1 GBP = 91.30 INR                       

BREAKING NEWS

ബോഡി ഗാര്‍ഡായി എത്തിയ മിലിട്ടറി നഴ്‌സുമായുള്ള അവിശുദ്ധ ബന്ധം എത്തിച്ചത് വിവാഹത്തില്‍; തായ്‌ലാന്റ് ചരിത്രത്തില്‍ ആദ്യമായി രാജ്ഞിയുള്ളപ്പോള്‍ മറ്റൊരാളെ കൂടി കെട്ടിയ രാജാവ്; ഒടുവില്‍ അനുസരണയില്ലെന്ന് ആരോപിച്ച് രാജപദവികളില്‍ നിന്നെല്ലാം പുറത്താക്കി; രാജാവിനേക്കാള്‍ വലിയ രാജ്ഞിയാകാന്‍ ശ്രമിച്ച് വെറും സാധാരണക്കാരിയായി മാറിയ കോള്‍ ഗേളിന്റെ കഥ

Britishmalayali
kz´wteJI³

തായ് രാജാവായി ഇക്കഴിഞ്ഞ മേയ് മാസത്തില്‍ അധികാരമേറ്റിരുന്ന മഹാ വജിറലോംഗ്‌കോണ്‍സ് തന്റെ ബോഡിഗാര്‍ഡായ 34കാരി സിനീനാട്ട് വോന്‍ഗ്വജിരാപാക്ഡിയുമായി അവിശുദ്ധബന്ധത്തില്‍ ഏര്‍പ്പെടുകയും അവസാനം ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ആ സ്ത്രീയെ ഭാര്യയാക്കുകയും ചെയ്തത് വന്‍ വാര്‍ത്തയായിരുന്നു. താന്‍ ഔദ്യോഗികമായി വിവാഹം ചെയ്ത ആദ്യ രാജ്ഞിയുള്ളപ്പോള്‍ മറ്റൊരാളെ കെട്ടിയ ആദ്യ തായ് രാജാവായി വജിറലോംഗ്‌കോണ്‍സ് മാറുകയും ചെയ്തിരുന്നു. എന്നാല്‍ സിനീനാട്ടുമായുള്ള രാജാവിന്റെ ബന്ധം ഇപ്പോള്‍ താറുമാറായിരിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ഈ സ്ത്രീക്ക് തീരെ അനുസരണയില്ലെന്നാരോപിച്ച് രാജാവ് ഇവരെ രാജപദവികളില്‍ നിന്നെത്താം പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ട്. രാജാവിനേക്കാള്‍ വലിയ രാജ്ഞിയാകാന്‍ ശ്രമിച്ച് വെറും സാധാരണക്കാരിയായി മാറിയ കോള്‍ ഗേളിന്റെ ഗതികേടാണ് സിനീനാട്ട് എന്ന കോള്‍ഗേളിനുണ്ടായിരിക്കുന്നത്. രാജാവിനോട് വിശ്വസ്ത പുലര്‍ത്തിയില്ലെന്നാരോപിച്ചാണ് സിനീനാട്ടില്‍ നിന്നും ചാവോ ഖുന്‍ ഫ്ര എന്ന പദവി എടുത്ത് മാറ്റിയിരിക്കുകയാണ് ഇപ്പോഴെന്നാണ് ദി റോയല്‍ ഗസറ്റ് വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ രാജ്ഞിയാകണമെന്നുള്ള സിനീനാട്ടിന്റെ ആഗ്രഹവും ഇനി നടക്കാന്‍ പോകുന്നില്ല.

സിനീനാട്ട് മഹാ വജിറലോംഗ്‌കോണ്‍സ് രാജാവിന്റെ റോയല്‍ ബോര്‍ഡിഗാര്‍ഡിന്റെ ഭാഗമായതിനെ തുടര്‍ന്ന് അധികം വൈകാതെ ഈ സ്ത്രീയെ തന്റെ ഔദ്യോഗിക സഹചാരിയാക്കാന്‍ രാജാവ് തയ്യാറാവുകയായിരുന്നു. താന്‍ ഔദ്യോഗികമായി വിവാഹം കഴിച്ച് ഒരു വര്‍ഷം കഴിയുന്നതിന് മുമ്പായിരുന്നു രാജാവ് ഇത്തരത്തില്‍ അവിശുദ്ധ ബന്ധം ത്വരിതപ്പെടുത്തിയതെന്നതും കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. നാല് പ്രാവശ്യം വിവാഹം കഴിക്കുകയും മറ്റ് പലവിധ അവിഹിത ബന്ധങ്ങളിലേര്‍പ്പെടുകയും ചെയ്ത മഹാ വജിറലോംഗ്‌കോണ്‍സ് തായ്ലാന്‍ഡിലെ പ്ലേബോയ് കിംഗ് എന്നാണ് അറിയപ്പെടുന്നത്.

സിനീനാട്ട് രാജാവിനോട് കൂറ് പുലര്‍ത്തുന്നില്ലെന്നും രാജകീയ പാരമ്പര്യം മനസിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നും ആരോപിച്ചാണ് ഇവരെ ഇപ്പോള്‍ തരം താഴ്ത്തിയിരിക്കുന്നത്. സ്വാര്‍ത്ഥതാല്‍പര്യം മാത്രം ലക്ഷ്യമിട്ടാണ് സിനീനാട്ട്  പ്രവര്‍ത്തിക്കുന്നതെന്നും റോയല്‍ ഗസറ്റിലെ റിപ്പോര്‍ട്ട് ആരോപിക്കുന്നു. രാജാവിന്റെ ഔദ്യോഗിക രാജ്ഞിയായ സുതിദയ്ക്ക് സമാനമായി തന്റെ പദവി ഉയര്‍ത്താന്‍ സിനീനാട്ട്  കുതന്ത്രങ്ങളിലൂടെ  ശ്രമിച്ചിരുന്നുവെന്നും ആരോപണമുണ്ട്. മുമ്പ് സുതിദയും ഈ രാജാവിന്റെ മറ്റൊരു ബോഡിഗാര്‍ഡായിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സിനീനാട്ടിനെ പത്നിയാക്കി വാഴിക്കുന്ന ചടങ്ങ് വളരെ ഗംഭീരമായിട്ടായിരുന്നു മഹാ നടത്തിയിരുന്നത്. ഇത് ലോകമാധ്യമങ്ങളില്‍ നിറയുകയും ചെയ്തിരുന്നു. അന്നു നടന്ന ചടങ്ങിനിടെ വിശുദ്ധമായ ജലം രാജാവ്  സിനീനാട്ടിന്റെ ശിരസില്‍ രാജാവ് ഒഴിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് സുതിദ യാതൊരു എതിര്‍പ്പുമില്ലാതെ സൂക്ഷ്മമായി നിരീക്ഷിച്ച് രാജാവിന്റെ തൊട്ടടുത്ത് ഇരിക്കുകയും ചെയ്തിരുന്നു. 1932നിടെ ഒരു തായ് രാജാവ് തനിക്ക് ഒന്നിലധികം ഭാര്യമാരുണ്ടെന്ന് ഔദ്യോഗികമായി അംഗീകരിക്കു ചടങ്ങെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category