1 GBP = 92.10 INR                       

BREAKING NEWS

കാന്‍സര്‍ ചികിത്സയ്ക്ക് നാട്ടുകാര്‍ സ്വരൂപിച്ച് നല്‍കിയ പണം കവര്‍ന്നത് അയല്‍വാസി; ഒന്നേമുക്കാല്‍ ലക്ഷം രൂപ മോഷ്ടിച്ചത് വീട്ടുകാര്‍ ചികിത്സയ്ക്ക് പോയപ്പോള്‍; മോഷണ ശേഷം വീടിന് തീവച്ചത് ഷോട്ട് സര്‍ക്യൂട്ടെന്ന് വരുത്തിതീര്‍ക്കാന്‍; അബ്ദുള്‍ ലത്തീഫിനെ പൊലീസ് പിടികൂടിയത് മണിക്കൂറുകള്‍ക്കുള്ളില്‍; വീട്ടില്‍ പണം സൂക്ഷിക്കുന്നതിനാല്‍ ചെറിയ പൂട്ട് ഒഴിവാക്കി ഗുണമേന്മയുള്ള വലിയ താഴ്വാങ്ങിയതും അയല്‍വാസി

Britishmalayali
kz´wteJI³

ചെര്‍ക്കള: കാന്‍സര്‍ബാധിതനായ യുവാവിന്റെ ചികിത്സയ്ക്ക് നാട്ടുകാര്‍ സ്വരൂപിച്ചു നല്‍കിയ പണംകവര്‍ന്ന് വീടിന് തീവെച്ചതും അയല്‍വാസി. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ മധ്യവയസ്‌കനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. നായന്മാര്‍മൂല റഹ്മാനിയ നഗറിലെ അബ്ദുള്‍ ലത്തീഫാ(36)ണ് മണിക്കൂറുകള്‍ക്കകം പൊലീസിന്റെ പിടിയിലായത്. നായന്മാര്‍മൂല റഹ്മാനിയ നഗറിലെ പാലോത്ത് ഷിഹാബി(35)ന്റെ വീട്ടിലാണ് കവര്‍ച്ചനടന്നത്.

വിദ്യാനഗര്‍ സിഐ. വി.വി.മനോജിന്റെ തന്ത്രപരമായ നീക്കത്തിലാണ് ലത്തീഫ് പിടിയിലായത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ ലത്തീഫിനെ അറസ്റ്റുചെയ്തു. കവര്‍ച്ചനടത്തിയ തുകയില്‍ 1,30,000 രൂപ സമീപത്തെ സഹകരണബാങ്കിന്റെ ശാഖയില്‍ ശനിയാഴ്ച നിക്ഷേപിച്ചെന്ന് വ്യക്തമായതായും സിഐ. പറഞ്ഞു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിച്ചെന്നുവരുത്താനുള്ള നീക്കവും ലത്തീഫ് നടത്തി. വിദ്യാനഗര്‍ എസ്ഐ. എ.സന്തോഷ്‌കുമാറും സിഐ.ക്കൊപ്പമുണ്ടായിരുന്നു

കീമോ തെറാപ്പിക്കായി ഭാര്യ ഫൗസിയ, സഹോദരന്‍ സിദ്ദിഖ് എന്നിവര്‍ക്കൊപ്പം ഷിഹാബ് വെള്ളിയാഴ്ച വീടുപൂട്ടി മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോയതാണ്. മക്കളായ ഫഹദ്, ഫാത്തിമ എന്നിവരെ ഫൗസിയയുടെ കാഞ്ഞങ്ങാട്ടുള്ള വീട്ടിലാക്കിയാണ് പോയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ഓടെ തിരിച്ചെത്തിയപ്പോഴാണ് വീടിന് തീവെച്ചനിലയില്‍ കണ്ടത്. കട്ടില്‍, കിടക്ക, വസ്ത്രം, രേഖകള്‍ തുടങ്ങിയവ കത്തിനശിച്ചു. കിടപ്പുമുറിയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. അലമാരയില്‍ സൂക്ഷിച്ച ഒന്നേമുക്കാല്‍ ലക്ഷം രൂപയും നഷ്ടമായി. വീടിന്റെ മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും വാതിലുകള്‍ അടച്ചിരുന്നു.

വീടിന്റെ വാതില്‍ തകര്‍ക്കാതെയാണ് മുറിക്കുള്ളില്‍ കടന്ന് കവര്‍ച്ചനടത്തിയത്. ഇതോടെ താക്കോലുപയോഗിച്ചാണ് വീട് തുറന്നതെന്ന് വ്യക്തമായി. അന്വേഷണത്തില്‍ അയല്‍വാസി അബ്ദുള്‍ ലത്തീഫ് നല്‍കിയ താഴുപയോഗിച്ചാണ് വീട് പൂട്ടിയതെന്ന് മനസ്സിലായി. വീട്ടില്‍ പണം സൂക്ഷിക്കുന്നതിനാല്‍ ചെറിയ പൂട്ട് ഒഴിവാക്കി ഗുണമേന്മയുള്ള വലിയ താഴ്വാങ്ങി നല്‍കുകയായിരുന്നു. ഒരാഴ്ചമുമ്പാണ് താഴ് നല്‍കിയത്. രണ്ട് താക്കോലുകളും നല്‍കി. താഴിന്റെ മൂന്ന് താക്കോലുകളില്‍ ഒന്ന് ലത്തീഫ് കൈവശംവെച്ച് രണ്ടെണ്ണമാണ് നല്‍കിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category