1 GBP = 92.60 INR                       

BREAKING NEWS

ഒടിയനില്‍ അഭിനയിച്ചിരുന്ന കാലം മുതല്‍ എന്നോട് വിരോധം തുടങ്ങി; എന്റെ ജീവന്‍ എടുക്കാന്‍ പോലും ശ്രമം നടക്കുന്നു; എന്നെ പിന്തുണയ്ക്കുന്നവരെ പിന്തുടര്‍ന്ന് ആക്രമിക്കുന്നു; വിവാഹ മോചന ഹര്‍ജിയില്‍ കാമുകന്‍ എന്ന തരത്തില്‍ ദിലീപ് ആരോപണം ഉന്നയിച്ചിരുന്ന ശ്രീകുമാര്‍ മേനോനെതിരെ നടി നല്‍കിയ പരാതിയില്‍ പറയുന്നത് അതീവ ഗുരുതരമായ കാര്യങ്ങള്‍: മഞ്ജു വാര്യരും ഒടിയന്‍ ഫെയിം ശ്രീകുമാര്‍ മേനോനും തെറ്റിയത് എങ്ങനെയെന്ന് തിരിഞ്ഞ് സിനിമാ ലോകം

Britishmalayali
kz´wteJI³

കൊച്ചി: ദിലീപിനെ വിവാഹം ചെയ്ത ശേഷം വെള്ളിത്തിരയില്‍ നിന്ന് വിട്ടു നിന്ന മഞ്ജു വാര്യര്‍. ഏറെ കാലത്തിന് ശേഷം ചിലങ്ക കെട്ടി. പിന്നെ പരസ്യ ചിത്രങ്ങളില്‍ മുഖം കാട്ടി. തൊട്ടതെല്ലാം പൊന്നാക്കി രണ്ടാം വരവില്‍ മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാറുമായി. തമിഴകത്ത് അസുരനിലൂടെ താരമായി. അങ്ങനെ പ്രശസ്തിയുടെ കൊടുമുടിയിലാണ് മഞ്ജു വാര്യര്‍. ഇതിനിടെയാണ് മഞ്ജു വാര്യരുടെ രണ്ടാം വരവില്‍ എല്ലാ പിന്തുണയും നല്‍കിയെന്ന് ഏവരും കരുതുന്ന ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ പരാതിയുമായി എത്തുന്നത്. അതും ഗുരുതര ആരോപണങ്ങള്‍. കൊലപാതക ശ്രമമാണ് ഒടിയന്‍ ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ ശ്രീകുമാര്‍ മേനോനെതിരെ ഉയര്‍ത്തുന്നത്. ദിലീപും മഞ്ജു വാര്യരും തമ്മിലെ വിവാഹ മോചനത്തില്‍ വില്ലനായി പലരും കണ്ടത് ശ്രീകുമാര്‍ മേനോനെയാണ്. ഇത് വ്യക്തിയെയാണ് മഞ്ജു തള്ളി പറയുന്നത്. മലയാള സിനിമയില്‍ മാറുന്ന സൗഹൃദ സമവാക്യങ്ങള്‍ക്ക് തെളിവാണ് ഇതെന്നും വിലയിരുത്തുന്നു.

ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് മഞ്ജു വാര്യര്‍ പരാതി നല്‍കിയിരിക്കുന്നത്. ശ്രീകുമാര്‍ മേനോനില്‍നിന്ന് തനിക്ക് വധഭീഷണി ഉള്‍പ്പെടെ ഉണ്ടെന്നും പരാതിയില്‍ പറഞ്ഞിട്ടുള്ളതായാണ് സൂചന. തിങ്കളാഴ്ച വൈകിട്ടോടെ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ നേരില്‍ക്കണ്ടാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഒടിയന്‍ സിനിമയുടെ നിര്‍മ്മാണ കാലംമുതല്‍ ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ വ്യക്തമാക്കുന്നു. ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയില്‍ പറയുന്നുണ്ട്. ശ്രീകുമാര്‍ മേനോനും സുഹൃത്തും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ ആരോപിക്കുന്നതായാണ് സൂചന. ഇത്രയും ഗുരുതരമായ സാഹചര്യമുണ്ടാക്കിയതിന് പിന്നിലെ ചേതോവികാരമാണ് സിനിമാ ലോകം തിരിയുന്നത്. ആര്‍ക്കും ഇക്കാര്യത്തില്‍ കൃത്യമായ ഒരു വിവരവും ഇല്ല.

വിവാഹശേഷം സിനിമയില്‍നിന്ന് വിട്ടുനിന്ന മഞ്ജു വാര്യര്‍ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് ശ്രീകുമാര്‍ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ ആയിരുന്നു നായിക. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുടുങ്ങിയപ്പോള്‍ നല്‍കിയ ജാമ്യ ഹര്‍ജിയിലും ശ്രീകുമാര്‍ മേനോനെതിരെ പരാമര്‍ശമുണ്ടായിരുന്നു. ഇതിനിടെയാണ് ഒടിയന്‍ സിനിമ തുടങ്ങുന്നത്. ഇവിടെ വച്ചു തന്നെ ചില പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നു. ഒടിയന് ശേഷം ശ്രീകുമാര്‍ പ്രഖ്യാപിച്ച എംടിയുടെ രണ്ടാമൂഴം നടക്കില്ലെന്നും ഉറപ്പായി. ഇതിനിടെ 2018 ഡിസംബറില്‍ തന്നെ മഞ്ജുവിനെ വിമര്‍ശിച്ച് ശ്രീകുമാര്‍ മേനോന്‍ രംഗത്ത് വന്നിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച പലരെയും മഞ്ജു കൈവിട്ടുവെന്ന് അന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ന്യൂസ്18 ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ശ്രീകുമാര്‍ മേനോന്റെ വിമര്‍ശനം.

മഞ്ജു അവരുടെ ചെറിയ സിനിമകളെപോലും പ്രകീര്‍ത്തിച്ചു പോസ്റ്റ് ഇടുന്നു. അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമകളിലെ സംവിധായകനൊപ്പവും മറ്റുമുള്ള വിശേഷങ്ങള്‍ പങ്കു വയ്ക്കുന്നു. സുഹൃത്തുക്കളുടെ സിനിമകള്‍ പ്രമോട്ട് ചെയ്യുന്നു. എന്നാല്‍ ഒടിയന്‍ പോലുള്ളൊരു സിനിമയ്ക്ക് വേണ്ടി അതൊന്നും ചെയ്തില്ല. ഈ ചിത്രം അവരുടെ മുജ്ജന്മ ഭാഗ്യമാണ്. മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന കഥാപാത്രമാണ് ചിത്രത്തിലേത്. അവരുടെ കൂടെ പരസ്യമായി നില്‍ക്കുന്ന ഒരേയൊരു നടന്‍ മോഹന്‍ലാല്‍ ആണെന്നും ശ്രീകുമാര്‍ ആരോപിച്ചിരുന്നു. മഞ്ജു വാര്യയുടെ നയം അത്ഭുതപ്പെടുത്തുന്നുവെന്നും ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്ന പല നിലപാടുകളും പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു. മലയാളത്തിലെ വളരെ അനുഗൃഹീതയായ, വലിയ ഭാവിയുള്ള നടിയാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒരു അഭിനയ പ്രതിഭാസം ആണ് മഞ്ജു വാര്യര്‍ എന്നും ശ്രീകുമാര്‍ മേനോന്‍ പ്രതികരിച്ചിരുന്നു. ഈ വാക്കുകളില്‍ നിറഞ്ഞ അതൃപ്തിയാണ് ഇപ്പോള്‍ പുതിയ തലത്തിലേക്ക് എത്തുന്നത്. നടിയും സംവിധായകനും തമ്മില്‍ തെറ്റിയെന്ന് വ്യക്തമാകുകയാണ് ഇപ്പോള്‍.

താന്‍ ആരാണെന്നും എന്താണ് തന്റെ വില എന്നതും ആദ്യം തിരിച്ചറിയേണ്ടത് മഞ്ജു വാര്യര്‍ ആണെന്ന് ശ്രീകുമാര്‍ മേനോന്‍ അന്ന് അഭിമുഖത്തില്‍ പരിഹസിച്ചിരുന്നു. മഞ്ജുവിന് തിരുത്താന്‍ വേണ്ടി മഞ്ജുവിനോട് പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് ഇപ്പോള്‍ തുറന്ന് പറയുന്നതും മുമ്പ് തുറന്ന് പറഞ്ഞതും എല്ലാം മഞ്ജുവിന് തിരുത്താന്‍ വേണ്ടിയാണെന്നാണ് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു വാര്യര്‍ നൂറ് ശതമാനം കൈവിട്ടു എന്നാണ് ശ്രീകുമാര്‍ മേനോന്‍ ഉന്നയിക്കുന്ന മറ്റൊരു ആരോപണം. താന്‍ മാത്രമല്ല, കേരളം മുഴുവന്‍ ഇക്കാര്യം പറയുന്നുണ്ടെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നുണ്ട്. ഒരാള്‍ക്ക് ആവശ്യമുള്ള സമയത്തല്ലേ സുഹൃത്തും സൗഹൃദവും എല്ലാം ഉണ്ടാകേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. വനിത മതിലില്‍ നിന്ന് പിന്മാറിക്കൊണ്ട് മഞ്ജു വാര്യര്‍ പറഞ്ഞ കാര്യങ്ങളേയും ശ്രീകുമാര്‍ മേനോന്‍ വിമര്‍ശിക്കുന്നുണ്ട്. വനിതാ മതിലിന്റെ രാഷ്ട്രീയത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ ജനം ചിരിക്കില്ലേ എന്നാണ് ശ്രീകുമാര്‍ മേനോന്‍ ചോദ്യമായി ഉയര്‍ത്തിയത്. അന്ന് പരസ്യമായ ഭിന്നതയ്ക്ക് പുതിയ തലം നല്‍കുന്നതാണ് ഇപ്പോഴത്തെ വിവാദം.

ഇതിനിടെ കല്ല്യാണുമായും ശ്രീകുമാര്‍ മേനോന്‍ പൂര്‍ണ്ണമായും അകന്നു. ഇതും കേസിലും വഴക്കിലും എത്തി. തൊട്ട് പിന്നാലെയാണ് മഞ്ജു വാര്യര്‍ പൊലീസില്‍ പരാതിയുമായി എത്തുന്നത്. ഇത് ഗൗരവത്തോടെ തന്നെ പൊലീസ് എടുക്കും. അന്വേഷണവും നടത്തും. തെളിവുകള്‍ മഞ്ജു നല്‍കിയാല്‍ ശ്രീകുമാര്‍ മേനോനെ പീഡന കേസില്‍ അറസ്റ്റ് ചെയ്യുകയും ചെയ്യും. നടിയെ കൊച്ചിയില്‍ ആക്രമിച്ചതോടെ സിനിമയില്‍ ചില ചേരികള്‍ ഉണ്ടായിരുന്നു. സിനിമയിലെ വനിതാ കൂട്ടായ്മയായിരുന്നു അതില്‍ പ്രധാനം. അത് പോലും പുതിയ വിവാദത്തോടെ വീണ്ടും ചര്‍ച്ചയിലെത്താന്‍ സാധ്യതയുണ്ട്. അതിന് പിന്നിലും ശ്രീകുമാര്‍ മേനോന്റെ അതിശക്തമായ ഇടപെടലുണ്ടായിരുന്നുവെന്ന് സൂചനകള്‍ പുറത്തു വന്നിരുന്നു. ഈ കൂട്ടായ്മയുമായുള്ള ബന്ധം മഞ്ജു നേരത്തെ തന്നെ അവസാനിച്ചിരുന്നു.

ശ്രീകുമാര്‍ മേനോന്റെ പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പാപ്പര്‍ ഹര്‍ജിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത് മറുനാടനായിരുന്നു. നിരവധി ചെക്കുകള്‍ മടങ്ങാന്‍ തുടങ്ങിയതോടെയാണ് പാപ്പര്‍ ഹര്‍ജിയുമായി ശ്രീകുമാര്‍ മേനോന്‍ കോടതിയെ സമീപിച്ചത്. കല്യാണും മനോരമയുമായിരുന്നു 'പുഷിന്റെ' പ്രധാന കളൈന്റുകള്‍. മനോരമയാണ് അവസാനം ഇവരെ ഒഴിവാക്കിയത്. ഇതോടെയാണ് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലുമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്. സിനിമയിലേക്ക് ശ്രദ്ധപോയതോടെ പുഷിന്റെ കാര്യങ്ങളില്‍ നിന്ന് ശ്രീകുമാര്‍ മേനോന്‍ അകലം പാലിച്ചു. ഇതോടെയാണ് ബിസിനസ് കുറഞ്ഞത്. കല്യാണായിരുന്നു ഇത് മനസ്സിലാക്കി ആദ്യം പുഷുമായുള്ള ബന്ധം വിച്ഛേദിച്ചത്. ഇതോടെ സ്ഥാപനത്തിലെ പി ആര്‍ വിഭാഗം തലവന്‍ മറ്റൊരു കമ്പനിയുണ്ടാക്കി. കല്യാണിന്റെ ജോലിയും അവര്‍ക്ക് കിട്ടി.

പരസ്യ നിര്‍മ്മാണം മുംബൈയിലെ കമ്പനിയും ഏറ്റെടുത്തു. പിന്നീട് പരസ്യ കമ്പനിയും ആഡ് ഫാക്ടറിയുടേതായി മാറി. ശമ്പളം കിട്ടാതെ പലരും പുഷിനെ കൈവിടുകയും ചെയ്തതോടെ പ്രതിസന്ധി കൂടി. ഈ സാഹചര്യത്തിലാണ് കമ്പനി പിരിച്ചുവിട്ട് സാമ്പത്തിക ബാധ്യതകളില്‍ നിന്ന് തടിയൂരാന്‍ ശ്രീകുമാര്‍ മേനോന്‍ നിയമപരമായ നടപടികള്‍ എടുക്കാന്‍ തുടങ്ങിയത്. കല്യാണിന്റെ പരസ്യവുമായി ബന്ധപ്പെട്ടാണ് മഞ്ജു വാര്യരുമായി ശ്രീകുമാര്‍ മേനോന്‍ സൗഹൃദത്തിലാകുന്നത്. നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ശ്രീകുമാര്‍ മേനോനെതിരേയും ആരോപണങ്ങളുണ്ടായിരുന്നു. ഇത് ഏറെ ചര്‍ച്ചയായി. പരസ്യകല, ബ്രാന്‍ഡിങ്, സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ്, പബ്ലിക് റിലേഷന്‍സ്, ഡിജിറ്റല്‍ ഈവന്റ്സ്, സെലിബ്രിറ്റി മാനേജ്‌മെന്റ്, എന്റ്‌റര്‍റ്റെയിന്മെന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസന മേഖലകളിലായിരുന്നു പുഷ് ഇന്റ്‌റഗ്രെറ്റഡ് കമ്മ്യൂണിക്കേഷന്‍സ് പ്രവര്‍ത്തിച്ചിരുന്നത്.

ഇതിന് ശേഷം ചലച്ചിത്ര നിര്‍മ്മാണ വിതരണ രംഗത്ത് മാറ്റത്തിന് തുടക്കം കുറിക്കുമെന്ന അവകാശവാദവുമായണ് പുഷ് ഇന്റ്‌റഗ്രെറ്റഡ് കമ്മ്യൂണിക്കേഷന്‍സും എയോണ്‍ ഇന്‍ഫ്രാസ്ട്രക്ച്ചറും ചേര്‍ന്ന് രൂപം നല്‍കിയ എന്റ്‌റര്‍റ്റെയിന്മെന്റ് കണ്‍സോര്‍ഷ്യമായ പുഷ് മോഷന്‍ പിക്ച്ചര്‍ കമ്പനി & എയോണ്‍ എന്റര്‍റ്റെയിന്മെന്റ് നിലവില്‍ വന്നു. ഈ പദ്ധതികളെല്ലാം ഇന്ന് പ്രതിസന്ധിയിലാണ്. ദക്ഷിണേന്ത്യയില്‍ 10 മള്‍ട്ടിപ്ലക്‌സ് സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്നും 2020 ല്‍ രാജ്യത്ത്് 50 സ്‌ക്രീനുകളും 2022 ല്‍ 100 സ്‌ക്രീനുകളും നിര്‍മ്മിക്കുമെന്നുമുള്ള അവകാശ വാദങ്ങളും നിരത്തി. ഇതെല്ലാം പൊളിയുകയാണ്. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച പുഷ് പടിപടിയായി വളര്‍ന്ന് യു എ ഇ, മെന, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, മൗറീഷ്യസ് എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. ആഗോള വിപണി കീഴടക്കിയ പ്രമുഖ ബ്രാന്‍ഡുകളെല്ലാം പുഷിന്റെ ക്ലയന്റാവുകയും ചെയ്തു. എന്നാല്‍ ഒടിയനിലേക്ക് ശ്രീകുമാര്‍ മേനോന്‍ ശ്രദ്ധമാറ്റിയതോടെ എല്ലാം അവതാളത്തിലായി.

ഒരു കാലത്ത് അമിതാഭച്ചന്‍, സച്ചിന്‍ ടെന്റുല്‍ക്കര്‍, പുനീത് രാജ്കുമാര്‍, ചിരഞ്ചീവി തുടങ്ങി ഒട്ടനവധി സൂപ്പര്‍ താരങ്ങളുടെ ബ്രാന്റ് ഹാന്റലിങ് ചെയ്തിരുന്നത് ഈ പാലക്കാടുകാരനായിരുന്നു. ഒടിയന്‍ സിനിമയ്ക്കിടെയാണ് പുഷിലെ തകര്‍ച്ച പുറംലോകത്ത് എത്തിയത്. പുഷ് ഇന്റര്‍ഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ എന്ന പരസ്യ നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മലമ്പുഴ സ്വദേശി ആനന്ദാണ് പരാതിയുമായി രംഗത്ത് എത്തി. ശ്രീ മേനോന്‍ വധഭീക്ഷണി മുഴക്കുന്നതായി യുവാവിന്റെ പരാതി ചര്‍ച്ചയാവുകയും ചെയ്തു. ജോലി ചെയ്തതിനുള്ള ശമ്പളം ആവശ്യപ്പെടുമ്പോള്‍ ശ്രീകുമാര്‍ മേനോന്‍ ഒഴിഞ്ഞ് മാറുകയായിരുന്നുവെന്ന് യുവാവ് പരാതിയില്‍ പറയുന്നു. നാലു മാസമായി ജോലി ചെയ്തതിനുള്ള ശമ്പളം ചോദിച്ചതിന് ശ്രീകുമാര്‍ മേനോന്‍ അടിക്കുകയും അസഭ്യം വിളിക്കുകയും വധഭീക്ഷണി മുഴക്കിയെന്നുമാണ് ആനന്ദ് പാലക്കാട് എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. നടന്ന കാര്യം പുറത്തുപറഞ്ഞാല്‍ യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കുമെന്നും കുടുംബത്തേയും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. ഇതെല്ലാം എങ്ങനേയോ ഒതുങ്ങി. ഇതിനിടെയാണ് മഞ്ജു തന്നെ പൊലീസില്‍ പരാതിയുമായെത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category