1 GBP = 92.10 INR                       

BREAKING NEWS

ആധികാരികം സമ്പൂര്‍ണം; ഗാന്ധി-മണ്ഡേല പരമ്പര തൂത്തുവാരി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സമ്പൂര്‍ണ വിജയം നേടുന്നത് ആദ്യം; ഇന്നിങ്സ് വിജയം ബൗളിങ് മികവില്‍; കളിയിലെ കേമനും പരമ്പരയുടെ താരമായതും ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം അരക്കിട്ട് ഉറപ്പിച്ച് കോലിപ്പട

Britishmalayali
kz´wteJI³

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് ഇന്നിങ്സ് വിജയം. ഇതോടെ മൂന്ന് മത്സരങ്ങള്‍ ഉള്ള ഗാന്ധി-മണ്ഡേല പരമ്പരയില്‍ ഇന്ത്യയ്ക്ക് സമ്പൂര്‍ണ വിജയം. കളിയുടെ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയ ഇന്ത്യയുടെ വിജയം സമ്പൂര്‍ണമായിരുന്നു. ബാറ്റിംഗില്‍ രോഹിതും രഹാനയും ജഡേജയും മിന്നിയപ്പോള്‍ ഇന്ത്യയുടെ പേസ് നിര അക്രമകാരികളായി. മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റസ്ന്മാരെ വെള്ളം കുടുപ്പിച്ച പ്രകടനമായിരുന്നു ഷമിയും ഉമേഷും പുറത്തെടുത്തത്. ഇന്നിങ്സിനും 202 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. 48 ഓവറില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ കശക്കിയെറിഞ്ഞു.

തലേന്നത്തെ സ്‌കോറിനോട് ഒരു റണ്‍ മാത്രമെ ആതിഥേയര്‍ക്ക് ചേര്‍ക്കാന്‍ സാധിച്ചുള്ളു. അരങ്ങേറ്റക്കാരന്‍ ഷഹബാസ് നദീമാണ് രണ്ടു വിക്കറ്റും സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സില്‍ 212 റണ്‍സ് നേടിയ ഹിറ്റ്മാന്‍ ആണ് കളിയിലെ കേമനും പരമ്പരുയുടെ താരവും. സമ്പൂര്‍ണ വിജയത്തോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 120 പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്.

335 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിലും തകര്‍ന്നടിഞ്ഞു.നാലം ദിനം 132റണ്‍സിലാണ് ആതിഥേയര്‍ ബാറ്റിങ് ആരംഭിച്ചത്. ഡിബ്രുയിനും(30) ലുംഗി എന്‍ഗിഡിയുമാണ് പുറത്തായ ബാറ്റ്സ്മാന്മാര്‍. ആന്റിച്ച് നോര്‍ജെയെ അഞ്ചു റണ്‍സുമായി പുറത്താകാതെ നിന്നു.. സ്‌കോര്‍ ഇന്ത്യ 497/9, ദക്ഷിണാഫ്രിക്ക 162, 133

ആദ്യ ഇന്നിങ്സിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സും. ആദ്യ ആറ് ബാറ്റ്സ്മാന്മാരില്‍ രണ്ടക്കം കടന്നത് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ഡീന്‍ എല്‍ഗാര്‍(16) മാത്രം. രണ്ടാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡീകോക്കിനെ(5) മടക്കി ഉമേഷ് യാദവാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ തിരിച്ചടി നല്‍കിയത്.

ആദ്യ ഇന്നിങ്സിലെ ടോപ് സ്‌കോററായ സുബൈല്‍ ഹംസയെ(0) ഷമി ബൗള്‍ഡാക്കി. ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെയും(4), ടെംബാ ബാവുമയെയും(0) ഷമിയും ഹെന്റിച്ച് ക്ലാസനെ(5) ഉമേഷയും മടക്കിയതോടെ ദക്ഷിണാഫ്രിക്ക കൂട്ടത്തകര്‍ച്ചയിലായി. വാലറ്റത്ത് ജോര്‍ജ് ലിന്‍ഡെയും(27), ഡെയ്ന്‍ പെഡിറ്റും(23), ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് ദക്ഷിണാഫ്രിക്കയെ 100 കടത്തിയത്. ഇന്ത്യക്കായി ഷമി മൂന്നും ഉമേഷ് രണ്ടും ജഡേജയും അശ്വിനും ഒരോ വിക്കറ്റുമെടുത്തു.

നേരത്തെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ഒന്നാം ഇന്നിങ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരുഘട്ടത്തില്‍പോലും മികച്ച കൂട്ടുകെട്ടുണ്ടാക്കാനായില്ല. മൂന്നാം ദിനം തുടക്കത്തിലെ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെ(1) മടക്കി ഉമേഷ് യാദവാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category