1 GBP =93.80 INR                       

BREAKING NEWS

സയനൈഡ് കൊടുത്തുകൊന്ന് സിലിയുടെ ആഭരണങ്ങള്‍ കൈക്കലാക്കി; 40 പവനും പുല്ലൂരാംപാറ ധ്യാന കേന്ദ്രത്തിലെ കാണിക്കവഞ്ചിയില്‍ ഇട്ടെന്ന ഷാജുവിന്റെ വെളിപ്പെടുത്തല്‍ കള്ളമെന്ന് പൊലീസ്; അന്നമ്മയെ കൊന്നും സ്വര്‍ണം കൈവശപ്പെടുത്തി; പഠന യോഗ്യതയെ റോയിയുടെ അമ്മ സംശയിച്ചതും പ്രതികാരമായി; വിദ്യാഭ്യാസവും ജോലിയും കാഴ്ചയുമില്ലാത്തവന്റെ ഭാര്യയെന്ന് വളിച്ചുള്ള കളിയാക്കലും അമ്മായി അമ്മയെ വകവരുത്തി; മനഃശാസ്ത്രജ്ഞനെ കാണണമെന്ന് ജോളി; കൂടത്തായിയില്‍ ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണ്ണായകം

Britishmalayali
kz´wteJI³

കോഴിക്കോട്: ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ 40 പവന്‍ കാണാനില്ല. പള്ളിയില്‍ 40 പവന്‍ നേര്‍ച്ചയിട്ടുവെന്നാണ് ഷാജു ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ ഇത് ജോളി ജോസഫ് തട്ടിയെടുത്തുവെന്നാണ് ആരോപണം. അതിനിടെ ജോളി ജോസഫ് ഭര്‍ത്താവിന്റെ അമ്മയായ അന്നമ്മ തോമസിനെ കൊലപ്പെടുത്തിയ ശേഷം അവരുടെ സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയെന്നു പൊലീസ് കണ്ടെത്തുകാണ്. അന്നമ്മയുടെ മരണശേഷം ആഭരണങ്ങള്‍ കാണാതായെന്നു മകള്‍ രഞ്ജി തോമസ് പൊലീസിനു മൊഴി നല്‍കിയിരുന്നു.

അന്നമ്മ മരിച്ചു മൂന്നാം ദിവസം 'രഞ്ജിക്ക് ഇനി ഈ വീട്ടില്‍ അവകാശമൊന്നുമില്ല' എന്നു ജോളി തന്നോടു പറഞ്ഞെന്നും രഞ്ജിയുടെ മൊഴിയിലുണ്ട്. പണത്തിന്റെയും സ്വര്‍ണത്തിന്റെയും കണക്കുകള്‍ എഴുതിവച്ചിരുന്ന അന്നമ്മയുടെ ഡയറിയും മരണത്തിനു ശേഷം കാണാതായി.പൊന്നാമറ്റം വീട്ടിലെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് അന്നമ്മയായിരുന്നു. ഭര്‍ത്താവിന്റെയും തന്റെയും പെന്‍ഷന്‍ തുകയും ഇവരാണു കൈകാര്യം ചെയ്തിരുന്നത്. അന്നമ്മ മരിച്ചാല്‍ കുടുംബത്തിന്റെ നിയന്ത്രണം തന്റെ കയ്യിലെത്തുമെന്നു കരുതിയാണു ജോളി അവരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വിലയിരുത്തുന്നു.

ഇതിനൊപ്പം തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് അന്നമ്മയ്ക്കു സംശയങ്ങള്‍ ഉണ്ടെന്നു ജോളി മനസ്സിലാക്കിയിരുന്നു. അന്നമ്മയുടെ 3 മക്കളില്‍ ഏറ്റവും വിദ്യാഭ്യാസം കുറവ് ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിനായിരുന്നു. റോയിയുടെ കാഴ്ചയ്ക്കും ചില പ്രശ്നങ്ങളുണ്ടായിരുന്നു. ജോലിയില്ലാതിരുന്ന റോയ് തുടങ്ങിയ വ്യവസായങ്ങളെല്ലാം പരാജയപ്പെട്ടു. ഇതെല്ലാം ചൂണ്ടിക്കാട്ടി വീട്ടിലും ബന്ധുവീടുകളിലെ ചടങ്ങുകളിലും അന്നമ്മ റോയിയെ തരംതാഴ്ത്തി സംസാരിക്കുമായിരുന്നു. ഇതാണ് തനിക്ക് അന്നമ്മയോടുള്ള പക വളര്‍ത്തിയിരുന്നുവെന്നും ചോദ്യം ചെയ്യലിനിടെ ജോളി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. അന്നമ്മയെ തന്ത്രപരമായി കൊന്നു. അതിന് ശേഷം കൊല ഹരമായി മാറി. അങ്ങനെ കുടുംബത്തിലെ അഞ്ച് പേരുടെ കൂടെ ജീവന്‍ ജോളി എടുക്കുകയായിരുന്നു.

സിലി വധക്കേസില്‍ അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്താനാണ്. ഇതിനായി ജോളിയുടെ ജന്മദേശമായ കട്ടപ്പനയില്‍ തെളിവെടുപ്പിന് കൊണ്ടുപോകും. കൂടാതെ കൂടത്തായി, താമരശേരി, ഓമശേരി എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും. ജോളിയെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷയില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കേണ്ട ആവശ്യം പൊലീസ് കോടതിയെ അറിയിച്ചിരുന്നു. സിലിയുടെ മരണശേഷം ഓമശേരി ശാന്തി ആശുപത്രിയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ ഏറ്റുവാങ്ങിയത് ജോളിയായിരുന്നു. വിവാഹ സമയത്ത് സിലിക്ക് 40 പവനോളം സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ കുട്ടികളുണ്ടായപ്പോഴും സ്വര്‍ണം നല്‍കിയിരുന്നു. സിലി മരിച്ചതോടെ ഈ ആഭരണങ്ങള്‍ കാണാതായെന്നാണ് വീട്ടുകാരുടെ പരാതി. ആഭരണങ്ങള്‍ പുല്ലൂരാംപാറ ധ്യാനകേന്ദ്രത്തിലെ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് സിലിയുടെ വീട്ടുകാരോട് ജോളിയും ഷാജുവും പറഞ്ഞത്. ഈ വിവരം അന്വേഷണ സംഘത്തോടും പറഞ്ഞിരുന്നു. ഈ കഥ പൊലീസ് വിശ്വസിച്ചിട്ടില്ല. 2016 ജനുവരി 11ന് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആശുപത്രിയിലാണ് സിലി മരിക്കുന്നത്. വിവാഹ ചടങ്ങായതിനാല്‍ സിലി കുറേ ആഭരണങ്ങള്‍ ധരിച്ചിരുന്നു. ദന്താശുപത്രിയില്‍ വച്ച് ഗുളികയില്‍ സയനൈഡ് ചേര്‍ത്ത് നല്‍കി സിലിയെ കൊന്നുവെന്ന് ജോളി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

പൊന്നാമറ്റം വീട്ടില്‍ ജോളിയോടൊപ്പം കഴിഞ്ഞത് അപരിചിതനെപ്പോലെയെന്ന് ഷാജു- സിലി ദമ്പതികളുടെ മകന്‍ മൊഴി നല്‍കിയതും കേസിന് കൂടുതല്‍ ബലം നല്‍കും. സിലിയുടെ മരണശേഷം ജോളി പല തവണ ഉപദ്രവിച്ചു. എല്ലാ കാര്യങ്ങളിലും രണ്ടാനമ്മയില്‍ നിന്നു തരംതിരിവുണ്ടായി. താമരശ്ശേരി ആശുപത്രിയില്‍ വച്ച് ജോളിയുടെ കൈവശമുണ്ടായിരുന്ന വെള്ളം കുടിച്ച ശേഷമാണ് അമ്മയുടെ ബോധം നഷ്ടപ്പെട്ടതെന്നും പതിനാറുകാരന്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കി. അതിനിടെ, ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ സിം കാര്‍ഡ് മരണശേഷം ജോളിയുടെ സുഹൃത്തും ബിഎസ്എന്‍എല്‍ ജീവനക്കാരനുമായ ജോണ്‍സനാണ് ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതിന്റെ രേഖകള്‍ മാറ്റി ഇയാള്‍ സ്വന്തം പേരിലാക്കുകയായിരുന്നു.

ഇതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും സംശയിക്കുന്നു.ജോളി ഉപയോഗിച്ചിരുന്ന സിം ജോണ്‍സന്‍ നല്‍കിയതാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. സിലിയുടെ പേരിലുണ്ടായിരുന്ന സിം മരണശേഷം രേഖകള്‍ മാറ്റി ഷാജുവിന്റെ പേരിലാക്കി നല്‍കിയതും ജോണ്‍സനായിരുന്നു. കേസുകളില്‍ ജോണ്‍സണുണ്ടായിരുന്ന പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രത്യക്ഷ തെളിവുകള്‍ കിട്ടിയാല്‍ ജോണ്‍സനേയും പൊലീസ് അറസ്റ്റ് ചെയ്യും. ഇതിനൊപ്പം ജോളിയുടെ ഭര്‍ത്താവ് ഷാജുവും സംശയ നിഴലിലാണ്. സിലിയുടെ കൊലപാതക വിവരം ഷാജുവിന് അറിയാമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അതിനിടെ താമരശ്ശേരിന്മ മനഃപ്രയാസങ്ങള്‍ ഉണ്ടെന്നും വൈദ്യസഹായം വേണമെന്നും ജോളി കോടതിയില്‍ ആവശ്യപ്പെട്ടു. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ജോളിയുടെ മറുപടി. മനോരോഗ വിദഗ്ധനെ കാണണോ എന്നു ചോദിച്ചപ്പോള്‍ വേണമെന്നു മറുപടി നല്‍കി. ജോളി ജോസഫിന് കോടതിയുടെ സൗജന്യ നിയമസഹായവും കിട്ടും. റോയ് തോമസ് വധക്കേസില്‍ ജോളിയുടെ വക്കാലത്ത് എടുത്തത് അഡ്വ. ബി.എ.ആളൂരായിരുന്നു. എന്നാല്‍ സൗജന്യ നിയമസഹായമെന്നു കരുതിയാണ് ആ കേസില്‍ വക്കാലത്ത് ഒപ്പിട്ടതെന്നു ജോളി പറഞ്ഞിരുന്നു.

ഇന്നലെ സിലി വധക്കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജോളിക്കുവേണ്ടി ഹാജരായ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകര്‍ എത്തിയില്ല. തുടര്‍ന്നു കോടതിയുടെ നിര്‍ദ്ദേശപ്രകാരം സൗജന്യ നിയമസഹായ പാനലിലുള്ള അഡ്വ. കെ.ഹൈദര്‍ ജോളിയുടെ വക്കാലത്ത് എറ്റെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍
കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍
കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍ കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍