1 GBP = 91.30 INR                       

BREAKING NEWS

ച്യൂയിംഗം വായിലിട്ട് വിമാനത്തില്‍ കയറരുത്; എപ്പോഴും ഒരു കറുത്ത ഷൂലെയ്സ് ഹാന്‍ഡ് ബാഗില്‍ സൂക്ഷിക്കുക; വിമാനയാത്രക്കാര്‍ക്കുള്ള പ്രധാന ടിപ്സുമായി ഇതാ ഒരു ഡോക്ടര്‍

Britishmalayali
kz´wteJI³

നിങ്ങള്‍ വിമാനത്തില്‍ ഇടക്കിടെ യാത്ര ചെയ്യുന്ന ഒരാളാണോ? എന്നാല്‍ ആകാശയാത്രകളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പലവിധ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ്' ഫ്ലൈയിംഗ് ഡോക്ടര്‍' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ബെന്‍ മാക്ഫാര്‍ലാനെ നിര്‍ദേശിച്ചിരിക്കുന്നത്. ച്യൂയിംഗം വായിലിട്ട് വിമാനത്തില്‍ കയറരുത്, എപ്പോഴും ഒരു കറുത്ത ഷൂലെയ്സ് ഹാന്‍ഡ് ബാഗില്‍ സൂക്ഷിക്കുക തുടങ്ങിയ ട്രാവല്‍ ടിപ്സുകളാണ് ഈ ഡോക്ടര്‍ യാത്രക്കാര്‍ക്കായി നിര്‍ദേശിച്ചിരിക്കുന്നത്. വളരെക്കാലം വിമാനങ്ങളിലും ഹോട്ടലുകളിലും കഴിഞ്ഞ തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അദ്ദേഹം ഈ നിര്‍ദേശങ്ങള്‍ യാത്രക്കാര്‍ക്കായി മുന്നോട്ട് വച്ചിരിക്കുന്നത്. വിമാനയാത്ര സുഖകരമാക്കുന്നതിനുള്ള ഈ ടിപ്സുകളെക്കുറിച്ച് ഇവിടെ മനസിലാക്കാം.


1. ച്യൂയിംഗം ചവയ്ക്കരുത്
വിമാനയാത്ര നടത്തുമ്പോള്‍ ച്യൂയിംഗം ചവച്ചാല്‍ അതിലൂടെ ടേക്ക് ഓഫ് സമയത്തോ ലാന്‍ഡിംഗ് സമയത്തോ  ചെവികള്‍ക്ക് ദോഷം ചെയ്യുമെന്ന് ഡോക്ടര്‍ മുന്നറിയിപ്പേകുന്നു. ച്യൂയിംഗ് ചവയ്ക്കുന്നതിലൂടെ കൂടുതല്‍ വായു ഉള്ളിലേക്കെത്തുകയും അത് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. വിമാനം കടുത്ത രീതിയില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ ച്യൂയിംഗം വിഴുങ്ങിപ്പോകുമെന്ന അപകടസാധ്യതയുമുണ്ട്.

2. കറുത്ത ഷൂലെയ്സ് ഹാന്‍ഡ് ബാഗില്‍ സൂക്ഷിക്കുക
വിമാനയാത്രക്കിടയില്‍ എപ്പോഴും ഒരു കറുത്ത ഷൂലെയ്സ് ഹാന്‍ഡ് ബാഗില്‍ സൂക്ഷിക്കുന്നത് പ്രയോജനപ്പെടും. വിമാനയാത്രക്കിടയിലുണ്ടായേക്കാവുന്ന പോക്കറ്റടിയെയും മോഷണത്തെയും ചെറുക്കാന്‍ ഇതിനെ ഉപയോഗിക്കാമെന്നതിനാലാണിത്. അതായത് ബ്ലാക്ക് ഷൂലെയ്സിനെ ഉപയോഗിച്ച് നിങ്ങളുടെ ബാക്ക് പാക്ക് അല്ലെങ്കില്‍ ഹാന്‍ഡ് ബാഗിനെ രണ്ട് മെറ്റല്‍ സിപ് ടാഗുകളുമായി ബന്ധിപ്പിച്ചാല്‍ അവയില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കപ്പെടുന്നത് തടയാനാവും.

3. നുര പൊങ്ങുന്ന പാനീയങ്ങള്‍ ഒഴിവാക്കുക
വിമാനയാത്രക്കിടയില്‍ ഗ്യാസ്ട്രബിളുണ്ടാവുകയെന്നത് അസഹനീയമായ കാര്യമാണ്. പ്രത്യേകിച്ചും തൊട്ടടുത്ത് മറ്റ് യാത്രക്കാര്‍ മുട്ടിയിരിക്കുമ്പോള്‍ ഇത് അവര്‍ക്ക് കൂടി ബുദ്ധിമുട്ടുണ്ടാക്കും. അതിനാല്‍ ഗ്യാസുണ്ടാക്കുന്ന നുരപൊങ്ങുന്ന പാനീയങ്ങള്‍ വിമാനയാത്രക്കിടയില്‍ ഒഴിവാക്കാം. ഇതിന് പുറമെ ഷാംപെയിനെയും അകറ്റി നിര്‍ത്തണം.

4. മീല്‍സ് കഴിഞ്ഞ് ചായ ചോദിക്കരുത്
വിമാനത്തിലെ മീല്‍സ് കഴിഞ്ഞ് ഒരു മണിക്കൂറെങ്കിലും കഴിയാതെ ചായയോ കാപ്പിയോ ചോദിക്കുന്നത് അനുചിതമായിരിക്കുമെന്നാണ് ഈ ഡോക്ടര്‍ നിര്‍ദേശിക്കുന്നത്. യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കി വിമാനത്തിലെ ജീവനക്കാര്‍ ഭക്ഷണം കഴിക്കുന്ന സമയമായിരിക്കുമിതെന്നതിനാലാണിത്. ഈ സമയത്ത് നിങ്ങള്‍ ചായയോ കാപ്പിയോ ചോദിച്ചാല്‍ കാബിന്‍ ക്രൂ അത് എത്തിക്കുമെങ്കിലും ഭക്ഷണം കഴിക്കുന്നത് തടസപ്പെടുത്തിയ അസംതൃപ്തി അവരുടെ മുഖത്തുണ്ടാകും.

5. ഹോട്ടലിലേക്ക് കടക്കുമ്പോള്‍ ഫോണ്‍ സൈലന്റാക്കുക
വിമാനയാത്രക്കിടെ ഹോട്ടലില്‍ താമസിക്കേണ്ടി വന്നാല്‍ പ്രത്യേകിച്ചും അസമയത്ത് താമസിക്കേണ്ടി വന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ അല്ലെങ്കില്‍ റിംഗ് ടോണ്‍ സൈലന്റാക്കുകയോ വേണം. കാബിന്‍ ക്രൂ അടക്കമുള്ളവരുടെ നിദ്രയെ തടസപ്പെടുത്താതിരിക്കാനാണിത്. ഇനി അഥവാ വിമാനം കയറാന്‍ പോകുന്നതിന് മുന്നോടിയായിട്ടാണ് ഹോട്ടല്‍ വാസമെങ്കില്‍ വിമാനത്താവളത്തില്‍ കൃത്യസമയത്തെത്തുന്ന വിധത്തില്‍ അലാറം ക്രമീകരിച്ചുവെന്നുറപ്പാക്കണം. ഇല്ലെങ്കില്‍ വിമാനം തന്നെ ലഭിച്ചില്ലെന്ന് വരാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category