1 GBP = 92.00 INR                       

BREAKING NEWS

നിങ്ങള്‍ ബ്രെസ്റ്റ് ആന്റ് സെര്‍വി ക്കല്‍ ക്യാന്‍സര്‍ ടെസ്റ്റ് നടത്തിയവര്‍ക്കൊപ്പമാണോ? ദയവായി റിസ്‌ക് എടുക്കരുത്; ആര്‍ക്കും പറ്റാവുന്ന അപകടം ഒഴിവാക്കാന്‍ ഉറപ്പായും പരിശോധിക്കുക; ജിപിയെ കാണാന്‍ അസൗകര്യമുള്ളവര്‍ക്കും സൗകര്യം ഒരുക്കാന്‍ ശുപാര്‍ശ

Britishmalayali
kz´wteJI³

ജോലിത്തിരക്കുകളും വീട്ടിലെ ഉത്തരവാദിത്തങ്ങളും കാരണം രോഗപരിശോധന പോലും നടത്താന്‍ സമയം കിട്ടാത്ത അവസ്ഥയിലാണ് പല സ്ത്രീകളും. അവര്‍ ഒരുപക്ഷേ, മാരകമായ അസുഖങ്ങള്‍ തിരിച്ചറിയുക വളരെ വൈകിയാകാം. അതിഗൂരുതരമായ സ്ഥിതിവിശേഷമാകും അതുണ്ടാക്കുന്നത്. അതു തടയുന്നതിന് സ്ത്രീകള്‍ക്ക് രോഗപരിശോധന നടത്താനുള്ള സൗകര്യം തൊഴിലിടത്തില്‍ സൃഷ്ടിക്കണമെന്ന ശുപാര്‍ശയാണ് എന്‍എച്ച്എസ് നിയോഗിച്ച സമിതി മുന്നോട്ടുവെക്കുന്നത്.

ജോലിക്കാരായ സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ പരിശോധനയായ മാമോഗ്രാം ഉച്ചഭക്ഷണ സമയത്തും മറ്റും ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു. ബ്രെസ്റ്റ് ക്യാന്‍സറും സെര്‍വിക്കല്‍ ക്യാന്‍സറും മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുന്ന ടെസ്റ്റുകള്‍ കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ നടപ്പിലാക്കണമെന്നും സമിതി നിര്‍ദേശിച്ചു. സ്വന്തം ജിപിയെ കാണാന്‍ സമയക്കുറവോ അസൗകര്യമോ ഉള്ളവര്‍ക്ക് ജോലി സ്ഥലത്തിനടുത്തുള്ള ക്ലിനിക്കുകളിലും സര്‍ജറികളിലും ഡോക്ടറെ കാണാന്‍ സൗകര്യമൊരുക്കണമെന്നും ശുപാര്‍ശയുണ്ട്.

രോഗപരിശോധന എക്കാലത്തെയും കുറഞ്ഞ നിരക്കിലാണിപ്പോഴെന്ന് സമിതിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 70 ശതമാനത്തോളം പേര്‍മാത്രമാണ് ഗൗരവമായി രോഗപരിശോധന നടത്തുന്നത്. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ എന്‍എച്ച്എസ് നേതൃത്വം പരാജയപ്പെട്ടിരിക്കുകയാണെന്നും 136 പേജുള്ള റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. രോഗപരിശോധനയ്ക്ക് എത്താത്തവരില്‍ പകുതിയും സമയക്കുറവുകൊണ്ടോ മറന്നു പോകുന്നതുകൊണ്ടോ ആണ് അങ്ങനെ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ക്യാന്‍സര്‍ രോഗങ്ങളുടെ മുന്‍ നാഷണല്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ മൈക്ക് റിച്ചാര്‍ഡ്‌സാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് കാര്യമായ നയംമാറ്റം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രോഗപരിശോധന ഓരോ ദിവസവും വൈകുന്നത് രോഗിയെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് എത്തിക്കുന്നത്. ക്യാന്‍സറോ അതുപോലുള്ള മാരക അസുഖങ്ങളോ എത്രയും വേഗം കണ്ടെത്തുന്നതാണ് ചികിത്സയ്ക്ക് ഗുണകരം. അതവരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്യും-അദ്ദേഹം സൂചിപ്പിക്കുന്നു.

രോഗപരിശോധന കൂടുതല്‍ കാര്യക്ഷമമായി നടക്കുന്നതിന് ജിപികള്‍ക്ക് സാമ്പത്തികാനുകൂല്യമുള്‍പ്പെടെ നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും അദ്ദേഹം പറയുന്നു. വൈകുന്നേരങ്ങളിലും വീക്കെന്‍ഡുകളിലും രോഗപരിശോധന നടത്താന്‍ തയ്യാറാകുന്ന ജിപികള്‍ക്ക് ഇന്‍സെന്റീവുകള്‍ നല്‍കണം. അതുവഴി കൂടുതല്‍ പേര്‍ക്ക് സൗകര്യപ്രദമായ സമയത്ത് ജിപിയെ കാണാനും പരിശോധനകള്‍ നടത്താനും സാധിക്കും. സ്വന്തം ജിപിയെ മാത്രം കാണുകയെന്നത് പലര്‍ക്കും രോഗപരിശോധന അപ്രാപ്യമാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സെര്‍വിക്കല്‍ ക്യാന്‍സറിനുള്ള പരിശോധന 21 വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലാണുള്ളത്. ക്യാന്‍സര്‍ പരിശോധനയ്ക്ക് അര്‍ഹതയുള്ളവരില്‍ 70 ശതമാനം മാത്രമാണ് അതിന് തയ്യാറാകുന്നത്. 50-നും 70-നും മധ്യേ പ്രായമുള്ളവരില്‍ 70 ശതമാനം മാത്രമാണ് സ്തനാര്‍ബുദ പരിശോധനയ്ക്ക് വിധേയരാകാറുള്ളത്. ഇതും 2003-നുശേഷം ഏറ്റവും താഴ്ന്ന നിലയിലാണ്. കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ പരിശോധനാ സംവിധാനമൊരുക്കാതെ ഈ പ്രതിസന്ധി മറികടക്കാനാവില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category