുകയും ചെയ്തു. വന്‍ അപകടത്തില്‍ നിന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന ഈ 33കാരന്‍ ദുബായ് റാഷിദ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരോട് ഉള്ളറിഞ്ഞ് നന്ദി പറയുകയാണ്. മരണത്തിന്റെ പടിവാതിക്കല്‍ നിന്നാണ് ഫ്ളേറ്റ് മടങ്ങിയെത്തിയത്.

ദുബായിലെ ഒരു ഹോട്ടലില്‍ സെപ്റ്റംബര്‍ 28നായിരുന്നു അപകടം. 26ാം നിലയില്‍ നിന്ന് ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കെയുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അഞ്ചാം നിലയിലേയ്ക്ക് താന്‍ പതിക്കുകയായിരുന്നുവെന്ന് ഫ്ളേറ്റിന്‍ ബേബി പറഞ്ഞു. പിന്നീട് എനിക്കൊന്നും ഓര്‍മിയില്ല. ലിഫ്റ്റിന്റെ ഇരുമ്പുപാളി വീണ് ഇടതു കൈ മുട്ടിന് താഴെ അറ്റുവീണു. കൂടെ ജോലി ചെയ്തിരുന്നവര്‍ സഹായത്തിനായി മുറവിളി കൂട്ടുന്നത് കേട്ടിരുന്നു. സൈറ്റിലുണ്ടായിരുന്ന ഒരു പുരുഷ നഴ്സ് ഉടന്‍ ആംബുലന്‍സ് വിളിച്ചു ഫ്ളേറ്റിനെ കയറ്റി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

അറ്റുപോയ കൈ അഞ്ചാം നിലയില്‍ നിന്ന് കണ്ടെത്തി ഐസ് പെട്ടിയിലിട്ടാണ് ആശുപത്രിയിലെത്തിച്ചത്. ഡോ.ഹാമദ് ബദാവി, ഡോ.മുഹമ്മദ് അലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ തന്നെ കൈ തുന്നിച്ചേര്‍ക്കുകയും രക്തയോട്ടം സാധ്യമാക്കുകയും ചെയ്തു. നാലു മണിക്കൂറെടുത്താണ് കൈ തുന്നിച്ചേര്‍ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഇത്തരം സാഹചര്യത്തില്‍ രോഗിയുടെ ആരോഗ്യ സ്ഥിതി വളരെ ഗുരുതരമായിരിക്കുമെന്നതാണ് വെല്ലുവിളിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വൈകിട്ട് ഏഴിന് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 10.30നാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് പിറ്റേന്ന് വൈകിട്ട് തുടര്‍ ശസ്ത്രക്രിയയും നടത്തി.

ഈ മാസം 16ന് ആശുപത്രി വിട്ട ഫ്ളേറ്റിന്‍ കഴിഞ്ഞ മൂന്നാഴ്ചയായി ചെറിയ തോതില്‍ കൈകൊണ്ട് വ്യായാമവും ചെയ്തുവരുന്നു. ഇനി 10 ദിവസം കൂടി കൈയില്‍ പ്ലാസറ്റര്‍ തുടരേണ്ടതുണ്ടെന്ന് ഡോ.ബദാവി പറഞ്ഞു. ചുരുങ്ങിയത് ഒരു വര്‍ഷം കഴിഞ്ഞാലേ ഫ്ളേറ്റിന് കൈ പൂര്‍വ സ്ഥിതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ഭാര്യ റോസാണ് ഫ്ളേറ്റിനെ പരിചരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category