1 GBP = 91.30 INR                       

BREAKING NEWS

രുചിയുടെ കലവറ ഒരുക്കി പരുമലയിലെ അനിയനും പൊന്നമ്മയ്ക്കും മുരളി നിര്‍മ്മിച്ചു നല്‍കിയത് സ്‌നേഹവീട്; പ്രളയ കേരളത്തിന് കൈത്താ ങ്ങായി സ്റ്റോക്ക് ഓണ്‍ട്രെന്റ് മലയാളി

Britishmalayali
ശ്രീകുമാര്‍ കല്ലിട്ടതില്‍

കേരളത്തില്‍ കഴിഞ്ഞ പ്രളയകാലത്ത് വീടു നഷ്ടമായ കുടുംബത്തിന് തലചായ്ക്കാന്‍ ഒരിടം ഒരുക്കി നല്‍കി സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മുരളി. മൂന്നു തവണയായി ഫുഡ് ഫെസ്റ്റിവല്‍ നടത്തിയും ബാക്കി തുക സ്വന്തം കയ്യില്‍ നിന്നും ചേര്‍ത്താണ് മുരളി പരുമലയിലെ ഒരു നിര്‍ധന കുടുംബത്തിന് വീടൊരുക്കി നല്‍കിയത്. മൂന്നോളം ഫുഡ് ചാരിറ്റി നടത്തി അതുവഴി സ്വരൂപിച്ച തുകയും ബാക്കി കയ്യില്‍ നിന്നും എടുത്താണ് മുരളി വീടു നിര്‍മ്മിച്ചു നല്‍കിയത്. ബീഫ് ഫ്രൈ, നാടന്‍ ബോണ്ട തുടങ്ങി മുരളിയുടെ സ്‌പെഷ്യല്‍ വിഭവങ്ങളാണ് രുചിയുടെ കലവറ തീര്‍ത്ത് ഫുഡ് ചാരിറ്റി ഒരുക്കിയത്. സ്റ്റോക്കില്‍ പെട്രോള്‍ ബാങ്കും മുരളി നടത്തി വരുന്നു.

ടാര്‍പ്പാളില്‍ പൊതിഞ്ഞ വീട്ടിലായിരുന്നു പരുമലയില്‍ ഓട്ടോ ഡ്രൈവര്‍ ആയ പാണ്ടനാട് പഞ്ചായത്തില്‍ ഇല്ലുമല പാലത്തിനു താഴെ പള്ളത്തു പറമ്പില്‍ അനിയനും  പൊന്നമ്മയും താമസിച്ചിരുന്നത്. പേരിനൊരു വീട് മാത്രമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. കേരളത്തെ മാറ്റിമറിച്ച 2018ലെ പ്രളയത്തില്‍ ഈ കൂരയും അവര്‍ക്കു നഷ്ടമായി. ഇനി എങ്ങനെ ജീവിക്കും എന്നറിയാതെ വേദനിച്ചവര്‍ക്കു കൈത്താങ്ങായാണ് മുരളി വീടൊരുക്കി നല്‍കിയത്.

2018ലെ പ്രളയകാലം മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്തതാണ്. ആ പ്രളയ കാലം ചെങ്ങന്നൂര്‍ മാന്നാര്‍ കുട്ടംപേരൂര്‍ മുട്ടുംപാട്ട് വീട്ടില്‍ മുരളിയുടെ മനസ്സിനെയും ഏറെ നൊമ്പരപ്പെടുത്തിയിരുന്നു. ജന്മനാടിനായി എന്തെങ്കിലും സഹായം ചെയ്യണമെന്ന് അന്ന് മനസ്സില്‍ തീരുമാനിച്ചു. ആ ആഗ്രഹമാണ് ഒരു വര്‍ഷം  പിന്നിട്ടു എങ്കിലും കഴിഞ്ഞ അവധിക്കാലത്ത് സഫലീകരിച്ചത്.

ഒരുപാട് കാലം സൗദിയില്‍ കഷ്ടപ്പെട്ടു ജീവിച്ച മുരളി ഇപ്പോള്‍ 15 വര്‍ഷത്തോളമായി സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ താമസിക്കുകയാണ്. മനസ്സില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹം ഉണ്ടെന്ന് മുരളി പറയുന്നു. സ്റ്റോക്കിലെ മലയാളി സമൂഹം ഉള്‍പ്പടെ ഒരുപാട് നന്മയുള്ള മനസുകള്‍ തനിക്കൊപ്പം നിന്നതുകൊണ്ടാണ് രണ്ടുമുറിയും അടുക്കളയും ചേര്‍ന്നുള്ള ഈ വീട് വെച്ച് നല്‍കുവാന്‍ തന്നെ സഹായിച്ചതെന്ന് മുരളി കൂട്ടിച്ചേര്‍ക്കുന്നു.

ഭാര്യ ചന്ദ്രിക ഗൗരിയമ്മ നോര്‍ത്ത് മിഡ്ലാന്‍ഡ്സ് ഹോസ്പിറ്റലില്‍ നഴ്സാണ്. ഒപ്പം സ്റ്റോക്കിലെ പ്രമുഖ മലയാളി സംഘടനയായ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റും ആണ്. മകന്‍ റെനീഷ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയും മോള്‍ മനീഷ ബയോമെഡിക്കലിനും പഠിക്കുകയാണ്. ഈ ജീവിതം കുറച്ചുകാലം ജീവിച്ചിരിക്കുമ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ നന്മയും കരുണയും കാരുണ്യവും നിറഞ്ഞതാകുമ്പോള്‍ എന്നും ഓര്‍മ്മിക്കപ്പെടും. അതിനുദാഹരണമായി മാറുകയാണ് ഈ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളിയായ മുരളി.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category