1 GBP = 91.30 INR                       

BREAKING NEWS

ഇലക്ട്രിക് കാറുകള്‍ ഉള്ളവര്‍ക്ക് ഗ്രീന്‍ നമ്പര്‍ പ്ലേറ്റ്; ബസ് വേയില്‍ യാത്ര ചെയ്യാനും ഫ്രീയായി പാര്‍ക്ക് ചെയ്യാനും അനുമതി കിട്ടും; വമ്പന്‍ പൊളിച്ചെഴുത്ത് വരുന്നു

Britishmalayali
kz´wteJI³

യുകെയിലെ മോട്ടോര്‍വാഹന നിയമങ്ങളില്‍ വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ വരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഇലക്ട്രിക് കാറുകള്‍ ഉള്ളവര്‍ക്ക് ഗ്രീന്‍ നമ്പര്‍ പ്ലേറ്റ് ലഭിക്കും. ബസ് വേയില്‍ യാത്ര ചെയ്യാനും ഫ്രീയായി പാര്‍ക്ക് ചെയ്യാനും ഇവര്‍ക്ക് അനുമതി കിട്ടുകയും ചെയ്യും. ഇത്തരത്തില്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമത്തില്‍ രാജ്യത്ത് വമ്പന്‍ പൊളിച്ചെഴുത്താണ് യാഥാര്‍ത്ഥ്യമാകുന്നത്. ഇലക്ട്രിക് കാറുകളുടെ വില്‍പന വര്‍ധിപ്പിക്കുന്നതിനുള്ള 1.5 ബില്യണ്‍ പൗണ്ട് ഡ്രൈവിന്റെ ഭാഗമായിട്ടാണ് ഈ പുതിയ സ്‌കീം നിലവില്‍ വരുന്നത്. ഇതുമായി ബന്ധപ്പെട്ട് വാഹനങ്ങളില്‍ ഗ്രീന്‍ നമ്പര്‍ പ്ലേറ്റ് 12 മുതല്‍ 18 മാസങ്ങള്‍ക്കുള്ളിലായിരിക്കും പ്രാവര്‍ത്തികമാക്കുന്നത്.

കാനഡയില്‍ ഇത് സംബന്ധിച്ച് നടപ്പിലാക്കിയ ഒരു  ട്രയലിനെ മാതൃകയാക്കിയാണ് ഇവിടെയും ഈ പദ്ധതി നടപ്പിലാക്കുന്നത്. കാനഡയില്‍ ഇത് പ്രകാരം ഗ്രീന്‍ നമ്പര്‍ പ്ലേറ്റുള്ള ഡ്രൈവര്‍മാര്‍ക്ക് ടോള്‍ റോഡുകളിലും തിരക്കേറിയ വെഹിക്കിള്‍ ലൈനുകളിലും  സൗജന്യമായി പ്രവേശനം നല്‍കുന്നുണ്ട്. പുതിയ നമ്പര്‍ പ്ലേറ്റുകള്‍  നടപ്പിലാക്കുന്നതിന് മൂന്ന് ഡിസൈനുകളാണ് പരിഗണിച്ച് വരുന്നത്. ഈ നീക്കത്തിന് അംഗീകാരം ലഭിച്ചാല്‍ 1969ന് ശേഷം നമ്പര്‍ പ്ലേറ്റ് ഡിസൈനില്‍ ഏറ്റവും വലിയ മാറ്റമായിരിക്കും യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. അന്നായിരുന്നു കറുത്ത പ്ലേറ്റിന് മേല്‍ സില്‍വറില്‍ അക്കങ്ങളുള്ള പ്ലേറ്റിന് പകരം ഇന്നത്തെ യെല്ലോ- വൈറ്റ് പ്ലേറ്റുകള്‍ നടപ്പിലാക്കിയിരുന്നത്.

പരമ്പരാഗത നമ്പര്‍ പ്ലേറ്റുകള്‍ക്ക് മേല്‍ ഗ്രീന്‍ സ്ട്രൈപ്പ്, അല്ലെങ്കില്‍ ഗ്രീന്‍ ഡോട്ട്  ഡിസൈനുകളാണ് പരിഗണനയിലുള്ള മറ്റ് രണ്ട് ഡിസൈനുകള്‍. വാഹനങ്ങളില്‍ നിന്നും പുറന്തള്ളുന്ന വിഷപ്പുക നിയന്ത്രിക്കുന്നതിനും കാലാവസ്ഥാ മാറ്റത്തിന് തടയിടുന്നതിനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും യുകെ ലോകത്തിന് തന്നെ മാതൃകയാകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ രാജ്യത്തിന് ഇനിയും പുരോഗതിയുണ്ടാവണമെന്നും അതിനു വേണ്ടിയാണ് ഇത്തരം നീക്കങ്ങളെന്നുമാണ് പുതിയ പദ്ധതിയെക്കുറിച്ച് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് വിശദീകരിച്ചിരിക്കുന്നത്.

രാജ്യത്തെ റോഡുകളില്‍ മാലിന്യം വമിപ്പിക്കാത്ത ഇലക്ട്രോണിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രീന്‍ നമ്പര്‍ പ്ലേറ്റുകള്‍ കൊണ്ടു വരുന്നത് തികച്ചും പോസിറ്റീവും അത്ഭുതകരവുമായ മാര്‍ഗമാണെന്നും ഷാപ്സ് പറയുന്നു. കാനഡയിലെ ഒന്റാറിയോവില്‍ ഇത് സംബന്ധിച്ച് നടപ്പിലാക്കിയ ട്രയലിനെ മാതൃകയാക്കിയാണ് യുകെയിലും ഇത് നടപ്പിലാക്കാനൊരുങ്ങുന്നത്. കാനഡയില്‍ ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നവര്‍ക്ക് ഇത്തരം പദ്ധതിയിലൂടെ മേല്‍പ്പറഞ്ഞ വിധത്തിലുള്ള നിരവധി ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഇവിടെ ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ കടുത്ത വര്‍ധനവാണുണ്ടായിരിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന വിലകൊടുത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ സാധിക്കാത്ത പെട്രോള്‍-ഡീസല്‍ വാഹന ഉടമകള്‍ക്ക് ഇത് കടുത്ത തിരിച്ചടിയേകുമെന്നാണ് റോഡ് കാംപയിനര്‍മാര്‍ മുന്നറിയിപ്പേകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category