kz´wteJI³
ചാള്‍സ്-ഡയാന ദമ്പതികളുടെ പുത്രന്മാരായ വില്യം രാജകുമാരനും ഹാരി രാജകുമാരനും സഹോദരന്മാരെന്നതിലുപരിയായി കൂട്ടുകാരെ പോലെയാണ് നാളിതുവരെ ജീവിച്ചിരുന്നത്. 18 മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഹാരിയുടെ വിവാഹ വേളയില്‍ ഇരുവരും വളരെ അടുത്ത് സ്നേഹത്തോടെ ഇടപഴകുന്നത് പൊതുജനം കണ്‍നിറയെ കണ്ട കാര്യവുമാണ്. അച്ഛനില്‍ നിന്നും ഒന്നും പ്രതീക്ഷിക്കണ്ടെന്നും അതു കൊണ്ട് അവസാനം വരെ മക്കള്‍ പരസ്പരം താങ്ങാവണം എന്ന് ഡയാന രാജകുമാരി മരിക്കുന്നതിന് മുമ്പ് ഉപദേശിച്ച് വിട്ടത് ഇരുവരും ശിരസാ വഹിച്ചിരുന്നു. എന്നാല്‍ ഹാരിയുടെ വിവാഹ ശേഷം ഇരുവരുടെയും ഭാര്യമാര്‍ തമ്മിലുള്ള ഉടക്ക് വളര്‍ന്ന് വരുകയും അത് സഹോദരന്മാരിലേക്ക് കൂടി വ്യാപിക്കുകയും ചെയ്തത് ഇരുവരെയും ഒരുമിക്കാനാവാത്ത വിധത്തില്‍ അകറ്റിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഈ സഹോദരന്മാര് തമ്മില്‍ അകന്ന് കൊണ്ടിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന വാര്‍ത്തകള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നതിനിടയിലാണ് ഇവരുടെ അകല്‍ച്ച ഏതാണ്ട് പൂര്ത്തിയായിരിക്കുന്നുവെന്ന വിധത്തിലുളള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തങ്ങള്‍ ഇരുവരും വ്യത്യസ്ത വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ഐടിവി ഡോക്യുമെന്ററിക്ക് വേണ്ടി അടുത്തിടെ നല്കിയ അഭിമുഖത്തില്‍ ഹാരി വെട്ടിത്തുറന്ന് പറഞ്ഞതോടെയാണ് ഇവരുടെ അകല്‍ച്ച സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
ഹാരി അമേരിക്കന്‍ നടിയായ മേഗന് മാര്കിളിനെ വിവാഹം കഴിക്കുന്നതില്‍ ജ്യേഷ്ഠനായ വില്യം എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സഹോദരന്മാര്ക്കിടയില് ആദ്യത്തെ വിളളല്‍ വീണതെന്നാണ് സൂചന. താന്‍ കേയ്റ്റിനെ എട്ട് വര്‍ഷത്തോളം പ്രണയിച്ചിട്ടാണ് വിവാഹം കഴിച്ചതെന്ന് മറന്ന് കൊണ്ടാണ് വില്യം ഹാരിയുടെ പ്രണയത്തെ ചോദ്യം ചെയ്തതെന്നതും ഹാരിയില്‍ കടുത്ത അസംതൃപ്തി ജനിപ്പിച്ചിരുന്നു. മറുവശത്ത് മേഗനോടുള്ള ഹാരിയുടെ പ്രണയം മറ്റെല്ലാത്തിനെയും അവഗണിച്ച് മുന്നേറുകയുമായിരുന്നു. ഒരു സഹോദരനെന്ന നിലയിലായിരുന്നു വില്യം ഈ വിവാഹത്തിന്റെ പൊരുത്തക്കേടുകളെക്കുറിച്ച് ഹാരിക്ക് മുന്നറിയിപ്പുകളേകിയിരുന്നതെങ്കിലും വളരെ സെന്‍സിറ്റീവായ ഹാരിയില്‍ ഇത് വിപരീത ഫലമാണുണ്ടാക്കിയിരിക്കുന്നത്.
അത് സഹോദരനോടുള്ള അസംതൃപ്തിയായി വളരുകയായിരുന്നു.ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളില്‍ ജ്യേഷ്ഠനായ വില്യം തനിക്ക് പിന്തുണയേകിയില്ലെന്ന ആരോപണവും ഹാരിക്കുണ്ടെന്നാണ് സൂചന. മേഗനുമായി പൊരുത്തപ്പെടാന്‍ തനിക്ക് പ്രയാസമുണ്ടെന്ന് വില്യമിന്റെ പത്നി കേയ്റ്റ് പറഞ്ഞുവെന്നും സൂചനയുണ്ട്. വിവാഹം കഴിഞ്ഞ് അധികം കഴിയുന്നതിന് മുമ്പ് തന്നെ തങ്ങള്‍ കെന്‍സിംഗ്ടണ്‍ പാലസില്‍ നിന്നും വിന്‍ഡ്സറിലേക്ക് താമസം മാറ്റാന്‍ ഹാരിയും മേഗനും തീരുമാനിച്ചതും സഹോദരന്മാര്ക്കിടയിലെ വിളളല്‍ വര്‍ധിച്ചതിനെ തുടര്‍ന്നായിരുന്നു. ഇത് അവരെ കൂടുതല്‍ അകറ്റാനും വഴിയൊരുക്കിയിരുന്നു. ഹാരിയും മേഗനും രാജകീയ രീതികള്‍ വേണ്ടെന്ന് വച്ച് തങ്ങളുടേതായ ജീവിതരീതി പിന്തുടരാന് തുടങ്ങിയതും വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam