1 GBP = 92.10 INR                       

BREAKING NEWS

സര്‍ക്കാരിന്റെയോ രജിസ്റ്റ്രാറുടെയോ അനുമതിയില്ലാതെ കരാര്‍ അടിസ്ഥാനത്തില്‍ നിയമവിരുദ്ധമായി നിയമിച്ചത് 70 പേരെ; ദിവസവേതന അടിസ്ഥാനത്തില്‍ 94 നിയമവിരുദ്ധ നിയമനം; പരിശീലനം നേടാത്ത 31 ജീവനക്കാര്‍ക്ക് അനധികൃത ഉദ്യോഗക്കയറ്റം: കടമ്പകള്‍ ഏറെയുള്ള കേരളാ ബാങ്കില്‍ ഇഷ്ടക്കാരെ തിരുകി കയറ്റാന്‍ കുതന്ത്രങ്ങള്‍ സജീവം; കള്ളക്കളിയുടെ കണ്ണൂര്‍ മോഡല്‍ ചര്‍ച്ചയാക്കി യുഡിഎഫ്; കേരളാ ബാങ്കിന് പ്രതിസന്ധിയാകാന്‍ അനധികൃത നിയമനങ്ങള്‍

Britishmalayali
kz´wteJI³

കണ്ണൂര്‍: കേരളാ ബാങ്ക് എന്നത് സ്വപ്നമാണ്. ഏതാണ്ട് അതിന് അടുത്ത് എത്തിയതേ ഉള്ളൂ. റിസര്‍വ്വ് ബാങ്ക് ലൈസന്‍സ് നല്‍കിയെങ്കിലും അത് യാഥാര്‍ത്ഥ്യമാകാന്‍ ധാരാളം നടപടി ക്രമങ്ങള്‍ ഇനിയും ഉണ്ട്. അതിന് മുമ്പ് തന്നെ കേരളാ ബാങ്കില്‍ കയറി കൂടാന്‍ കള്ളക്കളികളും ചിലര്‍ തുടങ്ങി. ഇതിന് വേണ്ടി കേരളാ ബാങ്കിന്റെ ഭാഗമാകാന്‍ പോകുന്ന ജില്ലാ സഹകരണ ബാങ്കുകളില്‍ അനധികൃത നിയമനങ്ങള്‍ പെരുകുകയാണ്. ഇത് കേരളാ ബാങ്കിന് വലിയ പ്രതിസന്ധിയായി മാറും. സര്‍ക്കാര്‍ തസ്തികകള്‍ അനുവദിക്കാത്തതു മൂലം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നു എന്നതാണ് അനധികൃത നിയമനത്തിനു ബാങ്കുകള്‍ പറയുന്ന ന്യായം. എന്നാല്‍ ഇത് കേരളാ ബാങ്കിലേക്ക് ആളിനെ തിരുകി കയറ്റാനുള്ള തന്ത്രമാണ്.

കണ്ണൂര്‍ ജില്ലാ ബാങ്കില്‍ മാത്രം ഇതുവരെ നിയമവിരുദ്ധമായി നിയമിച്ചതു 164 പേരെയാണ്. ക്ലാര്‍ക്ക് മുതലുള്ള തസ്തികകളിലേക്ക് അനധികൃതമായി സ്ഥാനക്കയറ്റം നല്‍കിയതു 48 പേര്‍ക്കും. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ, ഒരു ലക്ഷത്തിനു മുകളില്‍ ശമ്പളം വാങ്ങുന്ന ജനറല്‍ മാനേജര്‍ വരെ ഇങ്ങനെ നിയമിക്കപ്പെട്ടവരിലുണ്ടെന്നാണ് ആരോപണം. ഇത് കണ്ടെത്തിയിട്ടും ഒരു നടപടിയുമെടുക്കാതെ സഹകരണ വകുപ്പ് മൗനം തുടരുകയാണ്. അനധികൃതമായി സഹകരണ ബാങ്കില്‍ എടുക്കുന്നവരേയും തള്ളാന്‍ കേരളാ ബാങ്കിന് കഴിയില്ല. അങ്ങനെ ചെയ്താല്‍ വന്‍ പ്രതിഷേധമുണ്ടാകും. ഇത് മനസ്സിലാക്കിയാണ് കള്ളക്കളി.

കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ മറ്റു ജീവനക്കാര്‍ക്കൊപ്പം പിന്‍വാതിലുകാരെയും ഉള്‍ക്കൊള്ളിക്കാനാണു നീക്കം. ജില്ലാ ബാങ്കിലെ ഏറ്റവും താഴെയുള്ള തസ്തികയിലെ ജീവനക്കാരായ പാര്‍ട് ടൈം ശുചീകരണ ജീവനക്കാര്‍ക്ക് 25000 രൂപയ്ക്കും 30000 രൂപയ്ക്കും ഇടയിലാണു മാസശമ്പളം. ഈ ഇനത്തില്‍ വന്‍സാമ്പത്തിക ബാധ്യതയാണു പുതിയ ബാങ്കിനുണ്ടാകുക. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിലെ അനധികൃത നിയമനങ്ങളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും സെപ്റ്റംബര്‍ മൂന്നിലെ റിപ്പോര്‍ട്ടില്‍ സംസ്ഥാന സഹകരണ രജിസ്റ്റ്രാര്‍ വ്യക്തമായി പറയുന്നുണ്ട്.

സര്‍ക്കാരിന്റെയോ രജിസ്റ്റ്രാറുടെയോ അനുമതിയില്ലാതെ കരാര്‍ അടിസ്ഥാനത്തില്‍ നിയമവിരുദ്ധമായി നിയമിച്ചത് 70 പേരെയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ദിവസവേതന അടിസ്ഥാനത്തില്‍ നിയമവിരുദ്ധമായി 94 പേരെയും നിയമിച്ചു. പരിശീലനം നേടാത്ത 31 ജീവനക്കാര്‍ക്ക് അനധികൃത ഉദ്യോഗക്കയറ്റം നല്‍കിയെന്നും കണ്ടെത്തുന്നു. ഇതെല്ലാം കേരളാ ബാങ്കില്‍ ഇവരെ എത്തിക്കാനുള്ള സമര്‍ത്ഥമായ നീക്കമാണ്. അതിനിടെ പിന്‍വാതില്‍ നിയമനം നടത്തിയിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.

മാനദണ്ഡങ്ങള്‍ മറികടന്നു പാര്‍ട് ടൈം ജീവനക്കാര്‍ക്കു പ്യൂണ്‍ തസ്തികയിലേക്കു സ്ഥാനക്കയറ്റം നല്‍കിയിട്ടില്ലെന്നു ജില്ലാ ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍, ജനറല്‍ മാനേജര്‍ എന്നിവര്‍ അറിയിച്ചു. ജില്ലാ ബാങ്കുകളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നു യുഡിഎഫിന്റെ നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യവേദി. അന്വേഷണമാവശ്യപ്പെട്ടു രജിസ്റ്റ്രാര്‍, സഹകരണ മന്ത്രി എന്നിവര്‍ക്കു സമിതി പരാതി നല്‍കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category