1 GBP = 92.00 INR                       

BREAKING NEWS

ബ്രക്സിറ്റ് ബില്‍ പുറത്തു വിട്ട് ബോറിസ് ജോണ്‍സന്‍; ഇന്ന് മുതല്‍ എംപിമാരുടെ ചര്‍ച്ച; വ്യാഴാഴ്ച രാത്രി ഏഴിന് വോട്ടെടുപ്പ്; ബ്രക്സിറ്റ് ഈമാസം നടക്കുമോ എന്നറിയാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ കൂടി

Britishmalayali
kz´wteJI³

ബ്രക്സിറ്റിനായി താന്‍ തയ്യാറാക്കിയിരിക്കുന്ന വിത്ത്ഡ്രാല്‍ ബില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പുറത്തു വിട്ടു. ഈ ബില്ലിന് മേല്‍ ഇന്ന് മുതല്‍ എംപിമാരുടെ ചര്‍ച്ച ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട നിര്‍ണായകമായ വോട്ടെടുപ്പ് വ്യാഴാഴ്ച രാത്രി ഏഴിന് നടക്കുകയും ചെയ്യും. ബ്രക്സിറ്റ് ഈ മാസം നടക്കുമോ എന്നറിയാന്‍ ഇനി മൂന്നു ദിവസങ്ങള്‍ കൂടി മാത്രമേ കാത്തിരിക്കേണ്ടതുള്ളൂ. 110 പേജ് വരുന്ന 'ഡിക്ലറേഷന്‍ ഓഫ് ഇന്റിപെന്റന്‍സ്' എന്ന പേരിലാണ് ബോറിസ് തന്റെ ബ്രക്സിറ്റ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിനൊപ്പം 124 പേജ് വരുന്ന എക്സ്പ്ലനേറ്ററി നോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. ഈ ബില്‍ വിത്ത്ഡ്രാവല്‍ എഗ്രിമെന്റ് ബില്‍ അഥവാ ബിഎബി എന്നാണറിയപ്പെടുന്നത്.

ബില്ലിനെ കുറിച്ച് താന്‍ ചര്‍ച്ച ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ബോറിസ് ഈ ബില്‍ പുറത്തു വിട്ടിരിക്കുന്നത്. ഇനി വരുന്ന മൂന്നു ദിവസങ്ങളില്‍ ഈ ബില്ലിനു മേല്‍ പാര്‍ലിമെന്റില്‍ ചൂടന്‍ ചര്‍ച്ചകളായിരിക്കും അരങ്ങേറുന്നത്. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ ബില്‍ കോമണ്‍സില്‍ ചര്‍ച്ച ചെയ്ത് പാസാക്കുകയെന്ന ഭഗീരഥ പ്രയത്നമാണ് ബോറിസിന് മുന്നില്‍ ഇപ്പോഴുള്ളത്. ഈ ബ്രക്സിറ്റ് ഡീലിന് പിന്തുണ നേടിയെടുക്കാന്‍ സാധിച്ചാല്‍ മാത്രമേ താന്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരിക്കുന്ന ബ്രക്സിറ്റ് തിയതിയായ ഒക്ടോബര്‍ 31ന് ബോറിസിന് ബ്രക്സിറ്റ് നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ.

ഈ ബില്ലിലെ പ്രൊവിഷനുകളെ സംബന്ധിച്ച് എംപിമാര്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമായിരിക്കും ചര്‍ച്ചകള്‍ ആരംഭിക്കുകയും വ്യാഴാഴ്ച പൂര്‍ത്തിയാക്കുകയും ചെയ്യും. ഈ ബില്ലിന് മേല്‍ കൂടുതല്‍ സൂക്ഷ്മനിരീക്ഷണം നടത്താന്‍ വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുന്നുളളുവെന്ന വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയിരിക്കുന്നത്. എംപിമാര്‍ക്ക് ഈ ബില്ലിന് മേല്‍ ആദ്യ തവണ വോട്ട് ചെയ്യുന്നതിനുള്ള അവസരമാണ് ഇന്നു വൈകുന്നേരം ഏഴു മണിയോടെ ലഭിക്കുന്നത്. ഇതിനെ തുടര്‍ന്ന് ബില്‍ വേഗത്തില്‍ പ്രക്രിയകള്‍ക്ക് വിധേയമാക്കുന്ന ഫാസ്റ്റ് ട്രാക്ക് ടൈംടേബിളിനെ അംഗീകരിക്കുന്നതിനും എംപിമാര്‍ക്ക് അവസരം ലഭിക്കും.

ഈ ഷെഡ്യൂളിനെ എംപിമാര്‍ നിരസിക്കുകയാണെങ്കില്‍ ബോറിസ് മുന്‍കൂട്ടി തീരുമാനിച്ചത് പോലെ ഒക്ടോബര്‍ 31ന് ബ്രക്സിറ്റ് നടപ്പിലാക്കാന്‍ സാധിക്കുകയില്ല. നാളെ ഈ ബില്ലുമായി ബന്ധപ്പെട്ട് കോമണ്‍സില്‍ 12 മണിക്കൂറോളം നീളുന്ന മാരത്തോണ്‍ ചര്‍ച്ചകളായിരിക്കും അരങ്ങേറുന്നത്. ഇത് പുലര്‍ച്ചെ ഒരു മണി വരെ നീണ്ട് നില്‍ക്കുമെന്നാണ് കണക്കാക്കുന്നത്. ഈ ബില്ലിന് മേല്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ഭേദഗതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടക്കുന്നതായിരിക്കും. രണ്ടാമത് റഫറണ്ടത്തിനുളള നിര്‍ദേശം, യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയന്‍ അംഗത്വം തുടങ്ങിയവ ഇത്തരത്തില്‍ നിര്‍ദേശിക്കപ്പെട്ട ഭേദഗതികളില്‍ ഉള്‍പ്പെടുന്നു.

എംപിമാരെ മറി കടന്ന് കൊണ്ട് ഈ ബില്ലില്‍ ഒപ്പ് വയ്ക്കാന്‍ മിനിസ്റ്റര്‍മാര്‍ ശ്രമിക്കുന്നുവെന്നും അത് രാജ്യത്തിന് കടുത്ത അപകടമുണ്ടാക്കുമെന്നുമാണ് ലേബര്‍ ഷാഡോ ബ്രക്സിറ്റ് സെക്രട്ടറി സര്‍ കെയിര്‍ സ്റ്റാര്‍മെര്‍ മുന്നറിയിപ്പേകുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രിയെ തങ്ങള്‍ക്ക് വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്നാല്‍ ഈ ബില്‍ പാസാക്കുന്നതിനുള്ള ഫാസ്റ്റ് ട്രാക്ക് ടൈം ടേബിള്‍ നിരസിച്ചാല്‍ ഒക്ടോബര്‍ 31ന് യുകെയ്ക്ക് യൂണിയന്‍ വിട്ടു പോകാനാവില്ലെന്ന മുന്നറിയിപ്പുമായി കണ്‍സര്‍വേറ്റീവ് എംപിയും ഹൗസ് ഓഫ് കോമണ്‍സ് ലീഡറായ ജേക്കബ് റീസ് മോഗ് രംഗത്തെത്തിയിട്ടുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category