1 GBP = 92.70 INR                       

BREAKING NEWS

ട്രെയിനുകളും ബസുകളും മുടങ്ങി; കാറുകള്‍ വഴിയില്‍ കുടുങ്ങി; മിക്ക കടകളും വെള്ളത്തിലായി; നദിയും റോഡും തിരിച്ചറിയാനാവാതെ ആശങ്കപ്പെട്ടു തെരുവില്‍ ഇറങ്ങിയവര്‍; ഒരു രാത്രിയും പകലും മഴ നിന്നു പെയ്തപ്പോള്‍ കൊച്ചി നഗരം വെള്ളത്തിലായത് സകലരെയും ഞെട്ടിച്ചുകൊണ്ട്; സുരക്ഷിതരായത് ഫ്ളാറ്റുകളില്‍ കഴിഞ്ഞവര്‍ മാത്രം; നമ്മുടെ കൊച്ചിക്ക് എന്തുപറ്റിയെന്ന് ചോദിച്ച് പരിസ്ഥിതി പ്രവര്‍ത്തകരും

Britishmalayali
kz´wteJI³

കൊച്ചി: മഴ കുറഞ്ഞെങ്കിലും പലയിടത്തും വെള്ളംക്കെട്ട് മാറാതെ കൊച്ചി. ആള്‍ക്കാരെ ഞെട്ടിച്ചായിരുന്നു കൊച്ചിയില്‍ വെള്ളപ്പൊക്കമുണ്ടായത്. തീവ്രമഴയാണ് നഗരത്തില്‍ രേഖപ്പെടുത്തിയത്. എറണാകുളം സൗത്തില്‍ 197 മില്ലിമീറ്ററും കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ 160 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. പ്രളയത്തിന് പോലും കൊച്ചി ഇങ്ങനെ വെള്ളത്തില്‍ മുങ്ങിയില്ലെന്നാണ് നാട്ടുകാരുടെ വാദം. അത്തരത്തിലായിരുന്നു നിമിഷ നേരത്തിനുള്ളില്‍ കൊച്ചിയെ ആകെ മുക്കി വെള്ളം കേറിയത്. അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തില്‍ പേടിച്ചിരിക്കുകയാണ് കൊച്ചി നിവാസികള്‍. ഇതില്‍ പരസ്ഥിതി പ്രവര്‍ത്തകരും ആശങ്കയിലാണ്. ഈ വെള്ളപ്പൊക്കം കൊച്ചിയുടെ ഡ്രെയിനേജ് സിസ്റ്റത്തെ ആകെയാണ് മുള്‍മുനയില്‍ നിര്‍ത്തുന്നത്. തിരഞ്ഞെടുപ്പ് നടന്ന ദിവസം തന്നെ നഗരത്തെ ആകെ മുക്കികളഞ്ഞ സ്ഥിതിയുണ്ടായത് മുന്നണികള്‍ക്കും വലിയ തിരിച്ചടിയാണ് സംഭവിച്ചത്. നദിയും റോഡും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാകാത്ത വിധമായിരുന്നു പലയിടത്തും വെള്ളം പൊങ്ങിയത്.

ഞായറാഴ്ച രാത്രി മുതല്‍ പെയ്ത കനത്ത മഴ, കഴിഞ്ഞ 2 പ്രളയകാലത്തുമില്ലാത്ത വിധം കൊച്ചി നഗരത്തിലെ പാര്‍പ്പിട-വ്യാപാര മേഖലകളെയും റോഡുകളെയും വെള്ളത്തിലാക്കി. എംജി റോഡും ദേശീയ പാതയിലെ പല പ്രദേശങ്ങളും തോടുകളായി. പകല്‍ മുഴുവന്‍ പ്രധാന റോഡുകളില്‍ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. കെഎസ്ഇബി കലൂര്‍ സബ് സ്റ്റേഷനില്‍ വെള്ളം കയറിയതു മൂലം നഗരത്തില്‍ വൈദ്യുതി മുടങ്ങി. ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ സബ് സ്റ്റേഷനിലെ വെള്ളം പമ്പ് ചെയ്തു കളയാനുള്ള ശ്രമം രാത്രിയും തുടരുകയാണ്. വൈദ്യുതി ഇന്നേ പുനഃസ്ഥാപിക്കാനാവൂ.പനമ്പിള്ളി നഗറില്‍ കാറിനു മുകളില്‍ മരം വീണെങ്കിലും 3 യാത്രക്കാര്‍ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 186 കുടുംബങ്ങളിലെ 296 പേരെ ഇവിടേക്കു മാറ്റി.ഒറ്റദിവസം പെയ്ത കനത്ത മഴ സംസ്ഥാനത്തിന്റെ പല ഭാഗത്തും ദുരിതം വിതച്ചു. മഴയെത്തുടര്‍ന്ന് എറണാകുളം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലായി 20 ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങി. 3506 പേരെ ക്യാംപുകളിലേക്കു മാറ്റി. 4 വീടുകള്‍ പൂര്‍ണമായും 30 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളിലെ പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതോടെ സംസ്ഥാനത്തെ തീവണ്ടിഗതാഗതം താറുമാറായി.തിങ്കളാഴ്ച രാവിലെ ഇരു സ്റ്റേഷനുകളിലും വെള്ളമുയര്‍ന്നതോടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീവണ്ടികള്‍ ക്രമീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. പാസഞ്ചറുകള്‍ റദ്ദാക്കി വൈകിയോടുന്ന തീവണ്ടികള്‍ കടത്തിവിടാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. എറണാകുളം- ആലപ്പുഴ-കൊല്ലം, കോട്ടയം-തിരുവനന്തപുരം പാതയിലെ പാസഞ്ചറുകള്‍ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു.
വെള്ളക്കെട്ട് കുറയാത്തതിനാല്‍ ദീര്‍ഘദൂര തീവണ്ടികള്‍ ഭാഗികമായി റദ്ദാക്കി രണ്ടാംഘട്ട ക്രമീകരണം ആരംഭിച്ചു. ദീര്‍ഘദൂര എക്‌സ്പ്രസുകള്‍ നിര്‍ത്തിയിട്ട സ്റ്റേഷനുകളില്‍ റദ്ദാക്കുകയും മടക്കയാത്ര അവിടെനിന്ന് ആരംഭിക്കുകയും ചെയ്തു. തിങ്കളാഴ്ച 12 പാസഞ്ചറുകളും നാല് എക്‌സ്പ്രസുകളും റദ്ദാക്കുകയും 26 വണ്ടികള്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്തു.മലബാറുകാര്‍ പ്രധാനമായി ആശ്രയിക്കുന്ന പരശുറാം എക്‌സ്പ്രസ് രാവിലെ മംഗളൂരുവില്‍നിന്നു പുറപ്പെട്ട് ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരിച്ച് ഷൊര്‍ണൂരില്‍നിന്നാണ് മംഗളൂരുവിലേക്കു മടങ്ങിയത്. മംഗളൂരു ഭാഗത്തേക്കുള്ള വണ്ടികള്‍ റദ്ദാക്കിയതും യാത്ര അവസാനിപ്പിച്ചതുമായ അറിയിപ്പ് വന്നതോടെ നൂറുകണക്കിന് യാത്രക്കാരാണ് വിവിധ സ്റ്റേഷനുകളില്‍ മണിക്കൂറുകള്‍ കാത്തുനിന്നത്.
കണ്ണൂരില്‍നിന്ന് ആലപ്പുഴയിലേക്കുള്ള എക്സിക്യൂട്ടീവ് എക്‌സ്പ്രസ് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിച്ചു. തിരുനെല്‍വേലിയില്‍നിന്ന് പാലക്കാട്ടേക്കുള്ള പാലരുവി എക്‌സ്പ്രസ് മുളന്തുരുത്തിവരെ വന്നുമടങ്ങി. തിരുവനന്തപുരത്തുനിന്ന് ഷൊര്‍ണൂര്‍ക്കുള്ള വേണാട് എക്‌സ്പ്രസ് പിറവം റോഡ് വരെ മാത്രമേ ഓടിയുള്ളൂ.ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് അങ്കമാലിയില്‍ യാത്ര അവസാനിപ്പിച്ചു. മഡ്ഗാവ്-എറണാകുളം തീവണ്ടി ചാലക്കുടിയിലെത്തി മടങ്ങി. നാഗര്‍കോവിലില്‍നിന്ന് മംഗളൂരുവിലേക്കുള്ള ഏറനാട് എക്‌സ്പ്രസ് തുറവൂര്‍ വരെയെത്തി അവിടെനിന്ന് തിരികെപ്പോയി. മംഗളൂരുവില്‍നിന്ന് നാഗര്‍കോവിലിലേക്കുള്ള ഏറനാട് എക്‌സ്പ്രസ് ഷൊര്‍ണൂര്‍ വരെയേ ഓടിയുള്ളൂ. കോട്ടയം-നിലമ്പൂര്‍ പാസഞ്ചര്‍ എറണാകുളം നോര്‍ത്ത്വരെ മാത്രമേ ഓടിയുള്ളൂ.
അതേസമയം ഇന്നലെ അര്‍ധ രാത്രിയോട സൗത്ത്, നോര്‍ത്ത് റയില്‍വെ സ്റ്റേഷന്‍ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. ഓട്ടോമാറ്റിക് സിഗ്നല്‍ ഇല്ലാത്തതിനാല്‍ ട്രെയിനുകള്‍ വൈകും. കലൂര്‍ സബ്സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി വിതരണം നാളെ പുനഃസ്ഥാപിക്കും. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ ഇന്ന് അവധിയാണ്. എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ അടുത്ത അഞ്ചു ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category