1 GBP = 92.90 INR                       

BREAKING NEWS

ലോകത്തെ ഏറ്റവും സുന്ദരമായ രണ്ടാമത്തെ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ എന്നു ലോണ്‍ലി പ്ലാനറ്റ് പറയുമ്പോള്‍ ഓര്‍ക്കുക ബ്രിട്ടന്റെ സൗന്ദര്യം നിങ്ങള്‍ എത്രമാത്രം ആസ്വദിച്ചിട്ടുണ്ടെന്ന്; ലോകത്തെ സുന്ദരന്‍ നഗരങ്ങളില്‍ ഏഴാമതെത്തി കൊച്ചിയുടെ മിന്നലാട്ടം

Britishmalayali
kz´wteJI³

ലോകത്തെ ഏറ്റവും സുന്ദരമായ ടൂറിസ്റ്റ് ഹോട്ട് സ്‌പോട്ടുകളില്‍ രണ്ടാമത് എത്തുന്നത് ബ്രിട്ടനാണ്. എന്നിട്ട് ഇവിടെ ജീവിക്കുന്ന നമ്മള്‍ ഈ രാജ്യത്തിന്റെ സൗന്ദര്യം എത്ര മാത്രം ആസ്വദിച്ചിട്ടുണ്ട്. നമ്മുടെ കൊച്ചു കേരളം അടക്കം ഇടം പിടിച്ച ലോണ്‍ലി പ്ലാനറ്റ് ലിസ്റ്റില്‍ ബ്രിട്ടന്‍ രണ്ടാമതെത്തുമ്പോള്‍ നമ്മള്‍ യുകെ മലയാളികള്‍ ആദ്യം ആലോചിക്കേണ്ടത് ബ്രിട്ടന്റെ സൗന്ദര്യം നമ്മള്‍ എത്ര ആസ്വദിച്ചു എന്നു തന്നെയാണ്. 

അറബിക്കലടിന്റെ റാണിയെന്ന ഖ്യാതിയുളള കൊച്ചിയിലൂടെ നമുക്ക് ലോകത്തിന് മുന്നില്‍ വീണ്ടും തലയുയര്‍ത്തിപ്പിടിക്കാന്‍ ഒരു സുവര്‍ണാവസരം കൂടി ലഭിച്ചിരിക്കുകയാണ്. 2020ല്‍ സന്ദര്‍ശിക്കാന്‍ പറ്റിയ ലോകത്തിലെ ഏറ്റവും സുന്ദരമായ പത്ത് നഗരങ്ങളില്‍ കൊച്ചിക്ക് ഏഴാം സ്ഥാനം ലഭിച്ചതിലൂടെയാണിത്.  ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ഗൈഡ് ബുക്ക് പബ്ലിഷറായ ലോണ്‍ലി പ്ലാനറ്റ് പുറത്തിറക്കിയ ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ലിസ്റ്റിലാണ് കൊച്ചി തിളങ്ങിയിരിക്കുന്നത്. ഇതോടെ കൊച്ചിയിലേക്ക് വിദേശസഞ്ചാരികളുടെ പ്രവാഹമുണ്ടാകുമെന്ന പ്രതീക്ഷയും ശക്തമായിട്ടുണ്ട്. ആഗോളതലത്തിലുളള സഞ്ചാരികളുടെ പറുദീസയായി ഭൂട്ടാനും ബ്രിട്ടനും മാറിയിരിക്കുന്നുവെന്നും ലോണ്‍ലി പ്ലാനറ്റ് വെളിപ്പെടുത്തുന്നു.
അടുത്ത വര്‍ഷം സന്ദര്‍ശിക്കാന്‍ പറ്റിയ ലോകത്തിലെ ഏറ്റവും നല്ല നഗരമെന്ന ഖ്യാതി നേടിയിരിക്കുന്നത് ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗാണ്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുളളത് യുഎസിലെ വാഷിംഗ്ടണ്‍ ഡിസിയും മൂന്നാം സ്ഥാനത്ത് മമ്മികളുടെ നാടായ ഈജിപ്തിലെ കെയ്റോയുമാണ്.അയര്‍ലണ്ടിലെ ഗാല്‍വേയും ജര്‍മനിയിലെ ബോണും ബൊളീവിയയിലെ ലാ പാസും യഥാക്രമം തുടര്‍ന്നുള്ള  സ്ഥാനങ്ങളിലെത്തിയപ്പോഴാണ് നമ്മുടെ കൊച്ചി ഈ പ്രമുഖ നഗരങ്ങള്‍ക്കിടയില്‍ ഏഴാം സ്ഥാനം അലങ്കരിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം.

കൊച്ചിക്ക് പുറകിലാണ് കാനഡയിലെ വാന്‍കൂവറും എന്തിനേറെ യുഎഇയിലെ ദുബായും യുഎസിലെ ഡെന്‍വറും ഈ ടോപ് ടെന്‍ ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നിലകൊള്ളുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. ലോകത്തിന് മാതൃകയാക്കാവുന്ന നിരവധി കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയതിന്റെ പേരിലാണ് കൊച്ചിക്ക് ഈ ലിസ്റ്റില്‍ തിളങ്ങുന്ന സ്ഥാനം ലഭിച്ചിരിക്കുന്നത്. സമീപ വര്‍ഷങ്ങളിലായി റിന്യൂവബിള്‍ എനര്‍ജി വ്യാപകമായി ഉപയോഗിച്ചത് കൊച്ചിക്ക് അപൂര്‍വ ബഹുമതി നേടിക്കൊടുക്കുന്നതിന് പ്രധാന പങ്ക് വഹിച്ചുവെന്ന് ലോണ്‍ലി പ്ലാനറ്റ് എടുത്ത് കാട്ടുന്നു.

പൂര്‍ണമായും സൗരോര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ എയര്‍പോര്‍ട്ടെന്ന ബഹുമതി കൊച്ചിയിലെ നെടുമ്പാശേരി എയര്‍പോര്‍ട്ടാണെന്ന കാര്യവും ലോണ്‍ലി പ്ലാനറ്റ് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഇതിന് പുറമെ കൊച്ചിയിലുള്ള അതുല്യമായ മറ്റ് ചില ആകര്‍ഷണീയതകളും ലോണ്‍ലി പ്ലാനറ്റ് എടുത്ത് കാട്ടുന്നുണ്ട്. ഇവിടുത്തെ ആകര്‍ഷകങ്ങളായ കഫേകളും ആതിഥ്യ മര്യാദയുളള ഹോംസ്റ്റേകളും കോളനി ഭരണകാലത്തെ തിരുശേഷിപ്പുകളായി ഇപ്പോഴും പരിപാലിക്കപ്പെടുന്ന തെരുവുകളും പുരോഗമനാത്മക ചിന്തയുള്ള ഗ്യാലറികളും കൊച്ചിക്ക് തിലക്കുറി ചാര്‍ത്തുന്നുണ്ട്.

ഇത്തരത്തില്‍ കൊച്ചി മഹത്തായ പാരമ്പര്യത്തെ ഇന്നും കാത്ത് സൂക്ഷിക്കുമ്പോഴും അത്യന്താധുനികതയെ പുല്‍കുന്നതിലും മാതൃകാപരമായ മുന്നേറിയിരിക്കുന്നുവെന്നും ലോണ്‍ലി പ്ലാനറ്റ് പ്രശംസിക്കുന്നുണ്ട്. കൊച്ചി-മുസിരിസ് ബിനാലെ എന്ന മഹത്തായ പ്രസ്ഥാനവും ഇവിടെ പുകഴ്ത്തപ്പെടുന്നുണ്ട്. ഈ പരിപാടിയിലൂടെ ഇന്ത്യ ലോകത്തിലെ കണ്ടമ്പററി ആര്‍ട്ട് മാപ്പില്‍ സ്ഥാനം പിടിച്ചുവെന്ന കാര്യവും ലോണ്‍ലി പ്ലാനറ്റ് എടുത്ത് കാട്ടുന്നുണ്ട്. 2020ല്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ പത്ത് രാജ്യങ്ങളുടെയും പത്ത് റീജിയണുകള്‍, പത്ത് നഗരങ്ങള്‍ എന്നിവയുടെ വെവ്വേറെ ലിസ്റ്റാണ് ലോണ്‍ലി പ്ലാനറ്റ് പുറത്ത് വിട്ടിരിക്കുന്നത്.

ഇതില്‍ രാജ്യങ്ങളുടെ ലിസ്റ്റില്‍ ഭൂട്ടാന്‍ ഒന്നാം സ്ഥാനത്തും ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുമാണ്. മൂന്നാം സ്ഥനത്ത് നോര്‍ത്ത് മാസിഡോണിയയും നാലാം സ്ഥാനത്ത് അറൂബയും അഞ്ചാം സ്ഥാനത്ത് എസ്വാട്ടിനി (സ്വാസിലാന്‍ഡ്), ആറാം സ്ഥാനത്ത് കോസ്റ്റ റിക്ക, ഏഴാം സ്ഥാനത്ത് നെതര്‍ലാന്‍ഡ്സ്, എട്ടാം സ്ഥാനത്ത് ലൈബീരിയ, ഒമ്പതാം സ്ഥാനത്ത് മൊറോക്കോ, പത്താം സ്ഥാനത്ത് ഉറുഗ്വേ എന്നിവയാണ് നിലകൊള്ളുന്നത്. 2020ല്‍ സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും നല്ല റീജിയണ്‍ എന്ന സ്ഥാനം ലഭിച്ചിരിക്കുന്നത് സെന്‍ട്രല്‍ ഏഷ്യന്‍ സില്‍ക്ക് റോഡാണ്.  
ഇറ്റലിയിലെ ലെ മാര്‍ച്ചെയും ജപ്പാനിലെ തോഹോകുവും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നിലകൊള്ളുന്നു. യുഎസിലെ മൈനെ, ഓസ്ട്രേലിയയിലെ ലോര്‍ഡ് ഹോവെ, ചൈനയിലെ ഗുയിസ്ഹൗ പ്രൊവിന്‍സ്, സ്പെയിനിലെ കാര്‍ഡിസ് പ്രൊവിന്‍സ്, നോര്‍ത്ത് ഈസ്റ്റ് അര്‍ജന്റീന, ക്രൊയേഷ്യയിലെ ക്വാര്‍നര്‍ ഗള്‍ഫ്, ബ്രസീലിയന്‍ ആമസോണ്‍ എന്നീ റീജിയണുകളാണ് ഈ ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നിലകൊള്ളുന്നത്. ലോകത്തിലെ ഏറ്റവും ശാന്തസുന്ദരമായ രാജ്യമായിട്ടാണ് ഇംഗ്ലണ്ടിനെ വിലയിരുത്തുന്നത്. ഇവിടുത്തെ തദ്ദേശീയര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരു പോലെ സമാധാനം അനുഭവിക്കാനാകുന്നുവെന്നാണ് ലോണ്‍ലി പ്ലാനറ്റ് വിലയിരുത്തുന്നത്. ഇതിനാല്‍ 2020ല്‍ സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും നല്ല രണ്ടാമത്തെ രാജ്യമായിത്തീര്‍ന്നിരിക്കുകയാണ് ഇംഗ്ലണ്ട്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category