1 GBP = 92.90 INR                       

BREAKING NEWS

യുഡിഎഫിനെ വിജയിപ്പിക്കണമെന്ന എന്‍എസ്എസ് ആഹ്വാനം ജനങ്ങള്‍ തള്ളി; വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് അയ്യായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന അവകാശവാദവുമായി സിപിഎം; ആര്‍എസ്എസ് - എസ്ഡിപിഐ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് ചോര്‍ന്നുവെന്ന് ആരോപിച്ച് കെ മുരളീധരന്‍; പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയില്ലെന്നും പരമ്പരാഗത യുഡിഎഫ് ബൂത്തുകളില്‍ പ്രതീക്ഷിച്ച വോട്ട് ലഭിച്ചതായും മുരളീധരന്‍; വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രതീക്ഷ കൈവിട്ടപ്പോള്‍ അവകാശവാദങ്ങളുമായി മുന്നണികള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഈ ഉപതിരഞ്ഞെടുപ്പുകളില്‍ ഏറ്റവും ശക്തമായ മത്സരം നടന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. എന്‍എസ്എസിന്റെ പരസ്യമായി യുഡിഎഫ് പിന്തുണയും അതിനെ ശക്തമായി എതിര്‍ത്ത് സിപിഎമ്മും രംഗത്തെത്തിയ സാഹചര്യത്തിലാണ് മണ്ഡലത്തിലെ വോട്ടെടുപ്പു വീറും വാശിയും നിറഞ്ഞതായത്. വോട്ടുകള്‍ പെട്ടിയിലായി കഴിഞ്ഞതോടെ രണ്ട് മുന്നണികളും ആത്മവിശ്വാസത്തിലാണ്. അതേസമയം ബിജെപിക്ക് മണ്ഡലത്തില്‍ തീര്‍ത്തും പ്രതീക്ഷ ഇല്ലാത്ത അവസ്ഥയുമാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ തങ്ങള്‍ വിജയിക്കുമെന്ന അവകാശവാദങ്ങളുമായി കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തി.

യുഡിഎഫിനെ വിജയിപ്പിക്കണമെന്ന എന്‍എസ്എസ് ആഹ്വാനം വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ തള്ളിയെന്നാണ് സിപിഎം അവകാശപ്പെടുന്നത്. എന്‍എസ്എസ് വഴി ആര്‍എസ്എസ് വോട്ടുപിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വിമര്‍ശിച്ചു. ഒരു സമുദായ സംഘടനയുടെയും കുത്തകയല്ല വട്ടിയൂര്‍ക്കാവെന്ന് തെരഞ്ഞെടുപ്പ ഫലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയ്യായിരത്തില്‍ അധികം വോട്ടുകള്‍ക്ക് വി കെ പ്രശാന്ത് ജയിക്കുമെന്നും ആനാവൂര്‍ നാഗപ്പന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വട്ടിയൂര്‍ക്കാവില്‍ ബിജെപി- ആര്‍എസ്എസ് വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് ചോര്‍ന്നതായി സംശയിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എസ്ഡിപിഐ വോട്ടുകളും എല്‍ഡിഎഫിന് ലഭിച്ചതായാണ് സൂചന. ഈ ചോര്‍ച്ച നേരത്തെ തന്നെ യുഡിഎഫ് പ്രതീക്ഷിച്ചതാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മണ്ഡലത്തില്‍ പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയില്ല. പരമ്പരാഗത യുഡിഎഫ് ബൂത്തുകളില്‍ പ്രതീക്ഷിച്ച വോട്ട് ലഭിച്ചതായും മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞദിവസം വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന് എതിരായ ജനവിധി വന്നാല്‍ മുരളീധരനോട് കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം തേടുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൂടാതെ മണ്ഡലത്തില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടുമെന്നായിരുന്നു മാതൃഭൂമി സര്‍വ്വേ പ്രവചിച്ചത്. ഇതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.

ശക്തമായ ത്രികോണം മത്സരം നടന്ന വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടുമെന്നാണ് മാതൃഭൂമി സര്‍വേ ഫലം വ്യക്തമാക്കുന്നത്. എന്നാല്‍ ഫോട്ടോഫിനിഷ് എന്നാണ് മനോരമ സര്‍വേയില്‍ പറയുന്നത്. കൂടാതെ ബിജെപിക്ക് വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഇരു സര്‍വേകളിലേയും പ്രവചനം. വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് യുഡിഎഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വലിയ ചര്‍ച്ചയായിരുന്നു.സമുദായ സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും രാഷ്ട്രീയത്തില്‍ ഇടപെടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ പാര്‍ട്ടി രൂപീകരിച്ച് അത് ചെയ്യുന്നതാണ് നല്ലതെന്നും സിപിഎം നിലപാട് വ്യക്തമാക്കിയിരുന്നു. എന്‍എസ്എസിന്റെ നിലപാടിനെതിരെ എസ്എന്‍ഡിപിയും വിമര്‍ശനം ഉന്നയിച്ചിരുന്നു.

യുഡിഎഫിന് പരസ്യമായി പിന്തുണ നല്‍കുന്ന എന്‍എസ്എസ് നിലപാട് ശരിയല്ലെന്നായിരുന്നു ഇതുസംബന്ധിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. ഒരു സമുദായ സംഘടന പരസ്യമായി വോട്ടു തേടുന്നത് കേരളത്തെ ഭ്രാന്താലയമാക്കുന്നതിന്റെ സ്പീഡ് കൂട്ടുന്ന നടപടിയാണ്. കേരളം ഭ്രാന്താലയമാകില്ലെങ്കിലും വിഷതുള്ളി വീഴ്ത്താന്‍ ഇതുവഴി സാധിക്കുമെന്നും വെള്ളാപ്പള്ളി കഴിഞ്ഞദിവസം കുറ്റപ്പെടുത്തി. ഒരാള്‍ വോട്ടുതേടി ഇറങ്ങുമ്പോള്‍ മറ്റുള്ളവരും ഇത്തരത്തില്‍ ഇറങ്ങില്ലേ. ഇത് സമുദായ ധ്രുവീകരണത്തിന് ഇടയാക്കും. ജാതി വിദ്വേഷം ഉണ്ടാക്കാനെ ഇത് ഉപകരിക്കൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category